Don't Miss!
- News
ഭക്ഷ്യസാധനങ്ങള്‍ തീരുന്നു; അസമിലെ പ്രളയബാധിത ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു
- Sports
IPL 2022: മുംബൈ x ഡല്‍ഹി, ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫില്‍, തോറ്റാല്‍ ആര്‍സിബിക്ക് ലോട്ടറി, പ്രിവ്യൂ
- Lifestyle
ആര്‍ത്തവ വിരാമം 40-ന് മുന്പെങ്കില് അപകടം: കാരണവും ലക്ഷണങ്ങളും
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
ദേഷ്യം പിടിച്ച് ഭാര്യയെ ഒറ്റയ്ക്കാക്കി ഇറങ്ങിപ്പോയ അഭിഷേക്; നാണം കെട്ട് ഐശ്വര്യ!
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകരും മാധ്യമങ്ങളുമൊക്കെ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴും അഭിഷേകും ഐശ്വര്യയും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. ഇരുവരും ഒരുമിച്ച് എത്തുന്ന വേദികളും ചിത്രങ്ങളുമെല്ലാം ചര്‍ച്ചയായി മാറാറുണ്ട്. ഇരുവരുടേയും പ്രണയവും പരസ്പര ബഹുമാനവുമൊക്കെ പലര്‍ക്കും മാതൃകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ എന്നും വിടാതെ പിന്തുടരുന്ന താരമാണ് അഭിഷേക് ബച്ചന്.
സൂപ്പര്‍താരമായ അമിതാഭ് ബച്ചന്റേയും നടി ജയയുടേയും മകനാണ് അഭിഷേക്. അതുകൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷകളുമായാണ് അഭിഷേക് സിനിമയിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ വലിയൊരു താരമായി മാറാനോ അഭിനേതാവ് ആണെന്ന് തെളിയിക്കാനോ അഭിഷേകിന് സാധിച്ചിരുന്നില്ല. ഐശ്വര്യ റായിയെ പോലെ ലോകം മുഴുവന്‍ ആരാധകരുള്ള ഭാര്യയുണ്ടായതിന്റെ പേരിലും അഭിഷേകിനെ സോഷ്യല്‍ മീഡിയ വിടാതെ പിന്തുടരാറുണ്ട്. സോഷ്യല്‍ മീഡിയ നിരന്തരം ആക്രമിക്കുന്ന താരമാണ് അഭിഷേക് ബച്ചന്.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും അഭിഷേക് ബച്ചനെ ട്രോളാറുണ്ട്. താരത്തിന്റെ അഭിനയത്തെയും പരിഹസിക്കാറുണ്ട്. എന്നാല്‍ തന്റെ അഭിനയത്തെ വിമര്ശിച്ചവരുടെയെല്ലാം വായടപ്പിച്ചു കൊണ്ട് അഭിഷേക് ശക്തായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അഭിഷേക് മൂന്ന് വര്‍ഷത്തിന് ശേഷം മന്മര്സിയാന് എന്ന സിനിമയിലൂടെയാണ് തിരികെ വന്നത്. ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട തിരക്കഥ തിരഞ്ഞെടുത്തും അഭിനയത്തില്‍ സ്വയം മെച്ചപ്പെട്ടുമാണ് അഭിഷേക് കയ്യടി നേടുന്നത്.

സോഷ്യല്‍ മീഡിയയില്‍ തന്നേയും തന്റെ ഭാര്യയേയും താരതമ്യം ചെയ്യുന്നവരേയും തന്റെ ഭാര്യ തന്നേക്കാള്‍ വലിയ താരമാണെന്ന് ഓര്‍മ്മിപ്പിച്ച് കളിയാക്കുന്നവരേയും ചുട്ടമറുപടി നല്കി വായടപ്പിക്കാറുണ്ട് അഭിഷേക് ബച്ചന്. ട്രോളുകളെ അഭിഷേക് നേരിടുന്ന രീതി പലപ്പോഴും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. എന്നാല്‍ അഭിഷേക് ബച്ചന്റെ നിയന്ത്രണം പോലും നഷ്ടപ്പെടുന്ന ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ഐശ്വര്യയുടെ തിരിച്ചുവരവ് കണ്ട ചിത്രമായ സര്ബജിത്തിന്റെ പ്രീമിയറിനിടെയുണ്ടായ സംഭവം. വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രീമിയര്‍ ഷോയ്ക്കായി ബച്ചന് കുടുംബം ഒരുമിച്ചായിരുന്നു എത്തിയത്. വന്നപാടെ താരങ്ങളെ പിടിച്ചു നിര്‍ത്തി ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചു. കുടുംബ ചിത്രം എടുത്ത ശേഷം അമിതാഭ് ബച്ചനും ജയ ബച്ചനും മുന്നോട്ട് പോവുകയായിരുന്നു. ഈ സമയം അഭിഷേകും ഐശ്വര്യയും ഒരുമിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതിനിടെ പാപ്പരാസികളില്‍ ചിലര്‍ അഭിഷേകിനോട് മാറി നില്ക്കാന് ആവശ്യപ്പെടുകയും ഐശ്വര്യയുടെ മാത്രം ചിത്രം എടുക്കുകയുമായിരുന്നു. മാറി നില്ക്കാന് പറഞ്ഞതോടെ ഇവരുടേത് എടുത്തോളൂ എന്ന് പറഞ്ഞ് അഭിഷേക് അവിടെ നിന്നും പോവുകയായിരുന്നു.

തന്നോട് അപമര്യാദയായി പെരുമാറിയത് അഭിഷേകിനെ ചൊടിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഭിഷേക് ദേഷ്യപ്പെട്ട് പോയതോടെ ഐശ്വര്യ അപമാനിക്കപ്പെട്ട അവസ്ഥയില്‍ അവിടെ നില്‍ക്കുകയായിരുന്നുവെന്നും ആ അപമാനവും പേറിയാണ് ഐശ്വര്യ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്തായാലും അഭിഷേകിന് വിഷമമോ അപമാനിക്കപ്പെട്ടതായോ തോന്നിയിരുന്നില്ലെന്നും താരം സ്വാഭാവികമായി തന്നെ മാറി നിന്നതാണെന്നുമായിരുന്നു പിന്നീട് വ്യക്തമായത്. ഐശ്വര്യയുടെ തിരിച്ചുവരവ് ആയതിനാല്‍ അത് ഐശ്വര്യയുടെ നിമിഷമാണെന്ന തിരിച്ചറിവുള്ളതിനാണ് അഭിഷേക് അവിടെ നിന്നും പോയതെന്നും പിന്നീട് താരത്തിന്റെ സുഹൃത്ത് തന്നെ വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം ബോബ് ബിസ്വാസ് ആണ് അഭിഷേകിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കഹാനിയിലെ ബോബ് ബിസ്വാസ് എന്ന കഥാപാത്രത്തിന്റെ സ്പിന്‍ ഓഫ് ആയിരുന്നു ഈ സിനിമ. ചിത്രത്തിലെ അഭിഷേകിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യയും ഒരിടവേളയ്ക്ക് ശേഷം തിരികെ വരികയാണ്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന് ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
എന്നെ തല്ലുകയും തെറി വിളിക്കുകയും ചെയ്യുമായിരുന്നു; ബന്‍സാലിക്കെതിരെ വെളിപ്പെടുത്തലുമായി രണ്‍ബീര്‍
-
'ചേച്ചി അങ്ങനെയും റോബിന് ഇങ്ങനെയും'; ചൊറിയാന്‍ നോക്കിയ ജാസ്മിനെ പുച്ഛിച്ച് തള്ളി ലക്ഷ്മിപ്രിയയും റോബിനും
-
നീ പറഞ്ഞത് ശരിയാണ്, അവളുടേത് നാടകം! ധന്യയെ ജാസ്മിനെതിരെ തിരിക്കാന്‍ കുത്തിതിരിപ്പുമായി റോബിന്!
-
'ഒരു വീട്ടമ്മ എന്ന നിലയിലുള്ള ബഹുമാനം നഷ്ടപ്പെടുകയായിരുന്നു'; തുറന്നുപറഞ്ഞ് നടി നീന ഗുപ്ത