For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൾ തമിഴിലും അഭിനയിച്ചതല്ലേ, അവാർഡ് എനിക്ക് ലഭിക്കുമെന്ന് കരുതി'; അന്ന് പൊട്ടിക്കരഞ്ഞെന്ന് അനുഷ്ക

  |

  ബോളിവുഡിലെ മുൻ നിര നായികയാണിന്ന് അനുഷ്ക ശർമ്മ. 14 വർഷമായി സിനിമാ മേഖലയിലുള്ള അനുഷ്കയുടെ കരിയർ പെട്ടന്ന് തന്നെ ബോളിവുഡിൽ വളർന്നു. കുഞ്ഞ് പിറന്നതിന് ശേഷം സിനിമയിൽ നിന്നു കുറച്ചു നാളത്തേക്ക് മാറി നിൽക്കുകയായിരുന്നു അനുഷ്ക.

  2018 ൽ പുറത്തിറങ്ങിയ സീറോ ആണ് നടിയുടെ അവസാന ചിത്രം. ഇപ്പോൾ ചക്ടാ എക്സ്പ്രസ് എന്ന ചിത്രത്തിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ് താരം. നടിയെന്നതിനൊപ്പം തന്നെ ഫാഷൻ രം​ഗത്തും അനുഷ്കയ്ക്ക് തന്റേതായ ഇടമുണ്ട്. മോഡലിം​ഗിലൂടെയാണ് അനുഷ്ക സിനിമയിലേക്കെത്തുന്നത്.

  asin&anushka

  പ്രമുഖ ബ്രാൻഡുകളുടെ മുഖമായി അനുഷ്ക ഇതിനകം എത്തിയിട്ടുണ്ട്. ഇതിനിടെ സിനിമാ നിർമാണത്തിലും അനുഷ്ക ശ്രദ്ധ കൊടുത്തിരുന്നു, ക്ലീൻ സ്ലേറ്റ് ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് സഹോദരനൊപ്പം അനുഷ്ക നടത്തിയത്. എന്നാൽ അടുത്തിടെ പ്രൊഡക്ഷനിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് നടി പ്രഖ്യാപിച്ചു. അഭിനയത്തിലും ഒപ്പം കുടുംബത്തിലും ശ്രദ്ധ കൊടുക്കേണ്ട സാഹചര്യത്തിലാണ് അനുഷ്ക സിനിമാ നിർമാണത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചത്.

  ഇന്ന് മുൻനിര നായികയായി തിളങ്ങുന്ന താൻ തുടക്ക കാലത്ത് ഈ സ്ഥാനം കണ്ടെത്താൻ വളരെയേറെ പരിശ്രമിച്ചിരുന്നെന്നാണ് നടി പറയുന്നത്. തുടക്ക കാലത്ത് ഒരു അവാർഡ് കിട്ടാത്തതതിന് താൻ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും നടി പറ‍ഞ്ഞിരുന്നു. 2008 ൽ പുറത്തിറങ്ങിയ റബ് നേ ബനാ ദേ ജോഡിയാണ് അനുഷ്കയുടെ ആദ്യ ചിത്രം. ഷാരൂഖ് ഖാൻ നായകനായ ചിത്രം സൂപ്പർ ​ഹിറ്റായിരുന്നു. അനുഷ്കയ്ക്ക് തുല്യപ്രധാന്യമുണ്ടായിരുന്ന സിനിമയിലെ നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

  anushka

  അരങ്ങേറ്റ ചിത്രം ​ഗംഭീരമായതോടെ അനുഷ്കയ്ക്ക് പ്രശംസകൾ ലഭിച്ചു തുടങ്ങി. 2008 ലെ അവാർഡുകൾ അനുഷ്ക സ്വന്തമാക്കുമെന്നായി ബി ടൗണിലെ സംസാരം. താനും അങ്ങനെയാണ് കരുതിയതെന്നാണ് അനുഷ്ക പറയുന്നത്.
  പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. 2008 ലെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം നേടിയത് നടി അസിനായിരുന്നു. ​ഗജിനിയുടെ ഹിന്ദി പതിപ്പിലെ അഭിനയത്തിന്. ഇത് തന്നെ ഏറെ വിഷമിപ്പിച്ചെന്നാണ് അനുഷ്ക ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞത്.

  രണ്ട് പേരുടെയും പേര് നോമിനേഷനിൽ വന്നപ്പോൾ അവാർഡ് തനിക്ക് ലഭിക്കുമെന്നാണ് കരുതിയതെന്ന് അനുഷ്ക പറയുന്നു. അസിൻ ​ഗജിനി തമിഴിലും തെലുങ്കിലും ചെയ്തതാണ്. അവൾ വർഷങ്ങളായി അഭിനേത്രിയാണ്. അരങ്ങേറ്റം കുറിക്കുന്നത് ഞാനാണ്. എനിക്കാണ് പ്രോത്സാഹനം വേണ്ടതെന്നതിനാൽ അവാർഡ് തനിക്ക് ലഭിക്കുമെന്നായിരുന്ന കണക്കു കൂട്ടിയതെന്ന് അനുഷ്ക ചിരിച്ചു കൊണ്ട് ഓർത്തു.അവാർഡ് കിട്ടാഞ്ഞതിൽ താൻ വളരെയേറെ വിഷമിച്ചെന്നും കൊച്ചു കുട്ടിയെ പോലെ കരഞ്ഞെന്നും അനുഷ്ക പറഞ്ഞു.

  asin

  അതേസമയം വർഷങ്ങൾക്കിപ്പുറം കാര്യങ്ങൾ മാറി മറിഞ്ഞു. മികച്ച പുതുമുഖമായ അസിൻ പതിയെ സിനിമകളിൽ നിന്നകന്നു. 2016 ഓടെ നടി പൂർണമായും അഭിനയം നിർത്തി. അനുഷ്ക തുടർന്നും ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാ​ഗമായി. പികെ, സുൽത്താൻ, ജബ് തക് ഹേ ജാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ അനുഷ്ക ബോളിവുഡിൽ വേരുറപ്പിച്ചു.

  Recommended Video

  Shalini Nair On Dilsha | ദിൽഷ കപ്പടിച്ചപ്പോൾ മിണ്ടാതിരുന്നത് എന്തുകൊണ്ട്? | *Interview

  അതേസമയം അവസാനം പുറത്തിറങ്ങി സീറോ എന്ന ചിത്രം പരാജയമായിരുന്നു. ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവരായിരുന്നു അനുഷ്കയ്ക്കൊപ്പം അഭിനയിച്ചത്. 2017 ലാണ് അനുഷ്ക ക്രിക്കറ്റ് താരം വിരാട് കോലിയുമായി വിവാഹിതയാവുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം.

  Read more about: asin anushka sharma
  English summary
  when actress anushka sharma cried like a baby for losing filmfare award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X