For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രേഖയെ ശല്യം ചെയ്തയാളെ വലിച്ചിട്ട് തല്ലിയ അമിതാഭ് ബച്ചന്‍; ബച്ചന്റെ അമ്പരപ്പിച്ച ഭാവമാറ്റം

  |

  ബോളിവുഡിന്റെ മെഗാ സ്റ്റാര്‍ ആണ് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ അമിതാഭ് ബച്ചനോളം വലിയ മറ്റൊരു പേരില്ല. പതിറ്റാണ്ടുകളായി ബോളിവുഡിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് അമിതാഭ് ബച്ചന്‍. കാലത്തിനനുസരിച്ച് തന്നിലെ അഭിനേതാവിനേയും മാറ്റിക്കൊണ്ട് യുവാക്കള്‍ക്ക് പോലും ശക്തമായ വെല്ലുവിളി നല്‍കിയാണ് ബച്ചന്‍ മുന്നോട്ട് പോകുന്നത്. അഭിനേതാവായും അവതാരകനായുമെല്ലാം ബച്ചന്‍ നിറഞ്ഞു നില്‍ക്കുകയാണ്.

  സാം മാസ് അല്ല മരണമാസാണ്! താരസുന്ദരിയുടെ പുത്തൻ ലുക്ക്

  സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയായിരുന്നു ബച്ചന്റെ അരങ്ങേറ്റം. പിന്നീട് ആനന്ദ്, നമക്ക് ഹറാം തുടങ്ങിയ ചിത്രങ്ങളിലെ സഹനടന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. 1973 ല്‍ പുറത്തിറങ്ങിയ സഞ്ജീറിലൂടെയാണ് ബച്ചന്‍ താരമായി മാറുന്നത്. പ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് ആംഗ്രി യങ് മാന്‍ എന്ന പേരും ബച്ചനെ തേടിയെത്തുന്നത്. പിന്നാലെ വന്ന ദീവാറും ഷോലെയുമെല്ലാം ബച്ചന്റെ ഈ പേര് നിലനിര്‍ത്തുകയും താരത്തില്‍ നിന്നും സൂപ്പര്‍താരത്തിലേക്ക് ബച്ചനെ എത്തിക്കുകയും ചെയ്തു.

  സ്‌ക്രീനില്‍ ഷുഭിത യൗവ്വനം ആയിരുന്നുവെങ്കിലും ഓഫ് സ്‌ക്രീനില്‍ എന്നും ശാന്തനായിരുന്നു അമിതാഭ് ബച്ചന്‍. അന്നും ഇന്നും തന്റെ ശാന്തവും എളിമ നിറഞ്ഞതുമായ പെരുമാറ്റത്തിന്റെ പേരില്‍ ബച്ചനെ ആരാധകരും സിനിമാ ലോകവും അഭിനന്ദിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ പോലും ബച്ചന്‍ മറി കടന്നത് ഇതേ ശാന്തതയോടെയായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഓണ്‍ സ്‌ക്രീനിലെ ആംഗ്രി യങ് മാനിനെ ഓഫ് സ്‌ക്രീനിലും കാണാന്‍ സാധിച്ചു. 1978 ല്‍ ഗംഗാ കി സുഗന്ദ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. രേഖയായിരുന്നു ചിത്രത്തിലെ നായിക.

  രേഖയുടെ ജീവിതം പറയുന്ന രേഖ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ബൈ യാസര്‍ ഉസ്മാന്‍ എന്ന പുസ്തകത്തിലാണ് ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. ജയ്പൂരില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ഔട്ട് ഡോര്‍ ഷൂട്ടിംഗ് നടക്കുകയായിരുന്നു. താരങ്ങളെ കാണാനായി ഒരുപാട് ആരാധകരായിരുന്നു അവിടെ തടിച്ചുകൂടിയത്. ആരാധകര്‍ക്കിടയില്‍ നിന്നും ഒരാള്‍ രേഖയെ ശല്യം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. രേഖയെക്കുറിച്ച് മോശം പരാമര്‍ശങ്ങളും ഇയാള്‍ നടത്തുന്നുണ്ടായിരുന്നു. പലവട്ടം മുന്നറിയിപ്പ് കിട്ടിയിട്ടും ഇയാള്‍ നിര്‍ത്താന്‍ കൂട്ടാക്കുന്നില്ല. രേഖയ്‌ക്കെതിരെയുള്ള വാക് പ്രയോഗങ്ങള്‍ തുടരുകയായിരുന്നു. ഈ സമയം എല്ലാം കണ്ടു കൊണ്ട് അമിതാഭ് ബച്ചനും അവിടെയുണ്ടായിരുന്നു. ഒരു ഘട്ടം കഴിഞ്ഞതോടെ ബച്ചന്റെ നിയന്ത്രണം വിട്ടു. ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ചെന്ന ബച്ചന്‍ അയാളെ മര്‍ദ്ദിച്ചു.

  അണിയറ പ്രവര്‍ത്തകരാണ് ബച്ചനെ അവിടെ നിന്നും പിടിച്ചു മാറ്റുന്നത്. ബച്ചനും രേഖയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉയര്‍ന്നു വരുന്ന കാലമായിരുന്നു അത്. ഈ സംഭവം കൂടി നടന്നതോടെ ആ ഗോസിപ്പുകള്‍ ശക്തമായി മാറുകയായിരുന്നു. പിറ്റേദിവസം മാധ്യമങ്ങളിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം ഈ സംഭവം വാര്‍ത്തയായി മാറി. ശാന്ത സ്വഭാവക്കാരനായ ബച്ചന്‍ എന്തിനാണ് രേഖയ്ക്ക് വേണ്ടി തല്ലുണ്ടാക്കാന്‍ പോയത് എന്നായിരുന്നു മാസികകളിലെ ചോദ്യം എന്നാണ് യാസറിന്റെ പുസ്തകത്തില്‍ പറയുന്നത്. ബച്ചനും രേഖയും തമ്മില്‍ പ്രണയത്തിലാമെന്ന ഗോസിപ്പുകള്‍ വളരെ ശക്തമാവുകയും ചെയ്തു.

  സിനിമയിൽ എത്തുന്നതിന് മുൻപ് അമ്മ ഒരു കാര്യം പറഞ്ഞിരുന്നു, സ്റ്റൈലൻ വസ്ത്ര ധാരണത്തെ കുറിച്ച് സാനിയ

  Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

  സംഭവം കഴിഞ്ഞിട്ട് നാല്‍പ്പത് വര്‍ഷമെങ്കിലും പിന്നിട്ടിരിക്കുകയാണ്. ഇന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ് ബച്ചനും രേഖയും. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ പലപ്പോഴും നടക്കാറുണ്ട്. ഗോസിപ്പുകളോട് ബച്ചന്‍ പ്രതികരിച്ചിട്ടില്ലെങ്കിലും തനിക്ക് ബച്ചനോടുള്ള സ്‌നേഹം പലപ്പോഴും രേഖ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. വിവാഹിതനായിരുന്ന ബച്ചന്റേയും രേഖയുടേയും അടുപ്പവും രേഖയും ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചനും തമ്മിലുള്ള പിണക്കവുമെല്ലാം ബോളിവുഡിലെ എക്കാലത്തേയും വലിയ ചര്‍ച്ചാ വിഷയങ്ങൡലൊന്നായി തുടരുമെന്നുറപ്പാണ്. ദോ അഞ്ജാനെ, മിസ്റ്റര്‍ നട്ട്വര്‍ലാല്‍, രാം ബല്‍റാം, മുക്കന്ദര്‍ കാ സിക്കന്ദര്‍, സില്‍സില തുടങ്ങിയ ചിത്രങ്ങളിലാണ് ബച്ചനും രേഖയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.

  Read more about: amitabh bachchan rekha
  English summary
  When Amitabh Bachchan Beated A Man For Insulting Rekha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X