For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് ശേഷം നടിമാർ അഭിനയിക്കുന്നതിനെക്കുറിച്ച് കമന്റ്; കരീനയ്ക്കെതിരെ ട്രോളുകൾ

  |

  ബോളിവുഡിൽ രണ്ട് പതിറ്റാണ്ടിലേറെയായി നിറഞ്ഞു നിൽക്കുന്ന നായികയാണ് കരീന കപൂർ. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി നീണ്ട 22 വർ‌ഷങ്ങളായി മുൻ‌നിര നായിക നടിയായി തുടരുകയാണ്. ലാൽ സിം​ഗ് ഛദ്ദയാണ് കരീനയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ആമിർ ഖാൻ ചിത്രത്തിൽ ആമിറിന്റെ നായിക ആയാണ് കരീന എത്തുന്നത്.

  നേരത്തെ ത്രീ ഇഡിയറ്റ്സ്, തലാശ് എന്നീ സിനിമകളിൽ കരീനയും ആമിറും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൊമേഴ്ഷ്യൽ‌ സിനിമകളിലെ നായികാ വേഷത്തിനാണ് കരീന എപ്പോഴും പ്രാധാന്യം കൊടുത്തിട്ടുള്ളത്. അല്ലാത്ത പരീക്ഷണങ്ങൾ നടി അപൂർവമായേ കരിയറിൽ നടത്തിയിട്ടുള്ളൂ.

  ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കിരയായിരിക്കുകയാണ് കരീന കപൂർ. നടി സ്വയം പുകഴ്ത്തുന്നയാളാണെന്നാണ് ഉയരുന്ന വിമർശനം. വിവാഹത്തിന് ശേഷം നടിമാർ അഭിനയം തുടരുന്നത് സാധാരണമായിരിക്കുന്നു. ഞാനാണ് ഇതിന് തുടക്കം കുറിച്ചത് എന്നായിരുന്നു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കരീന പറഞ്ഞത്. സോഷ്യൽ മീഡിയയിൽ അഭിമുഖത്തിന്റെ ഈ ഭാ​ഗം വൈറലാവുകയും ചെയ്തു.

  Also Read: 'മുറി മുഴുവനും അവൾക്ക് വേണം, എന്റെ സ്ഥലം ചുരുങ്ങുന്നു'; വഴക്കിടുന്നത് ഇക്കാര്യത്തിനെന്ന് വിക്കി

  കജോൾ, ഐശ്വര്യ റായ് തുടങ്ങിയ നടിമാരും വിവാഹ ശേഷം അഭിനയിക്കുന്നുണ്ടെന്നും കരീന വെറുതെ സ്വയം പുകഴ്ത്തുകയാണെന്നും ഒരു വിഭാ​ഗം ആരോപിക്കുന്നു. അതേസമയം കരീന പറഞ്ഞത് ശരിയല്ലേ എന്നും വിവാഹത്തിനും പ്രസവത്തിനും ശേഷം മുമ്പുണ്ടായിരുന്ന അതേ താരമൂല്യം നില നിർത്താൻ കഴിഞ്ഞത് കരീനയ്ക്ക് മാത്രമല്ലേ എന്നും മറ്റാെരു വിഭാ​ഗം ചോദിക്കുന്നു.

  Also Read: നിറത്തിന്റെ പേരില്‍ കളിയാക്കി അക്ഷയ് കുമാര്‍; വിഷാദരോഗിയാക്കി, സിനിമ വിടാന്‍ തോന്നിയെന്ന് ശാന്തിപ്രിയ

  ബോളിവുഡിൽ നടിമാരുടെ കരിയറിൽ സാധാരണ കണ്ടു വരുന്ന കയറ്റവും ഇറക്കവും മാറ്റിക്കുറിച്ച നടിയെന്ന വിശേഷണം കരീനയ്ക്കുണ്ട്. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളുടെ അമ്മയായ കരീന രണ്ട് പേരെയും ​ഗർഭം ധരിച്ച സമയത്തും ഇവരെ പ്രസവിച്ച ശേഷവും കരിയറിൽ നിന്ന് വിട്ടു നിന്നിരുന്നില്ല.

  സിനിമകളിലും പരസ്യങ്ങളിലും ഫാഷൻ ഷോകളിലും നിറവയറുമായി കരീന പങ്കെടുക്കുകയും ചെയ്തു. വിവാഹവും കുട്ടികളുണ്ടാവുന്നതും വ്യക്തി ജീവിതത്തിലെ കാര്യമാണെന്നും അതിന് കരിയറുമായി ബന്ധമില്ലെന്നുമായിരുന്നു കരീനയുടെ പക്ഷം.

  Also Read: എല്ലാമൊന്ന് വേഗത്തിലാക്കാമോ, വിവാഹ ചടങ്ങിനിടെ പുജാരിയോട് ആവശ്യപ്പെട്ട വിക്കി; കാരണമിതാണ്

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം കുട്ടികളുണ്ടായ ശേഷം ഇവർക്ക് വേണ്ടി സമയം ചെലവഴിക്കേണ്ടതിനാൽ സിനിമാ തിരക്കുകളിൽ മുഴുകാൻ ആവില്ലെന്നും കരീന അടുത്തിടെ പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് ലഭിച്ചതിനേക്കാൾ സ്ക്രിപ്റ്റുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. പക്ഷെ അവയെല്ലാം ചെയ്യാനാവില്ല. രണ്ട് കുട്ടികൾക്കും എന്റെ സാമീപ്യം വേണ്ട സമയമാണിത്. ഒരു വർഷം അഞ്ച് സിനിമയെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷെ അതിപ്പോൾ നടക്കില്ലെന്ന് ബോധ്യമുണ്ടെന്നും അതിൽ കുഴപ്പമില്ലെന്നുമായിരുന്നു കരീന പറഞ്ഞത്.

  Read more about: kareena kapoor
  English summary
  Viral: Netizens Trolled Kareena Kapoor Khan For Her Latest Marriage Comment, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X