For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങൾ‌ ​ഗൈനക്കോളജിസ്റ്റാണോ?' ന​ഗ്ന രം​ഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഐശ്വര്യ റായ് നൽകിയ മറുപടി

  |

  ലോകമെമ്പാടും അറിയുന്ന ഇന്ത്യയിലെ സിനിമ താരങ്ങളിൽ ചുരുക്കം ചിലരിലൊരാളാണ് ഐശ്വര്യ റായ്. ലോക സുന്ദരിപട്ടം ചൂടിയ ഐശ്വര്യയുടെ സൗന്ദര്യം തന്നെയായിരുന്നു ഹോളിവുഡിനെയും ആകർഷിച്ചത്. ബ്രെെഡ് ആന്റ് പ്രെജുഡൈസ് ഉൾപ്പെടെയുള്ള ഹോളിവുഡ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. 48 കാരിയായ ഐശ്വര്യയെ ഇപ്പോഴും സൗന്ദര്യ സങ്കൽപ്പങ്ങളുടെ അവസാന വാക്കായാണ് ആരാധകർ കാണുന്നത്.

  1994 ലാണ് ഐശ്വര്യ മിസ് വേൾഡ് പട്ടം ചൂടുന്നത്. പിന്നീട് 1997 ൽ മണിരത്നത്തിന്റെ ഇരുവർ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് ചുവടുവെച്ചു. ഓർ പ്യാർ ഹോ ​ഗയ ആയിരുന്നു നടിയുടെ ആദ്യ ഹിന്ദി സിനിമ. 1998 ൽ ഇറങ്ങിയ തമിഴ് ചിത്രം ജീൻസ് ആണ് ഐശ്വര്യയുടെ സൂപ്പർ ഹിറ്റായ ആദ്യ സിനിമ.

  പിന്നീട് ഹം ​ദിൽ കെ ചുകേ സനം, ദേവദാസ് തുടങ്ങിയ സിനിമകളിൽ ഐശ്വര്യ തിളങ്ങി. മണിരത്നം, സഞ്ജയ് ലീല ബൻസാലി തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിലായിരുന്നു ഐശ്വര്യ കൂടുതലും പ്രശംസ പിടിച്ച് പറ്റിയത്.

  Also Read: ബികോം വിത്ത് ത്രീ സപ്ലി, ഞാൻ ജോലിക്ക് പോകില്ലാന്ന് വീട്ടുകാർക്ക് മുമ്പേ അറിയാം: അർജുൻ അശോകൻ

  അതേസമയം മുൻനിര നടിയായി തിളങ്ങുമ്പോഴും ചില കാർക്കശ്യങ്ങൾ പുലർത്തുന്ന താരമായിരുന്നു ഐശ്വര്യ. അന്താരാഷ്ട്ര ബ്രാൻഡുകളുടെ മുഖമായി മാറിയ ഐശ്വര്യയെ സിനിമകൾക്കപ്പുറം ബോളിവുഡ് പോലും അത്ര അടുത്തു കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ​

  ഗോസിപ്പുകളോടോ പൊതുവേദികളിൽ അധികം മുഖം കാണിക്കുന്നതിനോ ഐശ്വര്യക്ക് താൽപര്യമില്ല. മാധ്യമ പ്രവർത്തകരുടെ അനാവശ്യ ചോദ്യങ്ങളെ ഐശ്വര്യ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.

  മുമ്പൊരിക്കൽ ഒരു ഹോളിവുഡ് റിപ്പോർട്ടർക്ക് ഐശ്വര്യ കൊടുത്ത മറുപടിയും ഇതിന് ഉദാഹരണമായിരുന്നു. സിനിമകളിൽ ന​ഗ്ന രം​ഗത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.

  Also Read: നമ്മളറിയാതെ നമ്മളെ സ്വാന്തനിപ്പിക്കുന്ന ആളാണ് മമ്മൂക്ക; മെഗാസ്റ്റാർ നൽകിയ സർപ്രൈസിനെ കുറിച്ച് ആശ ശരത്

  ഞാൻ ഇതുവരെ ന​ഗ്ന രം​ഗം ചെയ്തിട്ടില്ല. എനിക്കതിൽ താൽപര്യമില്ല എന്ന് ആദ്യം ഐശ്വര്യ മറുപടി നൽകി. വീണ്ടും ഇത്തരത്തിൽ ചോദ്യം വന്നതോടെ ഞാൻ ഒരു ​ഗൈനക്കോളജിസ്റ്റിനോട് സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ ഒരു മാധ്യമ പ്രവർത്തകനാണ് സഹോദരാ, അതിൽ ശ്രദ്ധിക്കൂ എന്ന് ഐശ്വര്യ മറുപടി. നൽകി. ഐശ്വര്യയുടെ ഈ അഭിമുഖം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമായി ചർച്ചയാവാറുണ്ട്. ഒരു ഫ്ര‍ഞ്ച് ജേർണലിസ്റ്റിന്റെ ചോ​ദ്യത്തിനാണ് ഐശ്വര്യ ഇങ്ങനെ മറുപടി നൽകിയത്.

  Also Read: ബികോം വിത്ത് ത്രീ സപ്ലി, ഞാൻ ജോലിക്ക് പോകില്ലാന്ന് വീട്ടുകാർക്ക് മുമ്പേ അറിയാം: അർജുൻ അശോകൻ

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  മണിരത്നത്തിന്റെ പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. 2018 ലിറങ്ങിയ ഫന്നി ഖാൻ ആണ് ഐശ്വര്യയുടെ അവസാനം റിലീസായ സിനിമ. ഒരു സൂപ്പർ താരത്തിന്റെ വേഷത്തിലായിരുന്നു ഐശ്വര്യ ഈ സിനിമയിൽ അഭിനയിച്ചത്. മകൾ ജനിച്ചതിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് തിരിച്ചു വന്ന ഐശ്വര്യ ഇപ്പോൾ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വളരെ സെലക്ടീവ് ആണ്. 2007 ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. ഇരുവർക്കും ആരാധ്യ എന്ന മകളുമുണ്ട്.

  Read more about: aishwarya rai
  English summary
  when aishwarya rai gave a befitting reply to a reporter who asked inappropriate question
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X