For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയാഘോഷത്തിനിടെ ദേവ്ദാസ് ഇഷ്ടപ്പെട്ടില്ലെന്ന് ബന്‍സാലിയോട് ആമിര്‍; സംവിധായകനെ ഞെട്ടിച്ച മറുപടി

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത താരമാണ് ആമിര്‍ ഖാന്‍. അതുകൊണ്ട് തന്നെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ്എന്നാണ് കരണിനെ ആരാധകരും സിനിമാ ലോകവും വിളിക്കുന്നത് തന്നെ. സിനിമയ്ക്ക് പുറത്തും എന്നും വ്യത്യസ്തനാണ് ആമിര്‍ ഖാന്‍. അഭിമുഖങ്ങളില്‍ തനിക്ക് നേരെ വരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായും സത്യസന്ധമായും മറുപടികള്‍ നല്‍കാനും ആമിര്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ ആമിര്‍ നല്‍കിയൊരു ഞെട്ടിക്കുന്ന മറുപടിയായിരുന്നു ദേവ്ദാസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമ തനിക്ക് ഇഷ്ടമായില്ലെന്നത്.

  ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റായി മാറിയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. കരണ്‍ ജോഹര്‍ ആണ് പരിപാടിയുടെ അവതാരകന്‍. കോഫി വിത്ത് കരണിന്റെ നാലാം സീസണില്‍ അതിഥികളായി ആമിര്‍ ഖാനും മുന്‍ ഭാര്യ കിരണ്‍ റാവുവും എത്തിയിരുന്നു. ഇതിനിടെയാണ് കരണ്‍ ആമിറിന്റെ സത്യസന്ധതയെക്കുറിച്ച് സംസാരിച്ചത്. ആമിര്‍ ഖാന്‍ രസംകൊല്ലിയാണെന്നും ആമിറിന്റെ സത്യസന്ധത പലരേയും ഭയപ്പെടുത്തുന്നതാണെന്നുമായിരുന്നു കരണ്‍ പറഞ്ഞത്. പിന്നാലെ കരണ്‍ ആമിര്‍ ഖാന്‍ സഞ്ജയ് ലീലാ ബന്‍സാലിയോട് തന്നെ തനിക്ക് ദേവ്ദാസ് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞിരുന്നുവോ എന്ന് കരണ്‍ ചോദിക്കുകയായിരുന്നു.

  കരണിന്റെ ചോദ്യം കേട്ട ആമിര്‍ ഖാന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് തന്റെ മറുപടി നല്‍കുകയായിരുന്നു. ''അദ്ദേഹം ചോദിക്കുമ്പോള്‍ എങ്ങനെയാണ് നുണ പറയുക. സിനിമ എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടുവോ എന്ന് ചോദിച്ചു. ഞാന്‍ എങ്ങനെയാണ് ഇഷ്ടമായെന്ന് നുണ പറയുക. എന്നെ സംബന്ധിച്ച് ഒരു സിനിമയെ വിധിക്കുന്നത് ശരിയല്ല. നല്ലതാണോ ചീത്തയാണോ എന്ന് വിധിക്കാന്‍ ഞാന്‍ ആരാണ്? ഞാന്‍ പറയാറുള്ളത്് എനിക്ക് ഇഷ്്ടമായോ ഇഷ്ടമായില്ലയോ എന്നതാണ്. എനിക്ക് എന്റെ അഭിപ്രായം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. ഞാന്‍ അതൊരു മോശം സിനിമയാണെന്ന് പറഞ്ഞിട്ടില്ല. എന്റെ ടേസ്റ്റ് അല്ലെന്നാണ് പറഞ്ഞത്'' എന്നായിരുന്നു ആമിറിന്റെ വിശദീകരണം. ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ദേവ്ദാസ്. ക്ലാസിക്ക് ഹിറ്റുകളിലൊന്നായി മാറിയ സിനിമയാണ് ദേവ്ദാസ്. ചിത്രത്തിലെ നായകന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയിലായിരുന്നു തനിക്ക് ചിത്രം ഇഷ്ടമായില്ലെന്ന് ആമിര്‍ ഖാന്‍ ബന്‍സാലിയോട് പറയുന്നത്.

  ബോളിവുഡില്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള കഥയാണ് ദേവ്ദാസ്. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്ത് ദിലീപ് കുമാറിനെ നായകനാക്കിയാണ് ആദ്യത്തെ ദേവ്ദാസ് പറയുന്നത്. പിന്നീട് ആ ചിത്രത്തിന് ബന്‍സാലി തന്റേതായൊരു റീബുട്ട് ഒരുക്കുകയായിരുന്നു. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേത്. പിന്നീട് അഭയ് ഡിയോളിനെ നായകനാക്കി അനുരാഗ കശ്യപ് ദേവ് ഡി എന്ന ്ചിത്രത്തിലൂടെ ദേവ്ദാസിനെ കുറേക്കൂടി റിയലിസ്റ്റിക് ആയ ഇന്നത്തെ കാലത്തിന് ചേര്‍ന്ന ഒന്നാക്കിയും അവതരിപ്പിക്കുകയും ഉണ്ടായിട്ടുണ്ട്. ബോൡവുഡിലെ ക്ലാസിക് ത്രികോണ പ്രണയകഥകളിലൊന്നാണ് ദേവ്ദാസ്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ആമിർ ഖാന്‍. ലാല്‍ സിംഗ് ഛദ്ദയിലൂടെയാണ് ആമിറിന്റെ തിരിച്ചുവരവ്. 2022 ഏപ്രില്‍് 14 നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി പതിപ്പാണ് ലാല്‍ സിംഗ് ഛദ്ദ. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ ഖാന്‍ ത്രയം ഒരുമിക്കുകയും ചെയ്യുന്നുണ്ട്. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് താരം നാഗ ചൈതന്യയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണ് ലാല്‍ സിംഗ് ഛദ്ദ.

  English summary
  When Aamir Khan Said He Didn't Like Devdas To Sanjay Leela Bansali Himself
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X