For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്ഷയ് കുമാറിനെ ആലോചിക്കുകയാണെന്ന് ട്വിങ്കിൾ; തല്ലാനോങ്ങിയ ആമിർ ഖാൻ

  |

  സിനിമാ നടിയായി തുടങ്ങി പിന്നീട് അഭിനയം ഉപേക്ഷിച്ച നടിയാണ് ട്വിങ്കിൾ ഖന്ന. നടൻ അക്ഷയ് കുമാറിനെ വിവാഹം കഴിച്ച നടി പിന്നീട് എഴുത്ത്, ഫാഷൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തനിക്ക് അഭിനയത്തിൽ താൽപര്യമില്ലെന്ന് ട്വിങ്കിൾ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഒരുവേള ആമിർ ഖാൻ ട്വിങ്കിളിനോട് ദേഷ്യപ്പെടുകയും ചെയ്തിട്ടുണ്ടത്രെ. 2001 ലെ മേള എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം.

  2015 ൽ മിസിസ് ഫണ്ണിബോൺസ് എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് ആമിറെത്തിയപ്പോഴാണ് ട്വിങ്കിൾ ഇക്കാര്യം പറഞ്ഞത്. ട്വിങ്കിൾ ഒരു നല്ല നടിയായിരുന്നോ എന്ന് ചടങ്ങിൽ വെച്ച് കരൺ ജോഹർ ആമിറിനോട് ചോദിച്ചു. ഈ ചോദ്യത്തിന് ട്വിങ്കിളാണ് ഇത്തരം നൽകിയത്.

  പണ്ട് ഷൂട്ടിം​ഗിനിടെ എന്തുകൊണ്ടാണ് ജോലിയിൽ ശ്രദ്ധിക്കാത്തതെന്ന് ആമിർ അന്ന് തന്നോട് ചോദിച്ചു. ഞാൻ അക്ഷയ് കുമാറിനെ ആലോചിച്ചിരിക്കുകയാണെന്നാണ് മറുപടി നൽകിയത്. ആമിർ അപ്പോൾ ദേഷ്യപ്പെട്ട് തന്നെ തല്ലാനോങ്ങിയെന്നാണ് ട്വിങ്കിൾ പറഞ്ഞത്.

  Also read: രേഖമായിട്ടുള്ള ഐശ്വര്യ റായിയുടെ അടുപ്പം ഇഷ്ടപ്പെടാതെ അമ്മായിയമ്മ; ഭര്‍ത്താവിന്റെ മുൻകാമുകിയില്‍ അസ്വസ്ഥയായി ജയ

  ഇത്കേട്ട് ആശ്ചര്യത്തോട് ഞാനങ്ങനെ ചെയ്യരുതായിരുന്നെന്ന് ആമിറും പറഞ്ഞു. ആ പരിപാടിയിൽ വീണ്ടും രസകരമായ സംഭാഷണങ്ങൾ ഉണ്ടായി. ട്വിങ്കിളിനെ ആമിർ കളിയാക്കുകയും ചെയ്തു. ഓരോരുത്തർക്കും ഓരോ കഴിവുകളായിരിക്കും. ഇവൾക്ക് ആളുകളെ കളിയാക്കുന്നതിലാണ് കഴിവെന്ന് ആമിർ പറഞ്ഞു.

  ഇത് കേട്ട് ട്വിങ്കിളും വിട്ടു കൊടുത്തില്ല. മേള സിനിമയുടെ ഷൂട്ടിം​ഗിനിടെ ആമിർ പാറക്കല്ലുകൾക്ക് പിറകിലിരുന്ന് കരയുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ട്വിങ്കിൾ പറഞ്ഞു. ഡയരക്ടറോട് ഒരു സീനിനെ പറ്റി വിശദീകരിക്കാൻ പോയതായിരുന്നു ആമിർ. എന്നാൽ ഡയരക്ടർ ഇതിന് ചെവികൊടുത്തില്ല. ഇതിൽ വിഷമിച്ചാണ് ആമിർ അന്ന് കരഞ്ഞതെന്നും ട്വിങ്കിൾ പറഞ്ഞു.

  Also read: പതിനേഴ് വയസുള്ളപ്പോഴാണ് ഞാൻ ബോളിവുഡിലെത്തിയത്; നിർമാതാക്കളിൽ നിന്നും നേരിട്ട അനുഭവത്തെ കുറിച്ച് ശിൽപ ഷെട്ടി

  താൻ എഴുത്തിലേക്ക് തിരിഞ്ഞപ്പോൾ ആമിർ തന്നെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായതെന്നും ട്വിങ്കിൾ അന്ന് പറഞ്ഞു. എഴുത്ത് തുടങ്ങിയപ്പോൾ എന്റെ ലേഖനങ്ങളുടെ ലിങ്കുകൾ ആമിറിന് അയക്കുമായിരുന്നു. എഴുതിയത് മണ്ടത്തരങ്ങളാണെന്ന് പറഞ്ഞ് തന്റെ പരിപാടിയായ സത്യമേവജയതയുടെ ലിങ്കുകൾ ദിവസേന അയക്കുകയാണ് ആമിർ ചെയ്തത്.

  ഇതേപറ്റി ലേഖനമെഴുതി ആമിറിനയച്ച് കൊടുത്ത ശേഷം ഈ ലേഖനം ട്രെൻഡിം​ഗിലാണെന്നും ആമിറിനോട് പറഞ്ഞു. എന്റെ ഷോ നമ്പർ വൺ ആണെന്നാണ് ആമിർ നൽകിയ മറുപടി. നിങ്ങളൊരു ഷോ ചെയ്യുന്ന സിനിമാ താരവും ഞാനൊരു ലേഖികയുമാണെന്ന് ഞാൻ പറഞ്ഞു. പക്ഷെ എന്നിട്ടും ഇവൻ എന്നോട് മത്സരിച്ചു. ഇവൻ എല്ലാവരോടും മത്സരിക്കുമെന്നും ട്വിങ്കിൾ അന്ന് പറഞ്ഞു.

  Also read: ചെരുപ്പുകൊണ്ടെറിഞ്ഞു, ചീത്ത വിളിച്ചു; 'ആലിയയുടെ പിതാവ് മഹേഷ് ഭട്ട് കങ്കണയോട് ചെയ്തത്'

  ട്വിങ്കിൾ ഒരു എഴുത്തുകാരിയാവുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നും ക്രിക്കറ്റ് കാണുന്നവരെല്ലാം ക്രിക്കറ്റ് കളിക്കാരാവില്ലെന്ന് ഞാൻ പറയുകയും ചെയ്തെന്നും ആമിർ തുറന്നു പറയുകയുമുണ്ടായി. ലാൽ സിം​ഗ് ഛദ്ദയാണ് ആമിറിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. കരീന കപൂറും നാ​ഗചൈതന്യയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

  Read more about: aamir khan
  English summary
  when aamir khan almost slapped twinkle khanna for not focusing on work
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X