For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഷാഹിദിന്റെ പേരില്ല', കരൺ ജോഹറിന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നൽകി മീറാ രാജ്പുത്ത്

  |

  മറ്റെന്തിനേക്കാളും പങ്കാളിക്ക് പ്രാധാന്യം നൽകുകയും പങ്കാളി താഴ്ന്ന് പോകാൻ അനുവദിക്കാതെ എന്നും പ്രോത്സാഹനവുമായി കൂടെയുള്ളവരുമായിരിക്കും ഊഷ്മളമായ ദാമ്പത്യ ജീവിതം നയിക്കുന്നവർ. അത്തരത്തിൽ എല്ലാ കാര്യങ്ങളിലും പരസ്പര പിന്തുണയും ബഹുമാനവും നൽകി ആരാധകരുടെ സ്നേഹത്തോടെ ഭം​ഗിയായി ദാമ്പത്യ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്ന താരജോഡികളാണ് ഷാഹിദ് കപൂറും മീറാ രാജ്പുത്തും.

  Also Read: 'ആ ജിഷിൻ ‍ഞാനല്ല, മോശം വാർത്തകൾ പ്രചരിപ്പിച്ച് എന്റെ കുടുംബത്തെ വിഷമിപ്പിക്കരുത്'

  പല അഭിമുഖങ്ങളിലും ഷാഹിദും മീറാ രജ്പുത്തും പരസ്പര ബഹുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തുറന്നു പറയുന്നുതും ശ്രദ്ധനേടിയിട്ടുണ്ട്. വ്യക്തികൾ എന്ന നിലയിൽ പരസ്പരം വിയോജിപ്പുകൾ ഉള്ളപ്പോഴും അത് രണ്ടുപേരുടെയും വ്യക്തിത്വത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇരുവരും ശ്രദ്ധിക്കാറുണ്ട്. ഷാഹിദ് എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിമർശകയും പ്രോത്സാഹന ശക്തിയുമാണ് മീറ. മീറാ രാജ്പുത് സ്നേഹവും പിന്തുണയും നൽകുന്ന നല്ലൊരു ഭാര്യയാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഷാഹിദ് കപൂറിന്റെയും മീറയുടേയും അഞ്ചാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് ഇരുവരും ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ ചാറ്റ് ഷോയായ കോഫി വിത്ത് കരണിൽ ഇരുവരും പങ്കെടുത്തിരുന്നു.

  Also Read: 'സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങൾ', ശ്രീവിദ്യയുടെ ഓർമകൾക്ക് പതിനഞ്ച് വയസ്

  സംവിധായകനും നിർമാതാവുമെല്ലാമായ കരൺ ജോഹറാണ് ഷോയുടെ അവതാരകൻ. ഷാഹിദും മീറയും അതിഥികളായി എത്തിയപ്പോൾ കരൺ മീറയോട് ചോദിച്ച ഒരു ചോദ്യവും അതിന് മീറ നൽകിയ വായടപ്പിക്കുന്ന മറുപടിയുമാണ് ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ വൈറലായ വീഡിയോയിലുള്ളത്. അഞ്ച് ബോളിവുഡ് താരങ്ങളുടെ പേര് പറഞ്ഞശേഷം കഴിവുകളുടെ അടിസ്ഥാനത്തിൽ അവയെ ക്രമീകരിക്കാനാണ് മീറയോട് കരൺ ആവശ്യപ്പെട്ടത്. ഇതിന് മീറ നൽകിയ മറുപടി പ്രശംസ അർഹിക്കുന്നതാണ് എന്നാണ് വീഡിയോ കണ്ട ആരാധകരും കുറിച്ചത്.

  'ഞാൻ കുറച്ച് നടന്മാരുടെ പേരുകൾ പറയാം... അവയെ ടാലന്റിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കൂ' എന്നാണ് മീറയോട് കരൺ ആവശ്യപ്പെട്ടത്. രൺബീർ കപൂർ, രൺവീർ സിങ്, സിദ്ധാർഥ് മൽഹോത്ര, അർജുൻ കപൂർ, ആദിത്യ റോയ് കപൂർ എന്നിവരുടെ പേരുകളാണ് കരൺ പറഞ്ഞത്. എന്നാൽ ഷാഹിദ് കപൂറിന്റെ പേര് ലിസ്റ്റിലുണ്ടായിരുന്നില്ല. ഇതോടെ മീറ പ്രകോപിതയായി. തുടർന്ന് ഷാഹിദിനെ നോക്കി 'നിന്റെ പേര് അദ്ദേഹം ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന്' കരണിനെ കുറ്റപ്പെടുത്തി പറയുന്നതും കാണാം. അദ്ദേഹത്തിന്റെ ഒരു ലിസ്റ്റിലും നീയുൾപ്പെട്ടിട്ടില്ലെന്നും ഷാഹിദ് കപൂറിനോട് മീറ പറഞ്ഞു. മീറയുടെ മറുപടി വന്നതോടെ എന്ത് മറുപടി പറയണമെന്നറിയാതെ ഉത്തരം മുട്ടിയിരിക്കുന്ന കരണിനേയും വീഡിയോയിൽ കാണാം.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഷാഹിദിന് എന്നും പിന്തുണയേകി ആരുടെ മുമ്പിലും തലതാഴ്ത്താതെ തന്റെ ഭർത്താവിന് വേണ്ടി വാദിക്കുന്ന മീറയ്ക്ക് അഭിനന്ദന പ്രവാഹമാണ് ഷാഹിദിന്റെ ആരാധകരിൽ നിന്നും മറ്റ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. നടൻ പങ്കജ് കപൂറിന്റെ മകനായ ഷാഹിദ് 2015ലാണ് തന്റെ ജീവിതത്തിലേക്ക് മീറയേക്കൂടി കൂട്ടിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടായിരുന്നു മീറയുടേയും ഷാഹിദിന്റേയും വിവാഹം. ബോളിവുഡിലെ കഴിവുള്ള നടനായി ഷാഹിദ് തിളങ്ങി നിൽക്കുന്ന സമയത്താണ് അറേഞ്ച് മാരേജിലൂടെ മീറയെ ഷാഹിദ് ജീവിത സഖിയാക്കിയത്. ഇരുവരും തമ്മിൽ 13 വയസിന്റെ വ്യത്യാസമാണുള്ളത്. ഇരുവരുടേയും വിവാഹസമയത്ത് പ്രായ വ്യത്യാസമെല്ലാം വലിയ വാർത്തയായിരുന്നു. പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ബന്ധങ്ങളിൽ അനിവാര്യമാണെന്നാണ് ഷാഹിദ്-മീറ ദമ്പതികൾ അവരുടെ ജീവിതത്തിലൂടെ കാണിച്ചുതരുന്നത്. പങ്കാളികളുടെ വളർച്ചയ്ക്ക് ഇത് അനിവാര്യമാണെന്നാണ് ഷാഹിദ്-മീറ ദമ്പതികൾ പറയാതെ പറയുന്നത്. പുതിയ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കാൻ എത്തുമ്പോഴെല്ലാം മിറ നൽകുന്ന പിന്തുണയെക്കുറിച്ച് ഷാഹിദ് വാചാലനാകാറുണ്ട്.

  English summary
  Viral: When Mira Rajput Shut Karan Johar With A Sassy Reply During Koffee With Karan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X