Don't Miss!
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- News
'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍മാര്‍ ഹൈക്കോടതിയില്‍
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
കങ്കണ എന്നെ വച്ച് ദുര്‍മന്ത്രവാദം ചെയ്തു, അര്‍ധരാത്രി ശവപ്പറമ്പില്‍ പോകാന്‍ പറഞ്ഞു: മുന്‍ കാമുകന്
ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളിയിരിക്കുമ്പോഴും വിവാദ നായിക കൂടിയാണ് കങ്കണ റണാവത്ത്. ഒന്നല്ലെങ്കില്‍ മറ്റൊരു വിവാദത്തിന്റെ പേരില്‍ കങ്കണയുടെ പേര് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. തന്റെ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ കങ്കണയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും ട്വിറ്ററില്‍ നിന്നും ബാന്‍ ചെയ്യുക വരെയുണ്ടായിട്ടുണ്ട്. കങ്കണയുടെ പ്രണയങ്ങളും എന്നും വിവാദമായിരുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന് അധ്യായന്‍ സുമനും കങ്കണയും തമ്മിലുള്ള പ്രണയത്തകര്‍ച്ച ബോളിവുഡിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു.
2008 ല്‍ പുറത്തിറങ്ങിയ ഹാലേ ദില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അധ്യായന്റെ അരങ്ങേറ്റം. പിന്നാലെ വന്ന റാസ് ദ മിസ്ട്രി കണ്ടിന്യൂസിലാണ് അധ്യായനും കങ്കണയും ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സമയത്താണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നതും പ്രണയത്തിലാകുന്നതും. വാര്‍ത്തകളില്‍ ഇടം നേടിയതായിരുന്നു ഇരുവരുടേയും പ്രണയം. എന്നാല്‍ അധികനാള്‍ കഴിയും മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു. പിന്നാലെ അധ്യായന്‍ കങ്കണയ്ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. അധ്യായന്‍ നടത്തിയ ഞെട്ടിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വായിക്കാം.

കങ്കണ തന്നെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചുവെന്നായിരുന്നു അധ്യായന്‍ ആരോപിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നു പറച്ചില്. തന്റെ സ്ഥാനത്തേക്ക് മറ്റൊരാളായിരുന്നുവെങ്കില്‍ കങ്കണയെ തിരിച്ചു തല്ലുമായിരുന്നുവെന്നും തന്നെ മര്‍ദ്ദിക്കുന്നത് സ്ഥിരം സംഭവം ആയിരുന്നുവെന്നുമാണ് അധ്യായന്‍ പറഞ്ഞത്. മര്‍ദ്ദനം മാത്രമായിരുന്നില്ല നടന് ആരോപിച്ചത്. കങ്കണ തന്നെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം വരെ നടത്തിയെന്നും അധ്യായന്‍ ആരോപിച്ചിരുന്നു. കങ്കണ പല്ലവി എന്ന പേരിലുള്ളൊരു മന്ത്രവാദിയുടെ പക്കല്‍ തന്നെ കൊണ്ടു പോകുമായിരുന്നുവെന്നാണ് താരം പറഞ്ഞത്.
രാത്രി കങ്കണയുടെ വീട്ടില്‍ പൂജകള്‍ നടത്തുമായിരുന്നു. കറുത്ത പെയിന്റ് അടിച്ച മുറിയിലായിരിക്കും പൂജ നടത്തുക. മുറിയില്‍ ദൈവങ്ങളുടെ ശില്‍പ്പങ്ങളുണ്ടാകുമായിരുന്നു. ഹോമകുണ്ഡവും ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. പൂജയ്ക്കിടെ തന്നെ കങ്കണ മുറിയില്‍ പൂട്ടിയിടുമായിരുന്നുവെന്നും മന്ത്രവാദി തന്നോട് രാത്രി ഒറ്റയ്ക്ക് ശവപ്പറമ്പില്‍ പോകാന്‍ പോലും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടന് ആരോപിച്ചിരുന്നു. തന്റെ കരിയര്‍ തകര്‍ക്കാനായിരുന്നു കങ്കണയുടെ ശ്രമമെന്നും മുന്‍ കാമുകന്് ആരോപിച്ചിരുന്നു. തന്റെ മാതാപിതാക്കളോടും കങ്കണ മോശമായിട്ടായിരുന്നു പെരുമാറിയിരുന്നതെന്നും എന്നാല്‍ കങ്കണയോട് തങ്ങളുടെ മകന്റെ ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന് അവര്‍ അപേക്ഷിച്ചിരുന്നുവെന്നും ഇതോടെയാണ് അച്ഛനും അമ്മയുമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവരെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നാണ് നടന് പറയുന്നത്.
താനും തന്റെ കുടുംബവുമെല്ലാം കങ്കണയുടെ സ്റ്റാര്‍ഡം ഉപയോഗിക്കുകയാണെന്ന് വരെ കങ്കണ ആരോപിച്ചിരുന്നുവെന്നും നടന് ആരോപിച്ചിരുന്നു. കങ്കണയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം അധ്യായന്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. പിന്നീടാണ് താരം അഭിമുഖത്തിലൂടെ കങ്കണയ്ക്കെതിരെ രംഗത്ത് എത്തുന്നത്. നടന് ശേഖര്‍ സുമന്റെ മകനാണ് അധ്യായന്‍. ഗായകനായും കയ്യടി നേടിയിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ലവ് ബേഡ്സ് എന്ന ചിത്രത്തിലാണ് അധ്യായന്‍ അവസാനമായി അഭിനയിച്ചത്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പല വട്ടം നേടിയിട്ടുളള നടിയാണ് കങ്കണ. തലൈവിയാണ് അവസാനം പുറത്തിറങ്ങിയത്. ജയലളിതയുടെ ജീവിതമായിരുന്നു ചിത്രത്തില്‍ പറഞ്ഞത്. ധാക്കഡ്, തേജസ്, ടിങ്കു വെഡ്സ് ഷേരു എന്നിവയാണ് കങ്കണയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. മണികര്‍ണിക, പങ്ക എന്നീ സിനിമകളിലെ പ്രകടനത്തിനാണ് 2021 ല്‍ കങ്കണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമെത്തിയത്. നേരത്തെ ക്യൂന്‍, തനു വെഡ്സ് മനു റിട്ടേണ്‍സ്, എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനും ദേശീയ പുരസ്കാരം നേടിയിരുന്നു. 2020 ല്‍ കങ്കണയ്ക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിരുന്നു. തീവ്ര നിലപാടുകളുടെ പേരില്‍ എന്നും വിമര്‍ശിക്കപ്പെടുന്ന നടിയാണ് കങ്കണ.