For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമകള്‍ പൊട്ടിയപ്പോള്‍ കലിപ്പന്‍ ആയതാണ്; ഷാരൂഖിനെതിരെ പരസ്യമായി ആമിര്‍ ഖാന്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും. വര്‍ഷങ്ങളായി ബോളിവുഡിലെ താരരാജാക്കന്മാരായി അരങ്ങ് വാഴുകയാണ് ആമിര്‍ ഖാനും ഷാരൂഖ് ഖാനും. ലോകമെമ്പാടും ആരാധകരുള്ള താരങ്ങളാണ് ഇരുവരും. ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഒരുകാലത്ത് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു ആമിര്‍ ഖാനും ഷാരൂഖ് ഖാനും തമ്മിലുള്ള പിണക്കം. ഇരുവരും പരസ്പരം പലപ്പോഴും അപമാനിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

  കറുപ്പഴകിൽ അതീവ സുന്ദരിയായി ഭാമ, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

  തന്റെ പട്ടിയ്ക്ക് ഷാരൂഖ് ഖാന്‍ എന്ന് പേരിട്ടുവെന്ന ആമിറിന്റെ പ്രസ്താവനയൊക്കെ ഒരുകാലത്ത് വലിയ വിവാദമായിരുന്നു. ഒരിക്കല്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് ഖാന്റെ സിനിമകള്‍ പരാജയപ്പെടുകയാണെന്നും അതിനാല്‍ ദേഷ്യക്കാരനാക്കിയെന്നുമെന്നും ആമിര്‍ ഖ ാന്‍ പറഞ്ഞിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Shahrukh Khan

  താന്‍ രണ്ട് പതിറ്റാണ്ടിലധികമായി സിനിമാ രംഗത്തുണ്ടെന്നും നാളിതുവരെ മറ്റൊരാള്‍ക്കെതിരേയം മോശമായി പ്രസ്താവന നടത്തിയിട്ടില്ലെന്നും ആമിര്‍ ഖാന്‍ പറയുന്നുണ്ട്. ''എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഷാരൂഖ് ഖാന്‍ എന്നെക്കുറിച്ച് പരസ്യമായി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞാനും ഇതോടെ നിശബ്ദത പാലിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും അദ്ദേഹത്തോട് പരസ്യമായി പ്രതികരിക്കുകയുമായിരന്നു'' എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. നേരത്തെ തന്റെ മക്കള്‍ ഒരിക്കലും ആമിര്‍ ഖാന്റെ ആരാധകര്‍ ആകില്ലെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ചും ആമിര്‍ ഖാന്‍ പ്രതികരിക്കുകയുണ്ടായി.

  ''ഒരു കാര്യം ഞാന്‍ വ്യക്തമാക്കട്ടെ, ഷാരൂഖ് ഖാന്‍ എന്ത് തന്നെ തന്റെ മക്കളോട് പറഞ്ഞാലും ഞാന്‍ എന്റെ മക്കളോട് അദ്ദേഹത്തെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമായിരിക്കും പറയുക. തന്റെ കുട്ടികളെ എന്ത് പഠിപ്പിക്കണം എന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ പരാജയപ്പെടുന്നത് അദ്ദേഹത്തെ ദേഷ്യക്കാരന്‍ ആക്കിയിരിക്കുകയാണ്'' എന്നായിരുന്നു ആമിര്‍ ഖാന്റെ പ്രതികരണം. ''ഷാരൂഖ് ഖാന്‍ നന്നായി അധ്വാനിക്കുന്നയാളാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഒരുപാട് അഭിമുഖങ്ങളും നല്‍കുന്നു. അത് നല്ലൊരു ക്വാളിറ്റിയാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ പ്രതീക്ഷിച്ചത് പോലെ വിജയിക്കാത്തത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ടാകും. പക്ഷെ ഞാന്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്'' എന്നായിരുന്നു ആമിര്‍ പറഞ്ഞത്.

  നേരത്തെ തന്റെ പട്ടിയുടെ പേര് ഷാരൂഖ് ഖാന്‍ ആണെന്ന ആമിറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ആമിറിന്റെ പ്രതികരണം. സംഭവം വിവാദമായതോടെയാണ് ഷാരൂഖ് പ്രതികരണമുമായി എത്തിയത്. ആമിറിന്റെ വാക്കുകള്‍ക്ക് പിന്നിലെ കാരണം അറിയില്ലെന്നും തന്റെ മക്കള്‍ ഇനിയൊരിക്കലും ആമിര്‍ ഖാന്റെ ആരാധകര്‍ ആയിരിക്കില്ലെന്നും അവരെ സംഭവം ഏറെ വേദനിപ്പിച്ചുവെന്നുമായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. ഇതിനുള്ള മറുപടിയായിരുന്നു ആമിര്‍ നല്‍കിയത്. എന്തായാലും ഇന്ന് ആമിറും ഷാരൂഖും പഴയതെല്ലാം മറന്ന് നല്ല സുഹൃത്തുക്കളായി മാറിയിരിക്കുകയാണ്. ഖാന്‍ ത്രയത്തിനിടയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളൊക്കെ അവസാനിക്കുകയും ചെയ്തു.

  ഇപ്പോഴിതാ മൂവരും ഒരുമിച്ചൊരു സിനിമയില്‍ എത്തുകയാണ്. ആമിര്‍ ഖാന്റെ പുതിയ സിനിമയാണ് ലാല്‍ സിംഗ് ഛദ്ദയിലാണ് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നത്. ടോം ഹാങ്ക്‌സ് പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രം ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിലെ നായിക. തെലുങ്ക് താരം നാഗ ചൈതന്യയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്.

  'ശിവന്റേത് അത്ര വലിയ പുണ്യ പ്രവൃത്തിയൊന്നുമല്ല', ജയന്തി രണ്ടും കൽപ്പിച്ച്!

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതേസമയം പഠാന്‍ ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. സീറോയുടെ പരാജയത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ്. ഇപ്പോള്‍ താരം തിരിച്ചുവരാന്‍ തയ്യാറെടക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് മറ്റ് പ്രധാന താരങ്ങള്‍. പിന്നാലെ ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയും രാജ്കുമാര്‍ ഹിറാനിയുടെ ആക്ഷേപ ഹാസ്യ ചിത്രവും അണിയറയിലുണ്ട്. ആറ്റ്‌ലി ചിത്രത്തില്‍ നയന്‍താരയാണ് നായികയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നാലെ താപ്‌സി പന്നുവിനൊപ്പമുള്ള സിനിമയും തയ്യാറെടുക്കുന്നുണ്ട്.

  Read more about: shahrukh khan aamir khan
  English summary
  When Aamir Khan Said Shahrukh Khan Became Bitter After His Films Got Flopped
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X