For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളെ സൂക്ഷിക്കണം, അവളുടെ കുടുംബം അപകടമാണ്! കരീനയെക്കുറിച്ച് സെയ്ഫിനോട് അക്ഷയ് കുമാര്‍

  |

  ബോളിവുഡിളെ സൂപ്പര്‍ കപ്പിളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. രണ്ടു പേരും സിനിമയിലേക്ക് എത്തുന്നത് താര കുടുംബങ്ങളിലൂടെയായിരുന്നു. ഇരുവരും ബോളിവുഡില്‍ പകരം വെക്കാനില്ലാത്ത താരപദവി സ്വന്തമാക്കിയ താരങ്ങളാണ്. സെയ്ഫും കരീനയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു.

  Also Read: സെക്‌സ് സീന്‍ ചെയ്യാന്‍ നടിയുടെ കംഫര്‍ട്ട് മാത്രം നോക്കിയാല്‍ മതിയോ? ജോണ്‍ എബ്രാഹിന്റെ ചോദ്യത്തെ കുറിച്ച് പൂജ

  ഇന്ന് രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് സെയ്ഫും കരീനയും. തൈമുറും ജേയും. രണ്ട് കുട്ടികളും പാപ്പരാസികളുടെ പ്രിയപ്പെട്ടവരാണ്. സെയ്ഫിനേയും കരീനയേയും മക്കളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി പാപ്പരാസികള്‍ നിരന്തരം ശല്യം ചെയ്യാറുണ്ട്. ടഷന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സെയ്ഫും കരീനയും പ്രണയത്തിലാകുന്നത്. എന്നാല്‍ രസകരമായൊരു വസ്തുത കരീനയുടെ പിന്നാലെ പോകരുതെന്ന് ചിത്രത്തിലെ മറ്റൊരു താരമായിരുന്ന അക്ഷയ് കുമാര്‍ സെയ്ഫിന് മുന്നറിയിപ്പു നല്‍കിയിരുന്നു.

  അക്ഷയ് കുമാറിന്റെ ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കരീന തന്നെയായിരുന്നു രസകരമായ ആ സംഭവം വെളിപ്പെടുത്തിയത്. സെയ്ഫ് അലി ഖാനെ അക്ഷയ് കുമാര്‍ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി പറഞ്ഞുവെന്നായിരുന്നു കരീനയുടെ വെളിപ്പെടുത്തല്‍. രസകരമായ ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  താനും സെയ്ഫും തമ്മിലുള്ള വിവാഹം കര്‍മ ആണെന്നാണ് കരീന പറയുന്നത്. സെയ്ഫിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിചപ്പോഴെല്ലാം താന്‍ നോ പറയുകയായിരുന്നുവെന്നും ഒടുവിലാണ് ടഷന്‍ താന്‍ സ്വീകരിക്കുന്നതാണെന്നും കരീന പറയുന്നു.

  ''സെയ്ഫും അക്ഷയും സംസാരിക്കുകയായിരുന്നു. ഞാനും സെയ്ഫും കണക്ടാകുന്നതായി അക്ഷയ്ക്ക് മനസിലായിരുന്നു. അക്ഷയ് സെയ്ഫിനെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി. ശ്രദ്ധിക്കൂ, സൂക്ഷിച്ച് ഇടപെടണം. കാരണം അവള്‍ അപകടം പിടിച്ച പെണ്‍കുട്ടികളാണ്. അപകടം പിടിച്ച കുടുംബമാണ്. എനിക്കവരെ അറിയാം. സൂക്ഷിക്കണം'' എന്നായിരുന്നു അക്ഷയ് പറഞ്ഞത്'' കരീന പറയുന്നു.

  ''അവളോട് തമാശ കളിക്കരുതെന്നായിരുന്നു അക്ഷയ് പറഞ്ഞത്. പക്ഷെ എന്നെ മനസിലാക്കിയിട്ടുണ്ടെന്ന് സെയ്ഫ് വ്യക്തമാക്കി'' എന്നും കരീന പറയുന്നുണ്ട്. ബോളിവുഡിലെ വലിയ താരകുടുംബമായ കപൂര്‍ കുടുംബത്തിലെ അംഗമാണ് കരീന. അതുകൊണ്ട് തന്നെ കരീനയുടെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ പാടില്ലെന്ന് അക്ഷയ് കുമാര്‍ സെയ്ഫിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

  ടഷനിന്റെ ചിത്രീകരണത്തിനിടെ സെയ്ഫുമായി അടുപ്പത്തിലാകുന്നത് എങ്ങനെയാണെന്നും കരീന വ്യക്തമാക്കിയിരുന്നു. ആ സമയത്ത് കരീന ഷാഹിദ് കപൂറുമായി പിരിഞ്ഞതേയുണ്ടായിരുന്നുള്ളൂ. സെയ്ഫിന്റെ സൗഹൃദം കരീനയ്ക്ക് ആശ്വാസം പകരുകയായിരുന്നു. ഇരുവരും ലഡാക്കിലും മറ്റും ഒരുമിച്ച് ബൈക്ക് റൈഡും മറ്റും നടത്തിയിരുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിതെളിയ്ക്കുന്നത്.

  പ്രണയത്തിലായ സെയ്ഫും കരീനയും അഞ്ച് വര്‍ഷത്തോളം ലിവിംഗ് ടുഗദറിലായിരുന്നു. ഒടുവില്‍ 2022 ല്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ പത്ത് വര്‍ഷം പിന്നിട്ടിരിക്കുകയാണ് സെയ്ഫും കരീനയും. വിവാഹ ജീവിതം കരീനയുടെ സിനിമാ ജീവിതത്തിന് വിലങ്ങു തടിയായിട്ടില്ല. ഈയ്യടുത്തായിരുന്നു കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ലാല്‍ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനിടെയാണ് കരീന കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരം സെറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

  Recommended Video

  Dilsha Prasannan Speech | കേരള ജനതയോട് നന്ദി പറഞ്ഞ് ദിൽഷ, വീഡിയോ കാണാം | *BiggBoss

  അതേസമയം വിക്രം വേദയാണ് സെയ്ഫിന്റെ പുതിയ സിനിമ. തമിഴില്‍ മാധവന്‍ ചെയ്ത വേഷമാണ് ഹിന്ദിയില്‍ സെയ്ഫ് അവതരിപ്പിക്കുന്നത്. പിന്നാലെ പ്രഭാസ് ചിത്രമായ ആദിപുരുഷിലെ വില്ലന്‍ വേഷത്തിലൂടെ തെലുങ്കിലേക്കുമെത്തുകയാണ് സെയ്ഫ് അലി ഖാന്‍. സാമ്രാട്ട് പൃഥ്വിരാജ് ആണ് അക്ഷയ് കുമാറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രക്ഷാ ബന്ധന്‍ ആണ് അക്ഷയ് നായകനായി എത്തുന്ന പുതിയ സിനിമ. പിന്നാലെ സൂര്യയുടെ സൂരരൈ പൊട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കും അക്ഷയുടേതായി ഒരുങ്ങുന്നുണ്ട്.

  English summary
  When Akshay Kumar Warned Saif Ali Khan About Dating Kareena Kapoor During Tashan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X