For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍വീറിന്റേയും ദീപികയുടേയും 'പ്രണയ നിമിഷത്തിനിടയില്‍' പെട്ട ബച്ചന്‍; അബദ്ധ കഥ പറഞ്ഞ് ബിഗ് ബി

  |

  ബോളിവുഡിലെ താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്‍ ചിത്രം ഓം ശാന്തി ഓമിലൂടെ ബോളിവുഡില്‍ അരങ്ങേറിയ ദീപികയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഓരോ സിനിമകള്‍ കഴിയുന്തോറും തന്റെ അഭിനയ മികവും താരപരിവേഷവുമെല്ലാം ഒരുപോലെ ഉയരങ്ങളിലേക്ക് കൊണ്ടു പോവുകയാണ് ദീപിക. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് ദീപിക. ഇപ്പോഴിതാ താരം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറാനും ഹോളിവുഡിലേക്ക് വീണ്ടും വരാനും ഒരുങ്ങുകയാണ്.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  നടന്‍ രണ്‍വീര്‍ സിംഗാണ് ദീപികയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളുമെല്ലാം ഒരുപാട് ആഘോഷിച്ചതാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങളും പ്രണയ നിമിഷങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ രസകരമായൊരു കഥ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡിന്റെ ഷെഹന്‍ഷ ആയ അമിതാഭ് ബച്ചന്‍. വിശദമായി വായിക്കാം.

  അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന സൂപ്പര്‍ഹിറ്റ് പരിപാടിയാണ് കോന്‍ ബനേഗ കറോര്‍പതി. കഴിഞ്ഞ ദിവസം പരിപാടിയില്‍ അതിഥികളായി എത്തിയത് ദീപിക പദുക്കോണും ഫറാ ഖാനുമായിരുന്നു. ഇരുവരുമായി സംസാരിക്കുന്നതിനിടെയാണ് ദീപികയേയും രണ്‍വീറിനേയും കുറിച്ചുള്ള രസകരമായ ആ കഥ അമിതാഭ് ബച്ചന്‍ പങ്കുവച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അവാര്‍ഡ് ഷോയില്‍ നടന്ന സംഭവമാണ് ബച്ചന്‍ പങ്കുവച്ചത്. ആ കഥ വായിക്കാം.

  ''എനിക്കൊരു വലിയ അബദ്ധം പറ്റി'' എന്നു പറഞ്ഞാണ് ബച്ചന്‍ കഥ പറഞ്ഞു തുടങ്ങുന്നത്. അവാര്‍ഡ് ഷോയില്‍ രണ്‍വീറിന്റെ എന്‍ട്രി ക്രെയിനില്‍ പാട്ടു പാടിക്കൊണ്ടായിരുന്നു. മുകളില്‍ നിന്നും സഞ്ചരിച്ച് തന്റെ അരികിലെത്തിയ രണ്‍വീര്‍ തന്റെ രണ്ട് വിരല്‍ ബച്ചന് നേരെ ചൂണ്ടിക്കൊണ്ടൊരു ആംഗ്യം കാണിക്കുകയായിരുന്നു. എന്നാല്‍ എന്താണ് രണ്‍വീര്‍ ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായിരുന്നില്ലെന്നാണ് ബച്ചന്‍ പറയുന്നത്. മനസിലാകാത്തത് കൊണ്ട് താന്‍ തിരിച്ചും അതേ ആംഗ്യം കാണിച്ചു. പക്ഷെ രണ്‍വീര്‍ വീണ്ടും ഇത് തുടരുകയായിരുന്നു. താന്‍ തിരിച്ചും കാണിച്ചു കൊണ്ടേയിരുന്നു.

  പിന്നീട് രണ്‍വീര്‍ തന്റെ കൈയ്യിലുണ്ടായിരുന്ന മൈക്ക് വലിച്ചെറിഞ്ഞപ്പോള്‍ താന്‍ അത് ചാടിപ്പിടിച്ചുവെന്നും ശേഷം വീണ്ടും അതേ ആംഗ്യം തന്നെ കാണിച്ചുവെന്നും ബച്ചന്‍ പറയുന്നു. ഈ സമയമത്രയും തന്റെ അരികിലിരുന്ന ഭാര്യ ജയ ഇതോടെ തന്റെ അടുത്തേക്ക് ചാഞ്ഞ് ചെവിയില്‍ അത് നിങ്ങളോടല്ല കെട്ടോ എന്ന് പറഞ്ഞു. പിന്നെ ആരോടാണെന്ന് ചോദിച്ചപ്പോള്‍ അപ്പുറത്തേക്ക് നോക്കാനായിരുന്നു ജയ പറഞ്ഞത്. അപ്പോഴാണ് തന്റെ അരികിലായി ദീപിക പദുക്കോണ്‍ ഇരിക്കുന്നത് താന്‍ ശ്രദ്ധിക്കുന്നതെന്നും രണ്‍വീര്‍ ഇത്രയും നേരം ആംഗ്യം കാണിച്ചത്രയും ദീപികയ്ക്കുള്ളതായിരുന്നുവെന്നും ബച്ചന്‍ പറഞ്ഞു.

  Also Read: സമാന്തയും നാഗ ചൈതന്യയും കുടുംബകോടതിയില്‍; പിരിയാനുള്ള കാരണവും പുറത്ത്!

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഈ സമയത്ത് ദീപികയും രണ്‍വീറും വിവാഹിതരായിരുന്നില്ലെന്നും ബച്ചന്‍ ഓര്‍ക്കുന്നുണ്ട്. രസകരമായ കഥ കേട്ട ദീപികയും കാണികളുമെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. ദീപികയും രണ്‍വീറും ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018ലാണ് വിവാഹം കഴിക്കുന്നത്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയുടെ ലൊക്കേഷനില്‍ വച്ചാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന 83 എന്ന ചിത്രത്തിലും രണ്‍വീറും ദീപികയും നായികയും നായകനുമായി എത്തുന്നുണ്ട്. 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്.

  English summary
  When Amitabh Bachchan Came Between Ranveer Singh And Deepika Padukone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X