For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യ റായിയും ഷാരുഖും തമ്മിലുള്ള അടുപ്പം ഇഷ്ടപ്പെട്ടില്ല; സൽമാൻ ഖാൻ നഷ്ടപ്പെടുത്തിയത് സൂപ്പര്‍ഹിറ്റ് മൂവി

    |

    ബോളിവുഡിലെ ചില പ്രണയങ്ങളും സൗഹൃദങ്ങളുമൊക്കെ എത്ര കാലം കഴിഞ്ഞാലും ചര്‍ച്ചയായി കൊണ്ടേ ഇരിക്കും. അത്തരത്തില്‍ നടന്‍ സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ലവ് സ്റ്റോറി എല്ലായിപ്പോഴും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയിച്ച് വേര്‍പിരിഞ്ഞവര്‍ ആണ് ഐശ്വര്യയും സല്‍മാനും. രണ്ടാളും രണ്ട് ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. വീണ്ടും ഇവര്‍ക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പ്രചരിക്കുന്നത്.

    സീറോ സൈസിലൊരു മാറ്റവുമില്ല, ബോളിവുഡ് സുന്ദരി കത്രീന കൈഫിൻ്റെ സിംപിൾ സ്റ്റൈലിള്ളു ചിത്രങ്ങൾ കാണാം

    കിംഗ് ഖാന്മാര്‍ ആയി അറിയപ്പെടുന്ന സല്‍മാനും ഷാരുഖ് ഖാനും തമ്മില്‍ സിനിമയിലും വ്യക്തി ജീവിതത്തിലും അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ്. അങ്ങനെ 2018 ല്‍ ഇരുവരും ഒരുമിച്ച് പാട്ട് പാടുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വൈറലാവുന്നത്. അതിനൊപ്പം താരങ്ങള്‍ക്കിടയില്‍ ഭിന്നത വരാനുള്ള കാരണത്തെ കുറിച്ചും ചര്‍ച്ചയാവുകയാണ്.

    1990- മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിന് ഇടയിലായിരുന്നു ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും ഇഷ്ടത്തിലാവുന്നത്. ഇരുവരു ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചതോടെ തുടങ്ങിയ ഇഷ്ടം പതിയെ പ്രണയമാവുകയായിരുന്നു. ഷാരുഖിനൊപ്പവും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഐശ്വര്യ 'ചല്‍ദേ ചല്‍ദേ' എന്ന സിനിമയിലും അഭിനയിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ പിന്നീടത് റാണി മുഖര്‍ജിയിലേക്ക് എത്തുകയായിരുന്നു. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് പ്രകാരം ഐശ്വര്യയ്ക്ക് ആ സിനിമ നഷ്ടപ്പെടാന്‍ കാരണം സല്‍മാന്‍ ആണെന്നാണ്.

    മമ്മൂക്കയുടെ ഉമ്മയും ഭാര്യയും തമ്മിലുള്ള ബന്ധം വലുതാണ്; സുലുവിനെ കണ്ടാൽ ഉമ്മയുടെ അസുഖവും മാറും, ആൻ്റോ പറയുന്നു- വായിക്കാം

    സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ട് മുന്‍പ് സല്‍മാന്‍ ഖാന്‍ അവിടെ ഒരു വഴക്ക് ഉണ്ടാക്കുകയായിരുന്നു. അക്കാലത്ത് ഷാരുഖ് ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള സൗഹൃദം ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു സല്‍മാന്റെ പ്രശ്‌നം. പില്‍ക്കാലത്ത് ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ രസകരമായൊരു മറുപടിയാണ് ഷാരുഖ് നല്‍കിയത്. 'റാണി മുഖര്‍ജി അഭിനയിക്കാന്‍ വന്നത് കൊണ്ട് തനിക്ക് ഹീലുള്ള ഷൂ ധരിക്കേണ്ടതായി വന്നില്ല എന്നതാണ് വ്യത്യാസമെന്നായിരുന്നു തമാശരൂപേണയുള്ള ഷാരുഖിന്റെ മറുപടി.

    ചുംബന രംഗം ഭാര്യയ്ക്ക് ഇഷ്ടമല്ല; സാമന്തയ്ക്കൊപ്പമുള്ള ലിപ്‌ലോകില്‍ നിന്നും രാംചരണ്‍ മാറിയതിൻ്റെ കാരണമിതാണ്- വായിക്കാം

    സത്യം പറഞ്ഞാല്‍ സിനിമയ്ക്ക് വേണ്ടി ആദ്യം തിരഞ്ഞെടുത്തത് റാണിയെ തന്നെയാണെന്നും ഷാരുഖ് സൂചിപ്പിച്ചു. എന്നാല്‍ സിനിമയുടെ കരാര്‍ ഏല്‍പ്പിച്ച സമയത്ത് റാണി തിരക്കിലായിരുന്നു. ഷൂട്ടിങ്ങ് തുടങ്ങാന്‍ ആയപ്പോഴെക്കും അവര്‍ തിരക്കൊക്കെ കഴിഞ്ഞ് അഭിനയിക്കാന്‍ വന്നുവെന്നും ഷാരുഖ് പറയുന്നു. ഇത് മാത്രമല്ല സല്‍മാന്‍ ഖാന്‍ കാരണം ഐശ്വര്യയ്ക്ക് നിരവധി സിനിമകള്‍ വേണ്ടെന്ന് വെക്കേണ്ടതായി വന്നിരുന്നു. ജോഷ് എന്ന സിനിമയില്‍ ഐശ്വര്യയുടെ സഹോദരനായി അഭിനയിക്കാന്‍ സല്‍മാന് ക്ഷണം ഉണ്ടായിരുന്നു. താരം അത് നിരസിക്കുകയായിരുന്നു. പിന്നീട് ഷാരുഖ് ആണ് ആ വേഷം ചെയ്തത്.

    കുടുംബവിളക്കിന്റെ കഥ പ്രേക്ഷകര്‍ പറഞ്ഞത് പോലെ ആക്കി; അവിഹിതമെന്ന് പറഞ്ഞ് കളിയാക്കിയവര്‍ ഇനി തിരുത്തേണ്ടി വരും- വായിക്കാം

    ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

    അതേ സമയം സല്‍മാന്‍ ഖാന്റെ മദ്യാപനവും മോശമായ പെരുമാറ്റവും കാരണമാണ് ഐശ്വര്യയുമായിട്ടുള്ള ബന്ധം തകരുന്നത്. ഇരുവരും വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും ഐശ്വര്യ റായി തുറന്ന് സംസാരിച്ചിരുന്നു. സല്‍മാനില്‍ നിന്ന് മാനസികമായിട്ടുള്ള പീഢനങ്ങള്‍ വരെ തനിക്ക് ഏല്‍ക്കേണ്ടതായി വന്നിരുന്നുവെന്നാണ് അന്നൊക്കെ ഐശ്വര്യ വെളിപ്പെടുത്തിയത്. നിലവില്‍ അഭിഷേക് ബച്ചന്റെ ഭാര്യയായി കഴിയുകയാണ് നടി. സല്‍മാന്‍ കത്രീന കൈഫ് അടക്കം നിരവധി നടിമാരുമായി പ്രണയത്തിലായെങ്കിലും വിവാഹം കഴിച്ചിട്ടില്ല. എങ്കിലും നടിയും മോഡലുമായ ലുലിയ വാൻ്ററുമായി ലിവിംഗ് റിലേഷനിലാണെന്നാണ് അറിയുന്നത്.

    സാഹിബേ എന്നാണ് മമ്മൂട്ടിയെ വിളിക്കുന്നത്; കൈയില്‍ തൊടണമെന്ന ആഗ്രഹം പറഞ്ഞപ്പോഴുള്ള മറുപടിയെ കുറിച്ച് താരപത്‌നി- വായിക്കാം

    English summary
    When Aishwarya Rai Replaced By Rani Mukherjee In SRK Movie Because Of Salman Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X