For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിമുഖത്തിനിടെ അഭിഷേകിനോട് ചുംബിക്കാന്‍ പറഞ്ഞ ഐശ്വര്യ; അമ്പരന്നും കയ്യടിച്ചും കാണികള്‍

    |

    ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. അഭിമുഖങ്ങളിലും മറ്റും അഭിഷേകും ഐശ്വര്യയും ഒരുമിച്ച് എത്തുമ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാണാന്‍ ഇരിക്കുക. ജീവിതത്തിലേയും കരിയറിലേയും വെല്ലുവിളികളിലൂടെ കടന്നു പോകുമ്പോള്‍ പരസ്പരം താങ്ങും തണലുമായി മാറിയ അഭിഷേകും ഐശ്വര്യയും പലര്‍ക്കും റോള്‍ മോഡലുകളാണ്.

    ഡയലോഗ് പറയാന്‍ താമസിക്കുന്നു, മോഹന്‍ലാലിനെ കുറിച്ച് പരാതി പറഞ്ഞ് തെലുങ്ക് സംവിധായകന്‍, നടന്റെ മറുപടി

    ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങള്‍ എന്നും ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു 2009 ല്‍ ദ ഒാപ്ര വിന്‍ഫ്രെ ഷോയില്‍ അഭിഷേകും ഐശ്വര്യയും ഒരുമിച്ച് എത്തിയത്. ഇന്നും ചര്‍ച്ചയില്‍ ഇടം പിടിക്കുന്ന ഈ അഭിമുഖം വലിയ വാര്‍ത്തയായി മാറിയിരുന്നു. തങ്ങളുടെ പ്രണയത്തിന്റെ ആഴത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമെല്ലാം രസകരമായ ഒരുപാട് കാര്യങ്ങള്‍ അഭിഷേകും ഐശ്വര്യയും ഈ അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

    രസകരമായ ചോദ്യങ്ങള്‍ക്കിടെ ഓപ്രയുടെ ചില ചോദ്യങ്ങള്‍ക്ക് അഭിഷേക് നല്‍കിയ കൗണ്ടര്‍ മറുപടികള്‍ കയ്യടി നേടിയിരുന്നു. താരങ്ങള്‍ പ്രകോപിതാരാകാന്‍ സാധ്യതയുള്ള ചോദ്യങ്ങളായിരുന്നിട്ടും തങ്ങളുടെ എപ്പോഴത്തേയും പോലെയുള്ള ആത്മനിയന്ത്രണത്തോടെയുള്ള മറുപടികളും അഭിഷേകിന്റെ പതിവ് കണ്ടറുകളും നിരത്തിയാണ് ഇരുവരും കയ്യടി നേടുന്നത്. അത്തരത്തില്‍ ഒന്നായിരുന്നു വിവാഹ ശേഷവും അച്ഛനും അമ്മയക്കുമൊപ്പം താമസിക്കുന്നതിനെക്കുറിച്ചുള്ള ഓപ്രയുടോ ചോദ്യത്തിന് അഭിഷേക് നല്‍കിയ മറുപടി.

    വിവാഹ ശേഷവും അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കുക എന്നത് എങ്ങനെയാണ് സാധ്യമാകുന്നതെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി അഭിഷേക് ബച്ചന്‍ മറുചോദ്യം ചോദിക്കുകയായിരുന്നു. നിങ്ങള്‍് കുടുംബത്തോടൊപ്പമാണോ താമസിക്കുന്നതെന്നായിരുന്നു അഭിഷേകിന്റെ ചോദ്യം. അല്ല എന്ന് ഓപ്ര പറഞ്ഞപ്പോള്‍ അതെങ്ങനെ സാധിക്കുന്നുവെന്ന് അഭിഷേക് ചോദിച്ചു. ഓപ്രയുടെ ചോദ്യത്തിന് അതേനാണയത്തിലുള്ള അഭിഷേകിന്റെ മറുപടി കയ്യടി നേടുകയായിരുന്നു.

    അഭിമുഖത്തിന്റെ മറ്റൊരു ഘട്ടത്തില്‍ ഓപ്ര ഐശ്വര്യയോട് നിങ്ങള്‍ ഇതുവരെ ഓണ്‍ സ്‌ക്രീനില്‍ ഒരു നായകനേയും കിസ് ചെയ്തിട്ടില്ലല്ലോ എന്ന് ചോദിക്കുകയായിരുന്നു. ഇതിന് മറുപടി പറയുന്നതിന് പകരം അഭിഷേകിനെ നോക്കിയ ശേഷം ഐശ്വര്യ ഗോ ഓണ്‍ ബേബി എന്ന് പറയുകയായിരുന്നു. പിന്നാലെ അഭിഷേക് ഐശ്വര്യയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു. അവതാരകയും കാണികളുമെല്ലാം ചിരിച്ചു കൊണ്ട് കയ്യടിച്ചായിരുന്നു ഈ രംഗത്തെ വരവേറ്റത്.

    അതേസമയം ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ്. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. നീണ്ട പത്ത് വര്‍ഷത്തിന്് ശേഷമാണ് ഐശ്വര്യ റായ് തമിഴിലേക്ക്് മടങ്ങിയെത്തുന്നത്. ബോബ് ബിസ്വാസ് ആണ് അഭിഷേകിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ദസ്വി, തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് ഏഴിന്റെ ഹിന്ദി റീമേക്ക് എന്നിവയാണ് അഭിഷേകിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.

    Read more about: aishwarya rai abhishek bachchan
    English summary
    When Aishwarya Rai Asked Abhishek Bachchan To Kiss Her During An Interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X