For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേക് ബച്ചനുമായി ദിവസവും വഴക്കിടാറുണ്ടെന്ന് പറഞ്ഞ ഐശ്വര്യ, കാരണം ഇതാണ്

  |

  ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഹിന്ദി സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായാണ് ഇരുവരും അറിയപ്പെടുന്നത്. സിനിമകള്‍ക്കൊപ്പം കുടുംബ ജീവിതവും നല്ല രീതിയിലാണ് അഭിഷേകും ഐശ്വര്യയും മുന്നോട്ടുകൊണ്ടുപോയത്. പതിനാല് വര്‍ഷം പിന്നിട്ട ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെയാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. മകള്‍ ആരാധ്യ ജീവിതത്തില്‍ എത്തിയ സമയത്ത് സിനിമയില്‍ നിന്നും ഏറെക്കാലം ഇടവേള എടുത്തിരുന്നു ഐശ്വര്യ. മകളുടെ കാര്യങ്ങള്‍ നോക്കാനായി സമയം കണ്ടെത്തുകയായിരുന്നു നടി. അഭിഷേക് സിനിമയില്‍ സജീവമായ സമയത്തും ഐശ്വര്യ മകള്‍ക്കൊപ്പം വീട്ടില്‍ തന്നെ കഴിഞ്ഞു.

  abhishek-aiswarya

  ആരാധ്യ കുറച്ച് വലുതായ ശേഷമാണ് ഐശ്വര്യ വീണ്ടും ബോളിവുഡില്‍ അഭിനയിച്ചത്. ഇപ്പോഴും സിനിമയില്‍ സജീവമാണ് ഐശ്വര്യ റായ്. നിലവില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമകള്‍ക്കൊപ്പം വെബ് സീരിസുകളില്‍ അഭിനയിച്ചും അഭിഷേക് ബച്ചന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നു. അതേസമയം കുടുംബ വിശേഷങ്ങള്‍ അപൂര്‍വ്വമായാണ് ഐശ്വര്യയും അഭിഷേകും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളളത്.

  അവരുടെ സ്വകാര്യജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ഇരുവരും. വീട്ടിലെ കാര്യങ്ങളൊന്നും ഐശ്വര്യയും അഭിഷേകും അധികം പുറത്തുവിടാറില്ല. എന്നാല്‍ അപൂര്‍വ്വം സമയങ്ങളില്‍ പങ്കുവെക്കാറുളള ഇവരുടെ വിശേഷങ്ങളെല്ലാം ശ്രദ്ധേയമാകാറുമുണ്ട്. അതേസമയം ദാമ്പത്യ ജീവിതത്തില്‍ പരസ്പരം വഴക്ക് കൂടാറുണ്ടോ എന്ന ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേകിനെ കുറിച്ച് നടി സംസാരിച്ചത്.

  സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഒന്ന് രണ്ട് തവണ ശ്രമിച്ചതാ, പക്ഷേ സംഭവിച്ചത്, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  ദിവസം വഴക്ക് ഉണ്ടാവാറുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്. എന്നാല്‍ അവയെല്ലാം കൂടുതലും ഓരോ കാര്യങ്ങളിലുളള വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതാണ്. അത് സീരിയസായിട്ടുളള വഴക്ക് ആണെന്ന് പറയാന്‍ കഴിയില്ല. ആരോഗ്യപരമായുളള വഴക്കാണ് അത്. അല്ലാത്തപക്ഷം ദാമ്പത്യ ജീവിതം ശരിക്കും ബോറടിപ്പിക്കും, നടി പറഞ്ഞു. അതേസമയം മറ്റ് ദമ്പതികള്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഐശ്വര്യ പറഞ്ഞത്. ഓരോ വഴക്കിനുശേഷവും താനാണ് ആദ്യം സോറി പറയാറുളളതെന്ന് അഭിഷേക് ബച്ചനും പറഞ്ഞു. ഭര്‍ത്താക്കന്മാര്‍ക്കെല്ലാം ഒരു നിയമമുണ്ട്.

  ഞങ്ങള്‍ ഒരു വഴക്ക് കഴിഞ്ഞ് അപ്പോള്‍ തന്നെ ഉറങ്ങാന്‍ പോവില്ല. എപ്പോഴും ആദ്യം സോറി പറയാറുളളതിന് കാരണം മനസമാധാനത്തോടെ ഉറങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകളാണ് ഞങ്ങള്‍. കൂടാതെ, സ്ത്രീകളാണ് എപ്പോഴും ഉയര്‍ന്ന വംശം, അവര്‍ എല്ലായ്‌പ്പോഴും ശരിയാണ്. എത്രയും വേഗം പുരുഷന്മാര്‍ അത് അംഗീകരിക്കുന്നുവോ അത്രയും നല്ലത്. നിങ്ങള്‍ എന്ത് പറഞ്ഞാലും പ്രശ്‌നമില്ല, നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കിലും, അവരുടെ ലോകത്ത്, അത് നിരര്‍ത്ഥകമാണ്, അതില്‍ അര്‍ത്ഥമില്ല, അഭിഷേക് ബച്ചന്‍ പറഞ്ഞു. അതേസമയം പൊന്നിയിന്‍ സെല്‍വന്‌റെ തിരക്കുകളിലാണ് ഐശ്വര്യയുളളത്. മധ്യപ്രദേശിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം മണിരത്‌നത്തിന്‌റെ ഡ്രീം പ്രോജക്ട് കൂടിയാണ്.

  വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം 500 കോടി ബഡ്ജറ്റിലാണ് എടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് ഭാഗങ്ങളിലായാണ് സിനിമ പുറത്തിറങ്ങുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ വീണ്ടും തമിഴില്‍ അഭിനയിക്കുന്നത്. രജനീകാന്ത് ചിത്രം എന്തിരനിലാണ് നടി ഒടുവില്‍ തമിഴില്‍ അഭിനയിച്ചത്. ബോളിവുഡില്‍ ഫന്നെ ഖാന്‍ എന്ന സിനിമയിലും ഐശ്വര്യ ഒടുവില്‍ എത്തി. ഐശ്വര്യയ്ക്കും അഭിഷേകിനും പിന്നാലെ മകള്‍ ആരാധ്യയും സിനിമയില്‍ എത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ മകള്‍ സിനിമയില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് ഒന്നും ഐശ്വര്യയും അഭിഷേകും മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മടിച്ചുനിന്ന ബിജു മേനോന്‍, പിന്നീട് സംഭവിച്ചത്, അനുഭവം പറഞ്ഞ് നടന്‍

  Read more about: aiswarya rai abhishek bachchan
  English summary
  When Aishwarya Rai said she was fight with abhishek bachchan everyday, here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X