For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയെ വിവാഹം കഴിക്കണമെന്ന് ആരാധകന്‍, അഭിഷേക് ബച്ചന്റെ പ്രതികരണം; നടന് ഇത്രയ്ക്ക് അസൂയയോ....

  |

  ഇന്ത്യന്‍ സിനമ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ബോളിവുഡിലെ മാതൃക ദമ്പതികളായ ഇവരുടെ ചെറി വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രാധാന്യം നേടാറുണ്ട്. വിവാഹ ശേഷം ഐശ്വര്യ സിനിമയില്‍ അത്രയധികം സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയയിലും സിനിമ കോളങ്ങളിലും വലിയ ചര്‍ച്ചയാവാറുണ്ട്. താരങ്ങളുടെ സിനിമ വിശേഷങ്ങളെക്കാള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് സ്വകാര്യ വിശേഷങ്ങളാണ്.

  Also Read: അല്ലിയുടെ ചിരി മനോഹരമാണ്, പൃഥ്വിരാജിന്റേത് ഇഷ്ടമല്ല, ഒരു പ്രശ്‌നമുണ്ട്, വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

  ഐശ്വര്യ ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് വിവാഹിതയാവുന്നത്. പെട്ടെന്നുളള നടിയുടെ വിവാഹം ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. വിവാഹം കഴിഞ്ഞതോടെ നടി സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഇതും ആരാധകരെ നിരാശയിലാക്കി.

  Also Read:അവളുടെ നിതംബത്തിന് ഹൃദയത്തിന്റെ ആകൃതിയാണ്! ഫര്‍ദീന്റെ പ്രസ്താവനയ്ക്ക് കരീന നല്‍കിയ മറുപടി

  അഭിഷേക് ബച്ചന്‍ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു വിവഹം. എന്നാല്‍ ആഷുമായുളള വിവഹശേഷം നടന് നിരവധി വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. വിവാഹശേഷം ഏറ്റവും കൂടുതല്‍ ഗോസിപ്പ് കേള്‍ക്കേണ്ടി വന്ന താരദമ്പതികളാണിവര്‍. പരസ്പരം ബഹുമാനിച്ചും പിന്തുണച്ചുമാണ് ഇരുവരും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുന്നത്. ഇത് തന്നെയാണ് ഇവരുടെ വിജയ രഹസ്യവും.

  Also Read: നാഗചൈതന്യ-ശോഭിത പ്രണയം; വിമര്‍ശകരോട് പോയി പണി നോക്കാന്‍ സാമന്ത, പ്രതികരണം വൈറലാവുന്നു

  വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചെവി കൊടുക്കാതെ പരസ്പരം മനസ്സിലാക്കി കൊണ്ടാണ് ഇവര്‍ മുന്നോട്ട് പോവുന്നത്. പല അവസരങ്ങളിലും പരസ്പരമുളള പിന്തുണയെ കുറിച്ച താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

  ഇപ്പോഴിത ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കുന്നത് അഭിഷേക് ബച്ചന് അസൂയ തോന്നിയ സംഭവമാണ്. അഭിഷേകിന്റ സാന്നിധ്യത്തില്‍ ഒരു ആരാധകന്‍ ഐശ്വര്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ഇത് നടനില്‍ അസൂയ ജനിപ്പിക്കുകയായിരുന്നു.

  2010 ലെ കാനില്‍വെച്ചാണ് സംഭവം നടക്കുന്നത്. താരങ്ങള്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് ഒരു ആരാധകന്‍ ഐശ്വര്യയ്ക്ക് നേരെ 'വിവാഹം കഴിക്കൂ' എന്ന ബാനര്‍ ഉയര്‍ത്തി കാണിച്ചത്. ഉടന്‍ തന്നെ ഐശ്വര്യ ചിരിച്ച് കൊണ്ട് കൈ വീശി കാണിച്ചു . ഈ സമയത്തായിരുന്നു ഐശ്വര്യയെ ചൂണ്ടി കാണിച്ച് കൊണ്ട് 'അവള്‍ എന്നെ വിവാഹം കഴിച്ച മാന്‍' എന്നുളള രസകരമായ മറുപടി അഭിഷേക് പറഞ്ഞത്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  2007 ല്‍ ആണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011ല്‍ ഇവര്‍ക്ക് ആരാധ്യ എന്ന മകള്‍ ജനിച്ചു. കുഞ്ഞ് ജനിച്ചതിന് ശേഷം മകളെ ചുറ്റിപ്പറ്റിയാണ ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും ജീവിതം. ആരാധ്യയു ജനനത്തോടെ നടി പൂര്‍ണ്ണമായും സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.
  ആരാധ്യ മുതിർന്നതിന് ശേഷമാണ് നടി സിനിമയില്‍ വീണ്ടും എത്തുന്നത്. എന്നാല്‍ പണ്ടത്തെ പോലെ അത്രയധികം സജീവമല്ല. നടിയെ പോലെ തന്നെ കുടംബത്തിന് പ്രധാന്യം കൊടുക്കുന്നയാളാണ് അഭിഷേക് ബച്ചനും. തിരക്കുകള്‍ക്കിടയിലും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര പോകാനും മറ്റും താരം സമയം കണ്ടെത്താറുണ്ട്.

  Read more about: aishwarya rai abhishek bachchan
  English summary
  Viral: When A Fan Proposed Aishwarya Rai Infront Of Abhishek Bachchan, Here's How Abhishek Reacted,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X