For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിംഗിനിടെ അജയ് ദേവ്ഗണ്‍ നടിയുമായി പ്രണയത്തില്‍; സഹികെട്ട് വീട് വിട്ട് ഇറങ്ങി പോകുമെന്ന് കജോള്‍

  |

  താരങ്ങള്‍ തമ്മിലുള്ള പ്രണയങ്ങളും ബന്ധങ്ങളും അവയെ കുറിച്ചുള്ള ഗോസിപ്പുകളുമെല്ലാം ബോളിവുഡില്‍ സാധാരണമാണ്. പക്ഷെ ചിലപ്പോഴൊക്കെ ഇത്തരം ഗോസിപ്പുകള്‍ താരങ്ങളുടെ ജീവിതത്തേയും ബാധിക്കാറുണ്ട്. ഇതില്‍ സൂപ്പര്‍ താരങ്ങള്‍ വരെയുണ്ട്. ബോളിവുഡിലെ താര ദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. 22 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. എല്ലാ ദമ്പതികളേയും പോല ഇവരുടേയും ജീവിതം കയറ്റിറക്കങ്ങളുടേതായിരുന്നു.

  എന്നാ ഒരു ഫിഗറാണ്! ശ്രീലങ്കന്‍ സുന്ദരി ജാക്വിലിന്റെ ഗ്ലാമര്‍ അവതാരം

  എന്നാല്‍ തങ്ങള്‍ക്കിടയിലുണ്ടായ പ്രശ്നങ്ങളെ നേരിട്ടും അതിജീവിച്ചും താരങ്ങള്‍ മുന്നോട്ട് പോവുകയാണ്. ഇതിനിടെയായിരുന്നു ഇരുവരുടേയും വിവാഹത്തെ തന്നെ ബാധിക്കുന്ന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. സംഭവങ്ങള്‍ തുടങ്ങുന്നത് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. ചിത്രത്തില്‍ അജയ് ദേവ്ഗണിന്റെ നായികയായിരുന്നു കങ്കണ റണാവത്. ഗോസിപ്പ് കോളങ്ങള്‍ പ്രകാരം സിനിമയിലെ ബന്ധം ഇവരെ ജീവിതത്തിലും അടുപ്പിച്ചുവെന്നാണ്.

  അജയ് ദേവ്ഗണും കങ്കണയും തമ്മിലുള്ള അടുപ്പം ശക്തമായതോടെ ഇത് വിവാഹ ബന്ധത്തെ സാരമായി തന്നെ ബാധിച്ച് തുടങ്ങി. തേസ്, റാസ്‌കല്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളോട് കങ്കണയെ കാസ്റ്റ് ചെയ്യാന്‍ അജയ് തന്നെ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആ ബന്ധം വളരുന്നത് കണ്ട് കാജോള്‍ കുട്ടികളേയും കൊണ്ട് വീട് വിട്ടുപോകുമെന്ന് അജയ് ദേവ്ഗണിനെ ഭീഷണിപ്പെടുത്തിയെന്നാണ് ചില ഗോസിപ്പ് കോളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ഭാഗ്യവശാല്‍ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. അതേസമയം വിവാഹേതര ബന്ധങ്ങളെ കുറിച്ച് അജയ് ദേവ്ഗണന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. വിവാഹേതര ബന്ധങ്ങള്‍ നടക്കില്ലെന്ന് താന്‍ പറയില്ല. എന്നാല്‍ രണ്ടു പേരെ ഒരുമിച്ച് കാണുമ്പോള്‍ മാധ്യമങ്ങളാണ് തെറ്റിദ്ധരിക്കുന്നതെന്നായിരുന്നു അജയ് പറഞ്ഞത്. തനിക്ക് വീടും ജോലിയും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ തന്റെ പേര് ആര്‍ക്കൊപ്പവും വരാതെ താന്‍ എപ്പോഴും ശ്രദ്ധിക്കുമെന്നും അജയ് പറഞ്ഞിരുന്നു.

  1999 ലായിരുന്നു കജോളും അജയ് ദേവ്ഗണും വിവാഹിതരാകുന്നത്. 1994 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഗുണ്ടാരാജ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. അക്കാലത്ത് ഇരുവരും തമ്മില്‍ ജോഡിപ്പൊരുത്തമില്ലെന്ന് വരെ ചില മാധ്യമങ്ങള്‍ എഴുതിയിരുന്നു. തന്റെ കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കെ വിവാഹജീവിതത്തിലേക്ക് ചുവടു വച്ചതിനും കജോളിനെ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. രണ്ട് കുട്ടികളാണ് താരദമ്പതികള്‍ക്കുള്ളത്. നൈസ ആണ് മൂത്തമകള്‍. യുഗ് ആണ് മകന്‍.

  വിവാഹ ശേഷം ഇടവേളയെടുത്ത കജോള്‍ പിന്നീട് അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. ത്രിഭംഗയാണ് അവസാനം അഭിനയിച്ച സിനിമ. ദ ബിഗ് ബുള്‍ ആണ് അജയ് ദേവ്ഗണ്‍ അവസാനം അഭിനയിച്ച സിനിമ. സൂര്യവംശി, ഗംഗുബായ് കത്തിയാവാഡി, ആര്‍ആര്‍ആര്‍, മൈദാന്‍, ഭുജ്, താങ്ക് ഗോഡ്, മെയ് ഡെ എന്നീ ചിത്രങ്ങളാണ് അജയ് ദേവ്ഗണിന്റേതായി പുറത്തിറങ്ങാനുള്ളത്.

  Read more about: ajay devgn kajol kangana ranaut
  English summary
  Viral: When Ajay Devgn's Name Rumoured With Kangana Ranaut, Here's How Kajol Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X