For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ കേള്‍വിയ്ക്ക് തകരാറാണ്! ഷാരൂഖിനെതിരെ സംസാരിക്കാന്‍ മടിച്ച് അജയ്, മുഖമടച്ച മറുപടി!

  |

  ബോളിവുഡിലെ സൂപ്പര്‍താരങ്ങളാണ് ഷാരൂഖ് ഖാനും അജയ് ദേവ്ഗണും. ഒരാള്‍ ബോളിവുഡിന്റെ കിങ് ഖാന്‍ ആണെങ്കില്‍ മറ്റൊരാള്‍ ബോളിവുഡിന്റെ സിങ്കം ആണ്. സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളുമെല്ലാം നിരവധിയുണ്ട്. വലിയൊരു ആരാധകവൃന്ദം തന്നെ രണ്ടു പേര്‍ക്കുമുണ്ട്. എന്നാല്‍ ഷാരൂഖും അജയ് ദേവ്ഗണും തമ്മില്‍ അത്ര നല്ല സൗഹൃദമല്ലെന്നാണ് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങള്‍ സാക്ഷ്യം പറയുന്നത്.

  വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

  ഷാരൂഖിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളും ഓണ്‍ സ്‌ക്രീനിലെ ജനപ്രീയ ജോഡിയുമായ കജോള്‍ ആണ് അജയ് ദേവ്ഗണിന്റെ ഭാര്യ. എന്നാല്‍ ഈ ബന്ധമുണ്ടായിട്ടും ഷാരൂഖും അജയ് ദേവ്ഗണും തമ്മില്‍ നല്ല സൗഹൃദമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ രണ്ടു പേരും പരസ്യമായി ഇതുവരേയും മോശമായ വാക്കുകള്‍ പരസ്പരം പ്രയോഗിക്കുകയോ മറ്റോ ചെയ്തിട്ടില്ല. പരസ്യമായി പരസ്പരം നല്ല വാക്കുകള്‍ മാത്രമാണ് പറയാറുള്ളതെങ്കിലും ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധമല്ല എന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

  ഷാരൂഖും അജയ് ദേവ്ഗണും ഒരിക്കലും തങ്ങളുടെ വഴികളില്‍ കൂട്ടിമുട്ടാന്‍ നില്‍ക്കാറില്ല. എന്നാല്‍ 2012 ല്‍ അത്തരമൊരുന്നു സംഭവമുണ്ടായി. ഷാരൂഖ് ഖാന്റെ ജബ് തക് ഹേ ജാനും അജയ് ദേവ്ഗണിന്റെ സണ്‍ ഓഫ് സര്‍ദാറും ഒരുമിച്ച് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തിയത്. യഷ് രാജ് ഫിലിംസ് ആയിരുന്നു ഷാരൂഖിന്റെ ചിത്രം നിര്‍മ്മിച്ചത്. ബോളിവുഡിലെ വലിയ നിര്‍മ്മതാക്കളായ യഷ് രാജ് തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മിക്ക തീയേറ്ററുകളും നേരത്തെ തന്നെ സ്വന്തമാക്കിയെന്നായിരുന്നു ആരോപണം.

  ഇതേതുര്‍ന്ന് അജയ് ദേവ്ഗണും യഷ് രാജ് ഫിലിംസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഷാരൂഖും അജയ് ദേവ്ഗണും തമ്മില്‍ സംസാരിക്കാതായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു സംഭവം അജയ് ദേവ്ഗണിന് ആരാധകരുടെ കൈയ്യടി നേടുന്നതായിരുന്നു. ഷാരൂഖുമായുണ്ടായിരുന്ന പ്രശ്‌നത്തെക്കുറിച്ച് അജയ് ദേവ്ഗണില്‍ നിന്നും എന്തെങ്കിലും വീണ് കിട്ടുമോ എന്ന് നോക്കിയ ഒരു മാധ്യമ പ്രവര്‍ത്തകന് അജയ് നല്‍കിയ മറുപടിയായിരുന്നു കയ്യടി നേടിയത്.

  സണ്‍ ഓഫ് സര്‍ദാറിന്റെ പ്രൊമോഷനിടെയായിരുന്നു സംഭവം. ഇതിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ അജയ് ദേവ്ഗണിനോട് ചോദ്യവുമായി എത്തുകയായിരുന്നു. ''ജബ് തക് ജാന്‍ എന്ന ചിത്രത്തിന് തീയേറ്ററുകള്‍ ലഭിക്കാനായി സണ്‍ ഓഫ് സര്‍ദാറിന്റെ റിലീസ് നീട്ടിവെക്കാന്‍ ഷാരൂഖ് അഭ്യര്‍ത്ഥിച്ചതായി ഞാന്‍ കേട്ടുവല്ലോ?'' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തിച്ചത്. ഇതിന് അജയ് ദേവ്ഗണ്‍ നല്‍കിയ മറുപടിയാണ് ഹിറ്റായി മാറിയത്. പൊതുവെ കുറിക്ക് കൊള്ളുന്ന മറുപടികള്‍ നല്‍കുന്നതില്‍ മിടുക്കനാണ് അജയ്. അത് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിക്കുകയായിരുന്നു.

  ഇത് നിങ്ങളോട് ഷാരൂഖ് സാബ് തന്നെ നേരിട്ട് വിളിച്ച് അറിയിച്ചതാണോ എന്നായിരുന്നു അജയ് ആദ്യം ചോദിച്ചത്. അല്ല, ഞാന്‍ അങ്ങനെ കേട്ടു എന്നായി മാധ്യമ പ്രവര്‍ത്തകന്‍. എന്നാല്‍ നിങ്ങളുടെ കേള്‍വിയ്ക്ക് തകരാറുണ്ടെന്നായിരുന്നു അജയ് നല്‍കിയ ഉത്തരം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. അജയ് ദേവ്ഗണ്‍ നല്‍കിയ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയും ചെയ്തു.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  എന്തായാലും രണ്ട് സിനിമകളും 2012 നവംബര്‍ 13 ന് തന്നെയായിരുന്നു റിലീസ് ചെയ്തത്. യഷ് ചോപ്ര സംവിധാനം ചെയ്ത ജബ് തക് ഹേ ജാന്‍ അദ്ദേഹത്തിന്റെ അവസാന ചിത്രവുമായിരുന്നു. ചിത്രത്തില്‍ ഷാരൂഖിനൊപ്പം അനുഷ്‌ക ശര്‍മ, കത്രീന കൈഫ് എന്നിവരുമായിരുന്നു അഭിനയിച്ചിരുന്നത്. ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. അതേസമയം സണ്‍ ഓഫ് സര്‍ദാരും നല്ല വിജയം കൈവരിച്ചു.

  Also Read: നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി; 'ഇച്ചാക്ക'യെക്കുറിച്ച് മോഹന്‍ലാല്‍

  അജയ് ദേവ്ഗണിനൊപ്പം സഞ്ജയ് ദത്ത്, സൊനാക്ഷി സിന്‍ഹ, ജൂഹി ചൗള തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു. സല്‍മാന്‍ ഖാന്റെ അതിഥി വേഷവുമുണ്ടായിരുന്നു. അതേസമയം ഈയ്യടുത്ത് ഇരുവരും ഒരുമിച്ചൊരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചതും വാര്‍ത്തയായിരുന്നു.

  Read more about: shahrukh khan ajay devgn
  English summary
  When Ajay Devgn Replied To A Journalist Who Asked About His Fight WIth Shahrukh Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X