For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയുടെ 2-ാം വിവാഹ വാര്‍ഷികം ദുരന്തമായി; ബീച്ചിലെ പാര്‍ട്ടിയെ കുറിച്ച് അഭിഷേക് ബച്ചന്‍

  |

  മാതൃകാപരമായ കുടുംബജീവിതം നയിക്കുകയാണ് ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും. താരകുടുംബത്തിനെ കൊറോണ ബാധിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിന് മുന്‍പും ശേഷവും ലോക്ഡൗണ്‍ കാലഘട്ടത്തില്‍ താരദമ്പതിമാരെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്നത്. അഭിഷേകിന്റെയും ഐശ്വര്യയുടെയും പഴയ അഭിമുഖങ്ങളായിരുന്നു കൂടുതലും വൈറലായത്.

  ഇപ്പോഴിതാ വീണ്ടും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിഷേക് ബച്ചന്‍ നല്‍കിയൊരു അഭിമുഖത്തിലെ ചില കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. ഐശ്വര്യ റായിയ്‌ക്കൊപ്പം രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ പോയത് വലിയൊരു പരാജയമായി മാറിയെന്നായിരുന്നു അന്ന് അഭിഷേക് പറഞ്ഞത്. ദയവ് ചെയ്ത് ആരും അങ്ങനെ ചെയ്യരുതെന്ന ഉപദേശവും അഭിഷേക് നല്‍കുന്നുണ്ട്.

  ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും പ്രശസ്ത താരകുടുംബമാണ് അഭിഷേക് ബച്ചന്റേത്. ലോകസുന്ദരിപട്ടം സ്വന്തമാക്കിയതോടെ ഐശ്വര്യ റായിയും ലോകപ്രശസ്തയായി. 2000 ല്‍ പുറത്തിറങ്ങിയ ധയ് അക്ഷര്‍ പ്രേം കേ എന്ന സിനിമയിലൂടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാവുന്നത്. ഒന്നിലധികം പ്രണയങ്ങളില്‍ കുടങ്ങിയെങ്കിലും ഒടുവില്‍ ഐശ്വര്യയും അഭിഷേകും ഒന്നിക്കുകയായിരുന്നു. 2007 ഏപ്രില്‍ 20 നായിരുന്നു വിവാഹം. അതുവരെ ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മില്‍ നടന്നത്.

  വിവാഹം കഴിഞ്ഞ് പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. ഇപ്പോള്‍ ഏകമകള്‍ ആരാധ്യയ്‌ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് അഭിഷേകും ഐശ്വര്യയും. ഇടയ്ക്ക് വേര്‍പിരിഞ്ഞെന്നുള്ള ഗോസിപ്പുകള്‍ വന്നെങ്കിലും സന്തോഷത്തോടെ മൂന്നോട്ട് പോവുകയാണ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും താരദമ്പതിമാരുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും വലിയ ചര്‍ച്ച ആവാറുണ്ട്. 2016 ല്‍ വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹ വാര്‍ഷികത്തെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ അഭിഷേക് പങ്കുവെച്ചത്.

  അഭിഷേകും ഐശ്വര്യയും തമ്മിലുണ്ടായ ഏറ്റവും റൊമാന്റിക് നിമിഷം ഏതാണെന്നായിരുന്നു ചോദ്യം. ഐശ്വര്യയ്‌ക്കൊപ്പം രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി ബീച്ചില്‍ ഡിന്നറൊരുക്കിയതും അതൊരു ദുരന്തമായി മാറിയതുമാണെന്ന് അഭിഷേക് പറയുന്നു. ബീച്ചില്‍ നിന്നും കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ലോകത്തിലെ ഏറ്റവും റൊമാന്റിക് നിമിഷമാണെന്ന് ആരും കരുതരുത്. ഈ തുറന്ന് പറച്ചില്‍ എല്ലാ പുരുഷന്മാര്‍ക്കും വേണ്ടിയാണ്. 2009 ല്‍ ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനായി മാലിദ്വീപില്‍ നിന്നും ഞാനത് പരീക്ഷിച്ചു.

  അതൊരു ദുരന്തമായി മാറുകയായിരുന്നു. ആദ്യമേ മെഴുകുതിരി കാറ്റില്‍ അണഞ്ഞ് പോയി. രണ്ടാമത് ഭക്ഷണത്തില്‍ മണല്‍ വീണു. അതുകൊണ്ട് നിങ്ങളെല്ലാവരോടും അത് ചെയ്ത് നോക്കരുതെന്ന് ഞാന്‍ തന്നെ പറയുകയാണ്. പിന്നെ ഐശ്വര്യയ്‌ക്കൊപ്പം മണിക്കൂറുകളോളം കാറ്റ് കൊണ്ടിരുന്നതാണ് ഏറ്റവും റൊമാന്റിക് ആയ കാര്യമെന്നും അഭിഷേക് സൂചിപ്പിക്കുന്നു.

  എത്ര മോശപ്പെട്ട കാര്യമാണെങ്കിലും ഒന്നിച്ച് എത്ര ആഴത്തിലുള്ളത് ആണെങ്കിലും ഐശ്വര്യയോട് സംസാരിക്കാനാകും. താനും ഐശ്വര്യയും കൂടി രാത്രി മുഴുവന്‍ സംസാരിച്ചിരുന്ന് സമയം കളഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ഭര്‍ത്താവിന് ഭാര്യയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും റൊമാന്റിക് ആയ കാര്യം അവര്‍ക്കൊപ്പം ഉണ്ടായിരിക്കുക എന്നതാണ. അവരെ കേള്‍ക്കാനും പങ്കിടാനുമൊക്കെ കഴിയണമെന്നും അഭിഷേക് ബച്ചന്‍ സൂചിപ്പിക്കുന്നു.

  English summary
  When Abhishek Bachchan's Goes On A Candlelight Dinner Date With Aiswarya Rai And Ended Up In A Complete Mess
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X