For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ കുട്ടികളോട് ഞാൻ ഉത്തരം പറയണം'; മിസ് ഇന്ത്യക്ക് മുൻപ് വന്ന സിനിമകൾ ഐശ്വര്യ വേണ്ടെന്ന് വെക്കാൻ കാരണം!

  |

  ബോളിവുഡ് എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായ് ബച്ചൻ. ലോക സുന്ദരി പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തമിഴിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു.

  തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അധികം വൈകാതെ തന്നെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു ഐശ്വര്യ റായ്. സൗന്ദര്യ വേദിയിൽ നിന്ന് എത്തിയ ഐശ്വര്യ സൗന്ദര്യത്തിന്റെ പേരിലും അറിയപ്പെട്ടിരുന്നു. ഇന്നും വലിയൊരു ആരാധകവൃന്ദം തന്നെയാണ് ഐശ്വര്യയ്ക്ക് ഉള്ളത്.

  Also Read: ഇനിയുള്ള കാലത്തേക്ക് ഈ നടന്‍ വിസ്മയങ്ങളുടെ പൂരം തീര്‍ക്കും! ടൊവിനോയെക്കുറിച്ച് മധുപാല്‍

  1997 ൽ പുറത്തിറങ്ങിയ ഇരുവർ എന്ന സൂപ്പർ ഹിറ്റ് ചിത്രം ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റം. എന്നാൽ ലോക സുന്ദരി പട്ടം ലഭിക്കുന്നതിനും മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നതിനും മുമ്പ് തന്നെ തനിക്ക് സിനിമാ ഓഫറുകൾ വന്നിരുന്നുവെന്ന് ഐശ്വര്യ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വന്ന അവസരങ്ങൾ എല്ലാം താരം നിരസിക്കുകയായിരുന്നു.

  അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുന്നതിന് മുൻപ് പഠനം പൂർത്തിയാക്കാൻ ഐശ്വര്യ ആഗ്രഹിച്ചിരുന്നു. തനിക്ക് ജനിക്കാൻ ഇരിക്കുന്ന കുട്ടികൾ ഉൾപ്പെടെ ആർക്കും തന്നെ പഠനം മുടക്കി സിനിമയിലെത്താം എന്ന ഒരു ചിന്ത വരരുത് എന്ന ധാരണയുടെ പുറത്തായിരുന്നു അതെന്നാണ് ഐശ്വര്യ പിൽക്കാലത്ത് പറഞ്ഞത്.

  Also Read: ഒട്ടും ദാരിദ്രമനുഭവിക്കാത്ത അണ്ണന്‍ എത്ര കെട്ടി, മൂന്നാമത്തെയല്ലേ? ഗോപി സുന്ദറിനോട് ദയ അശ്വതി

  ഒരിക്കെ സിമി ഗരേവാളിന്റെ ഷോയിൽ, അഭിനയത്തിലേക്ക് വരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ഐശ്വര്യ സംസാരിച്ചിരുന്നു. ആദ്യമേ തനിക്ക് ഓഫറുകൾ വന്നെങ്കിലും അത് വേണ്ടന്ന് വെക്കുകയായിരുന്നു എന്ന് ഐശ്വര്യ അതിൽ പറഞ്ഞിരുന്നു. വളരെ സുരക്ഷിതമായ ഒന്നായി തോന്നിയിരുന്നു അതുകൊണ്ട് തന്നെ ഒരുപാട് ഗുണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തന്റെ കുടുംബത്തിലെ ആരും തന്നെ ഇങ്ങനെ ഒരു ജോലിയിൽ ഇല്ലായിരുന്നു എന്നത് കൊണ്ട് തന്നെ താൻ ഒരു മാതൃക വെക്കുകയാണെന്ന് തോന്നി. അതിന് താൻ തന്നെ മറുപടി നൽകണം. അതുകൊണ്ടാണ് സിനിമ അവസരങ്ങൾ നിരസിച്ചതെന്ന് ഐശ്വര്യ പറഞ്ഞു.

  Also Read: കിടിലന്‍ രസികന്‍ എന്റര്‍ടൈനര്‍ തന്നെ 'ന്നാ താന്‍ കേസ് കൊട്'; ഒടുവില്‍ പ്രേം കുമാര്‍ സിനിമ കണ്ടു!

  'അവൾക്ക് പഠനം വേണ്ടന്ന് വെച്ച് ഗ്ലാമർ ലോകത്തേക്ക് പോകാമെങ്കിൽ ഞങ്ങൾക്കും ആയിക്കൂടെ എന്ന് എന്റെ സമപ്രായക്കാർ ചിന്തിക്കും അവർ ചിലപ്പോ മാതാപിതാക്കളോടും പറയും. അതിന് ഞാൻ കൂടി മറുപടി പറയേണ്ടി വരും. ഇത് വളരെ അടിസ്ഥാനപരമായ കാര്യമാണ്... എന്റെ കുട്ടികളോടും എനിക്ക് ഉത്തരം പറയേണ്ടി വരും. ഞാൻ ചിന്തിച്ചു നാളെ എന്റെ മക്കൾ വന്നിട്ട് അമ്മേ എനിക്ക് പഠിത്തം നിർത്തണം ഇത് ചെയ്യാൻ പോണം എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും എന്ന്. എനിക്ക് അവരെ ഒന്ന് ഉപദേശിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ആയിരിക്കും ഞാൻ അപ്പോൾ' ഐശ്വര്യ പറഞ്ഞു.

  അതേസമയം, ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കിയ ഐശ്വര്യ ആർക്കിടെക്ച്ചറിൽ ബിരുദ പഠനത്തിനായി കോളേജിൽ ചേർന്നെങ്കിലും ഇടയ്ക്ക് വെച്ച് പഠനം നിർത്തി മോഡലിങ്ങിൽ സജീവമാകുകയായിരുന്നു. 2007 ൽ അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ഐശ്വര്യയ്ക്ക് ഇന്ന് ആരാധ്യ എന്നൊരു മോളുണ്ട്.

  മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി, തൃഷ കൃഷ്ണൻ, ആർ ശരത്കുമാർ, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സെപ്റ്റംബർ 30ന് ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തും.

  Read more about: aishwarya rai
  English summary
  When Aishwarya Rai revealed that she rejected film offers before Miss India; Here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X