Don't Miss!
- News
'എരിവും പുളിയും കഴിക്കുന്ന നാക്കല്ലേ'; മോദിയെക്കുറിച്ചുള്ള പരാമർശം അബദ്ധമെന്ന് അബ്ദുള്ളക്കുട്ടി
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
എല്ലാവരും മറക്കുന്നൊരു കാര്യമുണ്ട്! അഭി-ആഷ് വിവാഹത്തില്‍ അസ്വസ്ഥനായ രാം ഗോപാല്‍; കാരണം
ബോളിവുഡിലെ സൂപ്പര്‍ കപ്പിളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഒരുപാട് ആരാധകരുള്ള താരങ്ങളാണ് ഇരുവരും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. ബോളിവുഡിലെ രണ്ട് സൂപ്പര്‍ താരങ്ങളുടെ വിവാഹം എന്ന നിലയില്‍ വളരെയധികം വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹം. എന്നാല്‍ താരങ്ങളും ഇരുവരുടേയും കുടുംബങ്ങളും ഈ വിവാഹം വളരെ ലളിതമായൊരു ചടങ്ങായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.അതുകൊണ്ട് തന്നെ ബോളിവുഡില്‍ നിന്നും വളരെ ചുരുക്കം ചില തിരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ മാത്രമേ വിവാഹത്തിനുണ്ടായിരുന്നുള്ളൂ.
ധനുഷും ഐശ്വര്യയും പിരിയാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി ധനുഷിന്റെ പിതാവ്
വിവാഹത്തിന് ക്ഷണിക്കപ്പെടാത്തവര്‍ക്ക് അഭിഷേകിന്റെ പിതാവും ബോളിവുഡിലെ സൂപ്പ്രര്‍ താരവുമായ അമിതാഭ് ബച്ചന് പ്രത്യേക കത്തും മധുര പലഹാരങ്ങളും അയച്ചിരുന്നു. ബച്ചന് കുടുംബത്തില്‍ നിന്നുമുള്ള ഈ സമ്മാനങ്ങള്‍ മിക്കവരും സ്വീകരിച്ചപ്പോള്‍ ഒരാള്‍ ഇത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ബോളിവുഡിലെ ഐക്കോണിക്് താരങ്ങളില്‍ ഒരാളും ബച്ചന്റെ അടുത്ത സുഹൃത്തു കൂടിയായിരുന്ന ശ്രതുഘ്്നന് സിന്‍ഹയായിരുന്നു ഇതിനെിതരെ രംഗത്ത് എത്തിയത്. കത്ത്് സ്വീകരിക്കാതെ തിരിച്ച് അയക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

പിന്നീട് 2010ല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തന്റെ വിവാഹത്തിന് പലരേയും ക്ഷണിക്കാതിരുന്നതിനെക്കുറിച്ച് അഭിഷേക് മനസ് തുറന്നിരുന്നു. ഐശ്വര്യ റായിയും ബച്ചനൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. തങ്ങളുടെ കുടുംബം വിവാഹം വളരെ സ്വകാര്യമായ ചടങ്ങായി നടത്താനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും അതിന് പിന്നിലൊരു കാരണമുണ്ടെന്നുമായിരുന്നു ബച്ചന് പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്.

''പലരും മറക്കുന്നൊരു കാര്യമുണ്ട്. ഞങ്ങളുടെ കുടുംബം എന്തുകൊണ്ടാണ് വിവാഹം ലളിതമായി നടത്താന്‍ തീരുമാനിച്ചത് എന്ന കാര്യം. എന്റെ മുത്തശ്ശി സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. അപ്പോള്‍ അച്ഛന് പറഞ്ഞു, ഈയ്യൊരു അവസ്ഥയില്‍ ഒരു വലിയ ആഘോഷം നടത്തുന്നത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് എല്ലാവരേയും ക്ഷണിക്കണമായിരുന്നുവോ അവളുടെ കുടുംബത്തിന് എല്ലാവരേയും ക്ഷണിക്കണമായിരുന്നുവോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അതേ എന്ന് തന്നെയാണ് ഉത്തരം. ഞങ്ങളുടെ രണ്ടു പേരുടേയും മാതാപിതാക്കള്‍ ഒരുമിച്ച് കാര്‍ഡ് അയച്ചു കൊണ്ട് എല്ലാവരുടേയും അനുഗ്രഹം തേടിയിരുന്നു'' എന്നായിരുന്നു ബച്ചന് ജൂനിയറുടെ വിശദീകരണം.

''എല്ലാവരും അതില്‍ ഓക്കെയായിരുന്നു. ഒരാള്‍ ഒഴികെ. ആ ഒരാള്‍ ശത്രുഘ്നന്‍ സിന്‍ഹയാണ്. അദ്ദേഹം കാര്‍ഡ് തിരിച്ചയച്ചു. അത് ഓക്കെയാണ്. എല്ലാവരേയും സന്തോഷിപ്പിക്കാന്‍ സാധിക്കില്ലല്ലോ. അദ്ദേഹം വളരെ മുതിര്‍ന്ന വ്യക്തിയാണ്. സ്വന്തമായൊരു അഭിപ്രായമുണ്ടാകും. അദ്ദേഹത്തിന് അത് മനസിലായില്ലെങ്കില്‍, എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. സത്യസന്ധമായി തന്നെ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ഉദ്ദേശം ആരേയും വേദനിപ്പിക്കുകയായിരുന്നില്ല'' എന്നും അഭിഷേക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു വിവാഹമെന്നും ക്ഷണിക്കാതിരുന്നതിന്റെ കാരണം സത്യമായിരുന്നുവെന്നും ഐശ്വര്യയും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം വിവാഹത്തിനിടെയുണ്ടായ രസകരമായൊരു അനുഭവവും ബച്ചന് പങ്കുവെക്കുന്നുണ്ട്. വിവാഹത്തിന്റെ കൊറിയോഗ്രാഫര്‍ ആയിരുന്നു കരണ്‍ ജോഹര്‍. ''നീ അന്ന് ചില മിത്തുകള്‍ തകര്‍ത്തിരുന്നു. ഞാന്‍ ഓര്‍ക്കുന്നുണ്ട്. കല്യാണമൊക്കെ കഴിഞ്ഞ ശേഷം തന്റെ മീശ പിരിച്ചു കൊണ്ട് ചിന്തിച്ചിരിക്കുന്ന രാം ഗോപാല്‍ വര്‍മയെ കണ്ടു. വല്ലാതെ അസ്വസ്ഥനായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍, എനിക്ക് മനസിലായി. കരണ്‍ ആണ് ശരി, ഞാന്‍ തെറ്റായിരുന്നു. എല്ലാ പരിപാടികളും ഒരു കരണ്‍ ജോഹര്‍ സിനിമയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി'' എന്നാണ് ബച്ചന് പറഞ്ഞത്.
-
ഏറ്റവും ഇന്റലിജന്റ് റോബിന്; പുറത്ത് വന്നാല്‍ ജാസ്മിനും റോബിനും സുഹൃത്തുക്കള്‍ ആകുമെന്ന് നിമിഷ
-
മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു
-
ഒടുവില്‍ ജാസ്മിനോട് സോറി പറഞ്ഞ് വിനയ്! പെണ്ണുങ്ങളോട് പെരുമാറേണ്ട രീതി എന്റെ വീട്ടില്‍ പഠിപ്പിച്ചിട്ടുണ്ട്