For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രേഖമായിട്ടുള്ള ഐശ്വര്യ റായിയുടെ അടുപ്പം ഇഷ്ടപ്പെടാതെ അമ്മായിയമ്മ; ഭര്‍ത്താവിന്റെ മുൻകാമുകിയില്‍ അസ്വസ്ഥയായി ജയ

  |

  ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടിമാരാണ് ജയ ബച്ചനും രേഖയും. ഇരുവരും ഏകദേശം ഒരേ കാലഘട്ടത്തില്‍ നായികമാരായി തിളങ്ങി നിന്നവരുമാണ്. എന്നാല്‍ നടിമാര്‍ക്കിടയില്‍ അത്ര നല്ല സൗഹൃദം ഇല്ലെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ജയയുടെ ഭര്‍ത്താവും മുന്‍നിര നടനുമായ അമിതാഭ് ബച്ചന്റെ പേരിലാണ് ജയയും രേഖയും പിണക്കത്തിലായത്.

  ജയയുമായി വിവാഹം കഴിഞ്ഞതിന് ശേഷമാണ് അമിതാഭ് ബച്ചന്‍ രേഖയുമായി അടുപ്പത്തിലാവുന്നത്. ഇരുവരും പ്രണയിച്ചിരുന്നെങ്കിലും ബച്ചനത് പരസ്യമായി പറഞ്ഞിട്ടില്ല. പിന്നീട് പ്രണയകഥ ഗോസിപ്പ് കോളങ്ങളില്‍ മാത്രമായി ഒതുങ്ങി പോവുകയും ചെയ്തു. ഇത് താരകുടുംബങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കും കാരണമായി.

  ബച്ചനുമായിട്ടുള്ള രേഖയുടെ പ്രണയകഥ പുറത്ത് വന്നതോടെ ഇരുവരും നേരില്‍ കാണുന്നത് പോലും പരമാവധി ഒഴിവാക്കി തുടങ്ങി. പാര്‍ട്ടികളിലും മറ്റ് അവാര്‍ഡ് വേദികളിലുമൊക്കെ ബച്ചന്‍ കുടുംബം രേഖയില്‍ നിന്നും മാറി നടന്ന് തുടങ്ങി. എന്നാല്‍ ബച്ചന്‍ കുടുംബത്തിലെ മരുമകളായ ഐശ്വര്യ റായി മാത്രം അതില്‍ നിന്നും വ്യത്യസ്തമായി ചിന്തിച്ചു. രേഖയുമായി ഏറ്റവുമടുത്ത സൗഹൃദമുള്ളയാളാണ് ഐശ്വര്യ റായി.

  Also Read: പതിനേഴ് വയസുള്ളപ്പോഴാണ് ഞാൻ ബോളിവുഡിലെത്തിയത്; നിർമാതാക്കളിൽ നിന്നും നേരിട്ട അനുഭവത്തെ കുറിച്ച് ശിൽപ ഷെട്ടി

  രേഖയെ എവിടുന്ന് കണ്ടാലും ഐശ്വര്യ കെട്ടിപ്പിടിക്കുകയും കവിളില്‍ ചുംബിച്ച് സ്‌നേഹം പങ്കുവെക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഐശ്വര്യയ്ക്ക് രേഖയോടുള്ള ഈ അടുപ്പം അമ്മായിയമ്മയായ ജയ ബച്ചനില്‍ അതൃപ്തിയുണ്ടാക്കി. ഇക്കാര്യം അമിതാഭിന്റെ 102 നോട്ട് ഔട്ട് എന്ന സിനിമയുടെ പ്രദര്‍ശന വേളയില്‍ വ്യക്തമാവുകയും ചെയ്തിരുന്നു.

  എല്ലാവരോടും വളരെ മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. എന്നാല്‍ തന്റെ ഇഷ്ടക്കേട് പരസ്യമായി പോലും കാണിക്കാന്‍ ജയ ബച്ചന് മടിയില്ല.

  Also Read: വിജയ് സേതുപതി ഭാര്യ ജെസിയെ കാണുന്നത് വിവാഹനിശ്ചയത്തിന്റെ അന്ന്? ഇന്റര്‍നെറ്റിലൂടെയുള്ള പ്രണയകഥയിങ്ങനെ..

  അങ്ങനെ ഐശ്വര്യ രേഖയോട് അടുപ്പത്തില്‍ സംസാരിച്ചത് ജയയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ച കാലം മുതലാണ് ഐശ്വര്യ റായിയും രേഖയും തമ്മില്‍ അടുപ്പത്തിലാവുന്നത്. സിനിമയിലൂടെയുള്ള സൗഹൃദം ഇരുവരും വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നുണ്ട്. പക്ഷേ ജയയുടെ അതൃപ്തി ഐശ്വര്യ കാര്യമാക്കുന്നില്ലെന്നാണ് നടിയുടെ പ്രവൃത്തികളില്‍ നിന്നും വ്യക്തമാവുന്നത്.

  Also Read: പാപ്പന്‍ സിനിമയില്‍ ആരായിരുന്നു പ്രിയ നളിനി; ജൂവല്‍ മേരി മനോഹരമാക്കിയ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

  Recommended Video

  Janaki Sudheer Reveals: ബിഗ്ഗ്‌ബോസിന്റെ യഥാർത്ഥ വിജയിയെ കുറിച്ച് Biggboss ജാനകി സുധീർ

  ഒരുമിച്ച് അഭിനയിച്ചിരുന്ന കാലത്താണ് ജയയും അമിതാഭ് ബച്ചനും ഇഷ്ടത്തിലാവുന്നത്. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് മക്കള്‍ ജനിച്ചതിന് ശേഷമാണ് അമിതാഭ് രേഖയുമായി അടുപ്പത്തിലാവുന്നത്.

  ഇരുവരും നായിക-നായകന്മാരായി അഭിനയിച്ച സിനിമകള്‍ ഹിറ്റായി തുടങ്ങിയതോടെ പ്രേക്ഷകര്‍ക്കിടയില്‍ നല്ല താരജോഡികളായി ഇരുവരും അറിയപ്പെട്ടു. വൈകാതെ താരങ്ങള്‍ പ്രണയത്തിലാവുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായതിനാല്‍ ബച്ചന്‍ പെട്ടെന്ന് തന്നെ ഈ ബന്ധം ഒഴിവാക്കി. ഭര്‍ത്താവ് മരിച്ച രേഖ ഇപ്പോഴും സിംഗിളായി തുടരുകയാണ്.

  Read more about: rekha jaya bachchan
  English summary
  Viral: When Jaya Bachchan Was Upset With Aishwarya Rai's Closeness With Rekha?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X