For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബച്ചനോട് ഇഷ്ടം തോന്നിയിരുന്നോ? നടി രേഖ മുതല്‍ ഐശ്വര്യ റായി വരെയുള്ള നടിമാരെ കുഴപ്പിച്ച ആ ചോദ്യങ്ങള്‍

  |

  ബോളിവുഡിന് ഏറ്റവും പ്രിയങ്കരിയായ നടിയും അവതാരകയും നിര്‍മാതാവും സംവിധായികയുമൊക്കെ ആണ് സിമി ഗരോവാള്‍. ഡല്‍ഹി സ്വദേശിനിയായ സിനിമ 1947 ഒക്ടോബര്‍ പതിനേഴിനാണ് ജനിച്ചത്. കഴിഞ്ഞ ദിവസം നടിയുടെ ജന്മദിനമായിരുന്നു. അന്നേ ദിവസം സോഷ്യല്‍ മീഡിയ പേജുകളിലും ഇന്റര്‍നെറ്റിലും രസകരമായ ചില വിവരങ്ങളാണ് വൈറലായത്. അതില്‍ പ്രധാനപ്പെട്ട കാര്യം സിമി അവതാരകയായിട്ടെത്തിയ ഷോ യില്‍ നടന്ന ചില രസകരമായ സംഭവങ്ങളാണ്. നടി രേഖ മുതല്‍ ഐശ്വര്യ റായി വരെയുള്ളവര്‍ സിമിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലതും തുറന്ന് പറയേണ്ടി വന്നിട്ടുണ്ട്.

  നിത്യഹരിത നായികയായി അറിയപ്പെടുന്ന നടി രേഖയും ഒരിക്കല്‍ സിമിയുടെ ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ദേശീയ ചാനലിന് വേണ്ടി നടത്തിയ പരിപാടിയില്‍ അനിവാര്യമായൊരു ചോദ്യമായിരുന്നു സിമി രേഖയോട് ചോദിച്ചത്. 'അമിതാഭ് ബച്ചനുമായി പ്രണയത്തിലായിരുന്നോ? അഥവ നിങ്ങള്‍ അദ്ദേഹത്തില്‍ ആകൃഷ്ട ആയിരുന്നോ'? എന്നാണ് സിമി ചോദിച്ചത്. തീര്‍ച്ചയായിട്ടും അല്ല. അതൊരു മണ്ടന്‍ ചോദ്യമാണ്. കാരണം അദ്ദേഹത്തോടുള്ള ഭ്രാന്തമായ സ്‌നേഹവും ആവേശവും കാണിക്കാത്ത പുരുഷന്മാരോ സ്ത്രീകളോ കുട്ടികളോ ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. പിന്നെ എന്തിനാണ് എന്നെ മാത്രം ഒറ്റപ്പെടുത്തുന്നത് എന്നാണ് രേഖ തിരിച്ച് ചോദിച്ചത്.

  നടി സുസ്മിത സെന്‍ രണ്ട് കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം കഴിക്കാതെ കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിച്ചത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്നുള്ള ആരോപണം ഉയര്‍ന്ന് വന്നിരുന്നു. ഇതേ കുറിച്ചാണ് സിമി ഒരു പരിപാടിയില്‍ സുസ്മിതയോട് ചോദിച്ചത്. 'ഞാന്‍ പതിനാല് സംഘടനകളുടെ അടുത്ത് പോയിരുന്നു. അവരൊന്നും വിവാഹം കഴിക്കാത്തവര്‍ക്ക് കുട്ടികളെ തരില്ലെന്ന് പറഞ്ഞു. സിംഗിള്‍ പാരന്റ് പോരെന്നാണ് പറയുന്നത്. ചിലരെങ്കിലും ഞാനിത് പബ്ലിസിറ്റിയ്്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് നടന്നിരുന്നു. അതിനാണെങ്കില്‍ ഒരു മാഗസിന്റെ കവര്‍ ചിത്രം ആയാല്‍ പോരെ. അതിന് വേണ്ടി ജീവിതകാലം മുഴുവന്‍ ഞാന്‍ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലല്ലോ എന്ന് സുസ്മിത മറുപടിയായി പറഞ്ഞു.

  സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന മുന്‍കോപം തോന്നുന്ന മാനസികാവസ്ഥകളെ കുറിച്ച് സംസാരിക്കാനാണ് ലോകസുന്ദരി ഐശ്വര്യ റായിയോട് സിമി ആവശ്യപ്പെട്ടത്. ഇതേ കുറിച്ച് പറയുകയാണെങ്കില്‍ അതൊരു പൊതുവായിട്ടുള്ള പ്രസ്താവനയായി മാറും. ഇത് ഒരു ബാസ്‌കറ്റിലുള്ള എല്ലാ ഞണ്ടുകളെ കുറിച്ചുമാണ് പറയുന്നത്. അവിടെ ഒരാള്‍ മാത്രം എല്ലാ കുഴപ്പങ്ങളും തന്റെ പുറത്തേക്ക് ഏറ്റെടുക്കാന്‍ ശ്രമിക്കും. ചിലര്‍ അവിടെ പോയി പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നതിന് പകരം അവരെ താഴേക്ക് വലിച്ചിടാാണ് ശ്രമിക്കുക. നമ്മുടെ കൂടെ ആയിരിക്കാന്‍ പറഞ്ഞാല്‍ പോലും അതിന് ശ്രമിക്കുകയില്ല. ഇത് വളരെ ദുഃഖകരമായൊരു മനോഭാവമാണെന്നും ഐശ്വര്യ പറയുന്നു.

  രണ്ട് വര്‍ഷത്തോളം അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണത്തെ കുറിച്ചാണ് നടി രവീണ ടണ്ടനോട് സിമി ചോദിച്ചത്. 'ഞാനിത് സ്വമേധയാ എടുത്ത തീരുമാനമാണ്. എനിക്ക് അറിയാവുന്ന ഒരാളുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞതോട് കൂടി ഇവിടം ഉപേക്ഷിക്കാമെന്ന് ഞാന്‍ കരുതി. കാരണം സാധാരണക്കാരെ പോലൊരു ജീവിതമുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. വിവാഹനിശ്ചയം ഒരു പ്രതീക്ഷയാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ വളരെ ഗൗരവ്വത്തോടെയായിരിക്കും ഞാന്‍ അതിനെ പരിഗണിക്കുക. അങ്ങനെയാണ് രണ്ട് വര്‍ഷം ഇടവേള എടുത്തത്. പക്ഷേ അത് മുന്നോട്ട് പോയില്ല. അദ്ദഹത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാന ദിവസമാണ് അത് പറഞ്ഞത്. ഞാന്‍ കരിയര്‍ രണ്ടാമത് ആരംഭിച്ചപ്പോഴും കരിയര്‍ ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കല്‍ നിങ്ങള്‍ കാരണം എന്റെ കരിയര്‍ വേണ്ടെന്ന് വെച്ചു. ഇത്തവണ എന്നോട് ക്ഷമിക്കണം. കാരണം ഞാന്‍ കരിയര്‍ തിരഞ്ഞെടുക്കാമെന്നാണ് വിചാരിക്കുന്നതെന്ന് താന്‍ പറഞ്ഞതായി രവീണ വ്യക്തമാക്കുന്നു. നടന്‍ അക്ഷയ് കുമാറുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനെ കുറിച്ചാണ് പരിപാടിയില്‍ നടി സംസാരിച്ചത്.

  കന്യകമാരായ നടിമാരെയേ അവർക്ക് ആവശ്യമുള്ളു; ആമിർ ഖാൻ വരെ വിവാഹക്കാര്യം ഒളിപ്പിച്ച് വെച്ചെന്ന് നടി മഹിമ ചൗധരി

  പന്ത്രണ്ട് വയസില്‍ മുതിര്‍ന്ന ആളെ പോലെയാവാന്‍ ശ്രമിച്ചതിനെ കുറിച്ചാണ് നടി പ്രീത സിന്റ വെളിപ്പെടുത്തിയിരുന്നത്. ആ പ്രായത്തില്‍ ഒരു മുതിര്‍ന്ന ആളെ പോലെ പോസ് ചെയ്യാന്‍ വേണ്ടി താന്‍ വിചിത്രമായ പല കാര്യങ്ങളും ചെയ്തിരുന്നതായിട്ടാണ് നടി വ്യക്തമാക്കുന്നത്. എന്റെ അമ്മയുടെ ബ്രായില്‍ ഓറഞ്ച് നിറച്ച് വെച്ചു. എന്നിട്ട് ക്ലബ്ബിന് പുറത്ത് പോയി നിന്നിട്ട് എനിക്ക് പതിനെട്ട് വയസ് ആയെന്ന് പറഞ്ഞതായിട്ടും പ്രീത വ്യക്തമാക്കുന്നു.

  മുന്‍ ഭര്‍ത്താവിനെ കാണാതെ ഇരിക്കാനാണോ? സാമന്ത ഇനി അഭിനയിക്കണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്

  Dulquer Salmaan Exclusive Visuals Vrom Amitabh Bachchan's party | FilmiBeat Malayalam

  ഇവരെ കൂടാതെ പല പ്രമുഖ താരങ്ങള്‍ക്കൊപ്പം സിമി തുറന്ന് സംസാരിച്ചിട്ടുണ്ട്. പലരും വിവാദങ്ങളുണ്ടാക്കുന്ന മറുപടികളാണ് തിരിച്ച് പറയാറുള്ളതും. അടുത്തിടെ കങ്കണ റാണവതിന്റെ പുത്തന്‍ സിനിമയെ കുറിച്ച് സിമി എഴുതിയ ട്വീറ്റ് വലിയ രീതിയില്‍ തരംഗമായിരുന്നു. കങ്കണയെ പല കാര്യങ്ങള്‍ക്കും എതിര്‍ത്ത് സംസാരിച്ചെങ്കിലും ഇത്തവണ അനുകൂലിച്ച് കൊണ്ടുള്ള മറുപടിയുമായിട്ടാണ് നടി എത്തിയത്. 'ഞാനൊരിക്കലും കങ്കണയുടെ കമന്റുകളെ സപ്പോര്‍ട്ട് ചെയ്യില്ല. ഞാന്‍ പിന്തുണയ്ക്കുക അഭിനയിക്കാനുള്ള കഴിവിനെയാണ്. തലൈവി എന്ന സിനിമയില്‍ അവരുടെ ഹൃദയവും ആത്മാവും നല്‍കിയ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. തന്റെ ബയോപിക്കില്‍ ഐശ്വര്യ റായി അഭിനയിക്കണമെന്ന് ജയലളിത ആഗ്രഹിച്ചിരുന്നെന്നും സിമി പറഞ്ഞത് വലിയ രീതിയില്‍ വൈറലായി. കഴിഞ്ഞ ദിവസങ്ങളിൽ നടിയ്ക്കുള്ള ജന്മദിനസന്ദേശങ്ങളുമായി പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്.

  Read more about: rekha രേഖ actress
  English summary
  When Aishwarya Rai Bachchan Revealed Crab Mentality In Film Industry Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X