For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎം നരേന്ദ്രമോദിയായി വിവേക് ഒബ്റോയ്!! താരത്തിന്റെ വ്യത്യസ്ത ലുക്കുകൾ പുറത്ത്, കാണൂ

|

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തെത്തുകയാണ്. സ്ഥാനാർഥി നിർണ്ണയവും തിരഞ്ഞെടുപ്പ് പ്രചരണവും രാഷ്ട്രീയ പാർട്ടികളിൽ തകൃതിയായി നടക്കുകയാണ്. ഈ വർഷം തുക്കത്തിൽ തന്നെ സിനിമാ മേഖലയിൽ വൻ മാറ്റം കണ്ടു വന്നിരുന്നു. രാഷ്ട്രീയ നേതാക്കന്മാരുടെ ജീവിതത്തെ ആസ്പദമാക്കി നിരവധി ചിത്രങ്ങൾ പ്രദർശനത്തിനെത്തിയിരുന്നു. അതിൽ പലതും വിവാദങ്ങളും വിമർശനങ്ങളും വരുത്തിവെയ്ക്കുകയും ചെയ്തിരുന്നു.

മിയ ഖലീഫ വിവാഹിതയാകുന്നു!! സർപ്രൈസ് വിവാഹാഭ്യർഥനയുമായി കാമുകൻ, കാണൂ

ഈ വർഷം ആദ്യം പുറത്തു വന്ന രാഷ്ട്രീയ ബയോപികാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ജീവിതകഥ പറഞ്ഞ ചിത്രം ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ. ഏറെ വിമർശനങ്ങൾ തേടിയെത്തിയ ചിത്രമായിരുന്നു ഇത്. പിന്നീട് രാഹുൽ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന മൈ നയിം ഈസ് രാഗാ ആണിയറയിൽ ഒരുങ്ങുകയാണ്. ഈ ചിത്രത്തെ കുറിച്ചും വിമർശനങ്ങൾ തല പൊക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രവും അണിയറയിൽ തയ്യാറെടുക്കുകയാണ്. വിവേക് ഒബ്റോയി ആണ് മോദിയായി എത്തുന്നത് ഇപ്പോഴിത ചിത്രത്തിലെ മോദിയുടെ വ്യത്യസ്തലുക്കുകൾ പുറത്തു വന്നിട്ടുണ്ട്.

റോഷൻ ആൻഡ്രൂസ് വിഷയത്തിൽ ഇടപെട്ട് നിർമാതാക്കളുടെ സംഘടന!! സംവിധായകന് സംഘടനയില്‍ നിന്ന് വിലക്ക്

പിഎം നരേന്ദ്രമോദി

മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് ഒമപങ്ക് കുമാറാണ് പിഎം മോദി സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്റോയ് മോദിയായി എത്തുമ്പോൾ പ്രശസ്ത ബോളിവുജഡ് നിർമ്മാതാവും നടൻ വിവേക് ഒബ്റോയിയുടെ അച്ഛനുമായ സുരേഷ് ഒബ്റോയും സന്ദീപ് സിംഗും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . ഇന്ത്യൻ സിനിമ ലോകവും രാഷ്ടീയ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ

ഇപ്പോഴിത ചിത്രത്തിലെ മോദിയുടെ വിവിധ ഘട്ടങ്ങളിലുളള ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ഓർമപ്പെടുത്തുന്ന രീതിയിലുള്ള വേഷപ്പകർച്ചയുള്ള ചിത്രങ്ങളാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ബോളിവുഡ് ട്രേഡ് ഏ അനലിസ്റ്റ് തരൺ ആദർശാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.6 ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഏപ്രിൽ 6 ന് ചിത്രം റിലീസിനെത്തും. എന്നാൽ വിവാക് ഒബ്റോയിയുടെ മോദി ലുക്ക് പ്രേക്ഷകർക്ക് അത്ര പിടിച്ചിട്ടില്ല. ഇതിലും ഭേദം പരേഷ് റാവലായിരുന്നെന്നാണ് ആരാധകരുടെ ഭാഷ്യം.

ആദ്യം പരിഗണിച്ചത് പരേഷ് റാവലിനെ

ചരിത്രത്തിലേയ്ക്ക് ആദ്യം മോദിയായി പരിഗണിച്ചത് പരേഷ് റാവലിനെയാണ്.എന്നാൽ പിന്നീട് ഈ നറുക്ക് വിവേക് ഒബ്റ്രോയുടെ പേര് നേരെ വീഴുകയായിരുന്നു. ബോമൻ ഇറാനി, ദർശൻ കുമാർ, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണൻ, ബർഖ ബിഷ്ട സെൻഗുപ്ത, അക്ഷത് ആർ സലൂജ്, അൻജൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിൻ കാര്യോക്കർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

വെല്ലുവിളി നിറഞ്ഞ പ്രോജക്ട്

നരേന്ദ്ര മോദിയെ സ്ത്കീനിൽ അവതരിപ്പിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ഏതൊരു നടന്റേയും ജീവിതത്തിലെ സുപ്രധാന വേഷമാണിത്. വ്യക്തി പ്രഭാവം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ലേകത്തിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന ഒരു നേതാവാണ് നരേന്ദ്ര ഭായി. ഈ അവിശ്വസനീയമായ യാത്ര പൂർത്തീ കരിക്കാൻ എനിയ്ക്ക് താങ്കളുടെ അനുഗ്രഹം വേണമെന്ന് പോസ്റ്റർ ലോഞ്ചിനിടെ വിവേക് ഒബ്റോയി പറഞ്ഞു.

English summary
Vivek Oberoi unveils his looks in PM Narendra Modi biopic. Internet asks kaunse angle se?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more