For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലൈകയുമായുള്ള വിവാഹം ഉടനുണ്ടാകുമോ?; അർജുൻ കപൂർ പറയുന്നു

  |

  ബോളിവുഡിലെ പ്രണയ ജോഡികളാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. ഏറെ നാളുകളായി പ്രണയത്തിലാണ് ഇരുവരും. ബോളിവുഡിനെ ഞെട്ടിച്ച ഒരു പ്രണയമാണ് ഇത്. മലൈകയേക്കാൾ അർജുന് പ്രായം കുറവാണ് എന്നതായിരുന്നു കാരണം. തുടക്കത്തില്‍ ഇവർ തങ്ങളുടെ പ്രണയം വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ ഗോസിപ്പ് കോളങ്ങളില്‍ ഇവർ ഇടംപിടിക്കാന്‍ തുടങ്ങിയതോടെയാണ് തങ്ങൾ ഇഷ്ടത്തിലാണെന്ന് തുറന്ന് പറഞ്ഞത്.

  തുടക്കം മുതല്‍ തന്നെ സമൂഹത്തിന്റെ സാദാചാര ആക്രമണങ്ങള്‍ ഇരുവരും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രായവ്യത്യാസത്തിന്റെ പേരിൽ സോഷ്യൽ മീഡിയ അർജുനെയും മലൈകയെയും നിരന്തരം പരിഹസിച്ചിരുന്നു. ഇവരുടെ പ്രണയം അധികനാള്‍ നീണ്ടു പോകില്ലെന്ന് വരെ ചിലര്‍ വിധിയെഴുതി. എന്നാല്‍ പരിഹാസങ്ങളെയും വിധിയെഴുത്തുകാരേയും നിശബ്ദരാക്കി കൊണ്ട് തങ്ങളുടെ പ്രണയ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് മലൈകയും അര്‍ജുനും.

  Also Read: 'മൂന്നാമതും ​ഗർഭിണിയാണോ? ചിത്രങ്ങളിൽ വയറ് കാണാമല്ലോ?'; പാപ്പരാസികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി കരീന!

  ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വലിയ ഓളം തന്നെ തീര്‍ക്കാറുണ്ട്. ഇപ്പോഴിതാ, തങ്ങളുടെ വിവാഹത്തെ കുറിച്ച് അർജുൻ കപൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോഴാണ് അർജുൻ തന്റെ വിവാഹ പദ്ധതികളെ കുറിച്ച് തുറന്ന് പറഞ്ഞത്.

  ഇപ്പോൾ തനിക്ക് കരിയറിൽ ശ്രദ്ധിക്കണമെന്നും ഉടനെ വിവാഹത്തിലേക്ക് ഇല്ലെന്നുമാണ് അർജുൻ പറഞ്ഞത്. ഉടനെ വിവാഹമുണ്ടാകുമോ എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. "സത്യസന്ധമായി പറഞ്ഞാൽ ഇല്ല. ഈ കോവിഡും ലോക്കഡൗണും രണ്ട് വർഷമായി, എന്തൊക്കെ സംഭവിച്ചാലും. എന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്."

  Also Read: സാറ അലി ഖാന്റെ ഡേറ്റിങ് പ്രെപ്പോസലിന് പിന്നാലെ വിജയ് ദേവരകൊണ്ട അയച്ച മെസേജ്; വെളിപ്പെടുത്തി താരം

  "ഞാൻ എവിടെയെത്തുമെന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ വളരെ റിയലിസ്റ്റികായ വ്യക്തിയാണ്, കരൺ. എനിക്ക് ഒന്നും മറച്ചുവെക്കണമെന്നില്ല, ഞാനിവിടെ ഇരുന്നു മയങ്ങുകയല്ല. പ്രൊഫഷണലായി കുറച്ചുകൂടി സ്ഥിരത പുലർത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ സന്തോഷിപ്പിക്കുന്ന കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഞാൻ സന്തോഷവാനാണെങ്കിൽ, എനിക്ക് എന്റെ പങ്കാളിയെ സന്തോഷിപ്പിക്കാൻ കഴിയും. എനിക്ക് സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയും. എനിക്ക് എന്റെ ജോലിയിൽ നിന്നാണ് സന്തോഷം ലഭിക്കുന്നതെന്ന് തോന്നുന്നു." അർജുൻ പറഞ്ഞു.

  Also Read: ഷാരൂഖ് മോശമെന്ന് കരുതി, സൽമാൻ ഖാൻ ചെയ്യാൻ വിസമ്മതിച്ചു; 'ചക് ദേ! ഇന്ത്യ'യുടെ പിന്നാമ്പുറ കഥയിങ്ങനെ

  എന്തുകൊണ്ടാണ് മലൈകയ്ക്ക് ഒപ്പം അധികം പൊതുഇടങ്ങളിൽ കാണാത്തത് എന്ന ചോദ്യത്തിനും അർജുൻ പ്രതികരിച്ചു. "ഞാൻ എപ്പോഴും എല്ലാവരെക്കുറിച്ചും ചിന്തിക്കും. അവളോടൊപ്പം ആയിരിക്കുക എന്നത് എന്റെ തീരുമാനം ആണ്, പക്ഷേ എല്ലാവരും അത് മനസ്സിലാക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാനാവില്ല. അതിന് സമയം കൊടുക്കണം. കമിതാക്കൾ എന്ന നിലയിൽ ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കാത്തതല്ല. എന്നാൽ അവൾക്ക് ഒരു ജീവിതമുണ്ട്, അവൾക്ക് ഒരു മകനുണ്ട്, അതിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞാണ് ഞാൻ വരുന്നത്. നാടിന്റെ ധാർമ്മിക ചിന്താഗതി എന്താകണമെന്ന് നിങ്ങൾക്ക് നിർദേശിക്കാൻ കഴിയില്ല." താരം പറഞ്ഞു.

  Also Read: 'അവർക്ക് വേണ്ടി എന്തും ത്യജിക്കും'; അർധ സഹോദരനായ അർജുനെക്കുറിച്ച് ജാൻവി

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തന്റെ കുടുംബം തനിക്ക് ഇതിൽ പിന്തുണ തന്നിട്ടുണ്ടെന്നും അത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയെന്നും അർജുൻ പറഞ്ഞു. ഇതിനെ കുറിച്ച് ഒരുപാട് ചിന്തിക്കേണ്ടതില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത് എന്നും അർജുൻ പറഞ്ഞു.

  അർധ സഹോദരി സോനം കപൂറിന് ഒപ്പമാണ് അർജുൻ കോഫീ വിത്ത് കരണിൽ എത്തിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഏക് വില്ലൻ റിട്ടേൺസിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഇത്. മറ്റു സീസണുകൾ പോലെ കോഫി വിത്ത് കരൺ ഏഴാം സീസണിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ, ആലിയ ഭട്ട്-രൺവീർ സിംഗ്, സാറ അലി ഖാൻ-ജാൻവി കപൂർ, അക്ഷയ് കുമാർ-സാമന്ത റൂത്ത് പ്രഭു, വിജയ് ദേവരകൊണ്ട-അനന്യ പാണ്ഡെ, ആമിർ ഖാൻ-കരീന കപൂർ ഖാൻ എന്നിവർ അതിഥികളായി ഷോയിൽ എത്തിയിരുന്നു.

  Read more about: arjun kapoor
  English summary
  Viral: Arjun Kapoor opens up about his relationship with Malaika Arora reveals his marriage plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X