Don't Miss!
- News
നടി ചേതന രാജിന്റെ മരണം: ഡോക്ടര്‍മാര്‍ മുങ്ങി, അന്വേഷണം കേരളത്തിലേക്കും, ക്ലിനിക്കിന് ലൈസന്‍സില്ല
- Sports
IND vs SA: ഇന്ത്യന്‍ ടി20 ടീമില്‍ ഇവര്‍ സ്ഥാനം പ്രതീക്ഷിക്കേണ്ട! ഇതാ അഞ്ചു പേര്
- Lifestyle
പുലര്‍ച്ചെയുള്ള സ്വപ്നം ഫലിക്കുമോ: അഗ്നിപുരാണത്തിലുണ്ട് കൃത്യമായ ഉത്തരം
- Finance
ബെഞ്ചമിന്‍ ഗ്രഹാം സൂത്രവാക്യം ചൂണ്ടിക്കാട്ടിയ 6 ഓഹരികള്‍ ഇതാ; ബെയര്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കാം
- Automobiles
Porsche ഇലക്ട്രിക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂക്ക; 369 ഗരാജിലെ അടുത്ത അതിഥി Taycan 4S ഇവി ആയിരിക്കുമോ?
- Technology
ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്
- Travel
രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍
ആമിറിന്റെ തുറിച്ചുനോട്ടം സഹിച്ചില്ല, മുറിയില്‍ നിന്നും പിടിച്ചു പുറത്താക്കി ഗായിക; പിന്നെ സംഭവിച്ചത്
ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ ഗായികമാരില്‍ ഒരാളാണ് അല്‍ക്ക യാഗ്നിക്. നാല് പതിറ്റാണ്ടുകളായി ബോളിവുഡിലെ സജീവ സാന്നിധ്യമായ അല്‍ക്ക ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഹിന്ദിയില്‍ മാത്രമല്ല വിവിധ ഭാഷകളിലായി 800 ലധികം സിനിമകളില്‍ പാടിയിട്ടുണ്ട് അല്‍ക്ക. ഇന്നും അല്‍ക്കയുടെ പാട്ട് കേള്‍ക്കാതെ ഒരുദിവസവും ബോളിവുഡ് ആരാധകര്‍ക്ക് കടക്കാനാകില്ല. പലരുടേയും എക്കാലത്തേയും പ്രിയപ്പെട്ട ബോളിവുഡ് ഗാനങ്ങളില്‍ അല്‍ക്കയുടെ പാട്ടുണ്ടാകുമെന്നുറപ്പാണ്. നാല് പതിറ്റാണ്ടോളം ബോളിവുഡില്‍ പാട്ട് പാടിയിട്ടുള്ളതിന്റെ അനുഭവ സമ്പത്തുള്ള അല്‍ക്കയെ മാറ്റി നിര്‍ത്തിയൊരു ചരിത്രം ബോളിവുഡിന് പറയാനാകില്ല.
അതേസമയം പലര്‍ക്കും അറിയാത്തൊരു കഥയും അല്‍ക്കയ്ക്ക് പറയാനുണ്ട്. ബോളിവുഡിലെ സൂപ്പര്‍താരവും മിസ്റ്റര്‍ പെര്ഫെക്ഷനിസ്റ്റുമായ ആമിര്‍ ഖാനെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്നും ചവിട്ടിപ്പുറത്താക്കിയ കഥയും അല്‍ക്കയ്ക്ക് പറയാനുണ്ട്. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

ഖയാമത്ത് സേ ഖയാമത്ത് തക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി ആമിര്‍ ഖാന് ബോളിവുഡില്‍ തരംഗം സൃഷ്ടിക്കുന്നത്. ചിത്രം ചിത്രത്തിലെ പാട്ടുകളുമെല്ലാം ഒരുപോലെ ഹിറ്റായി മാറുകയും ചെയ്തു. ചിത്രത്തിലെ അല്‍ക്ക പാടിയ സൂപ്പര്‍ ഹിറ്റ് ഗാനമാണ് ഗസബ് ക ഹേ ദിന് എന്നത്. ഈ പാട്ടിന്റെ റെക്കോര്ഡിംഗിനിടെയായിരുന്നു രസകരമായ ആ സംഭവം നടക്കുന്നത്. പാട്ടിന്റെ റെക്കോര്ഡിംഗനിടെ ആമിര്‍ ഖാന് സ്റ്റുഡിയോയിലേക്ക് കടന്നു വരികയായിരുന്നു. പാട്ടു പാടിക്കൊണ്ടിരിക്കെയാണ് ആമിര്‍ ഖാന് തന്നെ തുറിച്ചു നോക്കുന്നത് അല്‍ക്ക ശ്രദ്ധിക്കുന്നത്. ഇതോടെ അല്‍ക്കയുടെ ശ്രദ്ധ നഷ്ടപ്പെട്ടു. പാട്ട് പാടാനും വയ്യാതെയായി.

പാട്ട് പാടാന്‍ കഴിയാതെ വന്നതോടെ ദേഷ്യം പിടിച്ച അല്‍ക്ക ആമിര്‍ ഖാനോട് സ്റ്റുഡിയോയില്‍ നിന്നും പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രസകരമായൊരു വസ്തുത ആമിര്‍ ഖാന് ആരാമെന്ന് അല്‍ക്കയ്ക്ക് അപ്പോള്‍ അറിയില്ലായിരുന്നു എന്നതാണ്. ആമിര്‍ ഖാന് ആണ് താന്‍ പാട്ട് പാടുന്ന സിനിമയിലെ നായകന് എന്ന് പോലും അല്‍ക്കയ്ക്ക് അറിയില്ലായിരുന്നു. ഗായിക ആമിറിനോട് ദേഷ്യപ്പെട്ടത് അറിഞ്ഞതോടെ സംവിധായകന് ആയ മന്‍സൂര്‍ ഖാന് ആണ് ആമിറിനെ അല്‍ക്കയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇതോടെയാണ് ആമിര്‍ ഖാന് ആണ് നായകന് എന്ന് അല്‍ക്ക അറിയുന്നത്. സത്യം മനസിലാക്കിയതോടെ അല്‍ക്ക ആമിറിനോട് ക്ഷമ ചോദിക്കുകയും ചെയ്തു.

എന്തായാലും ആ പ്രശ്നം അവിടം കൊണ്ട് അവസാനിക്കുകയായിരുന്നു. അല്‍ക്ക പിന്നീടും ആമിര്‍ ഖാന് സിനിമകളില്‍ പാട്ടു പാടുകയുണ്ടായി. ഇപ്പോഴും സജീവമാണ് അല്‍ക്ക. ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് സംഗീത റിയാലിറ്റി ഷോ ആയ സ രി ഗ മ പയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് അല്‍ക്ക. അല്‍ക്കയുടെ പാട്ടുകള്‍ ഇന്നും ആരാധകര്‍ക്ക് ആവേശം പകരുന്നു.

അതേസമയം ആമിര്‍ ഖാന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റെ പുതിയ സിനിമ. ഹോളിവുഡ് ചിത്രമായ ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ചിത്രത്തിനായി ആമിര്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്. 2022 ഏപ്രില്‍ 14 നാണ് ലാല്‍ സിംഗ് ഛദ്ദയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക. സല്മാന് ഖാനും ഷാരൂഖ് ഖാനും അതിഥി വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നുണ്ട്. തെലുങ്ക് സൂപ്പര്‍ താരം നാഗ ചൈതന്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.