For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖിനെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യാതെ പ്രിയങ്ക; കാരണം ആ പ്രണയകഥകളോ?

  |

  ബോളിവുഡും കടന്നു ഹോളിവുഡില്‍ സ്വന്തമായൊരു ഇടം നേടാനും ഇന്ന് ലോകത്തിന്റെ പല കോണിലും ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ കുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന് ഇന്ന് എത്തി നില്‍ക്കുന്ന സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ച പ്രിയങ്കയുടെ ജീവിതം പലര്‍ക്കും പ്രചോദനമാണ്. സോഷ്യല്‍ മീഡിയയിലും വലിയ ആരാധകവൃന്ദമുണ്ട് ഇന്ന് പ്രിയങ്കയ്ക്ക്.

  ഹോട്ട് ലുക്കില്‍ യുവതാരം ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട് കാണാം

  ഇന്‍സ്റ്റഗ്രാമില്‍ 67.3 മില്യണ്‍ ഫോളോവേഴ്‌സാണ് പ്രിയങ്കയ്ക്കുള്ളത്. അതേസമയം പ്രിയങ്ക ഫോളോ ചെയ്യുന്നത് ആകട്ടെ 627 പേരെ മാത്രമാണ്. ഇതില്‍ ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ എന്നിവരും നിരവധി ഹോളിവുഡ് താരങ്ങളുമുണ്ട്. രസകരമായ മറ്റൊരു വസ്തുത പ്രിയങ്ക ഫോളോ ചെയ്യാത്ത ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ സാക്ഷാല്‍ ഷാരൂഖ് ഖാനും അജയ് ദേവ്ഗണും സഞ്ജയ് ദത്തുമുണ്ടെന്നത് പലരേയും അമ്പരപ്പിക്കുന്ന അറിവായിരിക്കും.

  മൂന്ന് പേര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട് പ്രിയങ്ക. ഷാരൂകിനൊപ്പം അഭിനയിച്ച ഡോണ്‍ വന്‍ വിജയമായിരുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിലും പ്രിയങ്കയായിരുന്നു നായിക. രസകരമായ വസ്തുത എന്തെന്നാല്‍ ഡോണ്‍ ടുവിന്റെ ചിത്രീകരണത്തിനിടെ പ്രിയങ്കയും ഷാരൂഖും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം കെട്ടടങ്ങി. ബ്ലാക്ക് മെയിലിലാണ് പ്രിയങ്കയും അജയ് ദേവ്ഗണും ഒരുമിച്ച് അഭിനയിച്ചത്. അഗ്നിപത്തില്‍ പ്രിയങ്ക നായികയായപ്പോള്‍ സഞ്ജയ് ആയിരുന്നു വില്ലന്‍.

  നിലവില്‍ തന്റെ പുതിയ വെബ് സീരീസായ സിറ്റാഡലിന്റെ ചിത്രീകരണത്തിനായി ലണ്ടനിലാണ് പ്രിയങ്കയുള്ളത്. റൂസോ സഹോദരന്മാരാണ് സീരീസ് സംവിധാനം ചെയ്യുന്നത്. പ്രിയങ്കയും ഗെയിം ഓഫ് ത്രോണ്‍സ് സ്റ്റാര്‍ റിച്ചാര്‍ഡ് മാഡെനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈയ്യടുത്തായിരുന്നു ന്യൂയോര്‍ക്കില്‍ പുതിയ റെസ്റ്റോറന്റ് തുടങ്ങിയത്. സോന എന്നാണ് പേര്. അണ്‍ഫിനിഷ്ഡ് എന്ന തന്റെ ഓര്‍മ്മക്കുറിപ്പ് പുസ്തകവും പ്രിയങ്ക ഈയ്യടുത്ത് പ്രസിദ്ധീകരിച്ചിരുന്നു.

  Also Read: 'മദ്യത്തിന് അടിമയായിരുന്നു രൺവീർ', മുൻ കാമുകനെ കുറിച്ച് പൂജ, അച്ഛനും മകൾക്കുമെതിരെ നടന്റെ പ്രതികരണം

  ടെക്‌സറ്റ് ഫോര്‍ യു, മെട്രിക്‌സ് 4 എന്നിവയാണ് പ്രിയങ്കയുടെ പുതിയ ഹോളിവുഡ് സിനിമകള്‍. ഏറെ പ്രതീക്ഷയോടെയാണ് പ്രിയങ്കയുടെ പുതിയ സിനിമകളെ ആരാധകര്‍ നോക്കിക്കാണുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം പ്രിയങ്ക ബോളിവുഡിലേക്കും മടങ്ങിയെത്തുകയാണ്. ജീ ലേ സരയാണ് പുതിയ സിനിമ. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റോഡ് മൂവിയാണ്. ഫര്‍ഹാനും സോയ അക്തറും റീമ കഗ്ട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സിന്ദഗി ന മിലേഗി ദൊബാര പോലെ സ്ത്രീകേന്ദ്രീകൃതമായൊരു റോഡ് മൂവിയായിരിക്കും ജീ ലേ സര.

  Also Read: അത് നിരാശപ്പെടുത്തിയ അനുഭവം, കുറ്റബോധമില്ല; ബിഗ് ബോസ് ഓര്‍മ്മകള്‍ പറഞ്ഞ് അനൂപ്

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  നെറ്റ്ഫ്‌ളിക്‌സിന്റെ വൈറ്റ് ടൈഗറിലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പ്രിയങ്കയുണ്ടായിരുന്നു. ചിത്രം ഓസ്‌കാര്‍ വേദിയിലും സാന്നിധ്യം അറിയിച്ചു. അതേസമയം ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്ക അഭിനയിച്ച അവസാന ബോളിവുഡ് സിനിമ. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ജീ ലേ സരയുടെ പിറവിയെക്കുറിച്ചുള്ള പ്രിയങ്കയുടെ പോസ്റ്റും വൈറലായി മാറിയിരുന്നു.

  English summary
  Viral: Priyanka Chopra Doesn't Follow Shah Rukh Khan, Sanjay Dutt, Ajay Devgn In Instagram, Know Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X