For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളുടെ ചുണ്ടുകള്‍ വലുതായി! ശില്‍പ ഷെട്ടിയുടെ ബൊട്ടോക്‌സ് സിനിമയ്ക്ക് തിരിച്ചടിയായെന്ന് അനില്‍ കപൂര്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അനില്‍ കപൂര്‍. ആരാധകര്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകളും മാസ്മരിക പ്രകടനങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇന്നും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ആരാധകര്‍ക്കുണ്ട്. കാലം മാറുന്നതിന് അനുസരിച്ച് തന്നിലെ നടനേയും താരത്തേയും മെച്ചപ്പെടുത്തി ഒഴുക്കിനൊപ്പം അതിവേഗം സഞ്ചരിക്കുകയാണ് അനില്‍ കപൂര്‍. തന്റെ സമകാലികരില്‍ പലരും ഇന്ന് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുമ്പോഴും അനില്‍ കപൂര്‍ ഇന്നും സജീവമായി തന്നെ മുന്‍നിരയില്‍ തന്നെയുണ്ട്.

  Also Read: ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?

  സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അനില്‍ കപൂര്‍. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യുവാക്കളെ പോലും അനില്‍ കപൂര്‍ പിന്നിലാക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്. അഭിമുഖങ്ങളില്‍ എന്നും ഉര്‍ജ്ജസ്വലനായി എത്തുന്ന താരമാണ് അനില്‍ കപൂര്‍.

  തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരനാണ് അനില്‍ കപൂര്‍. ആളുകള്‍ തന്നെക്കുറിച്ച് എന്ത് ധരിക്കുമെന്ന ചിന്ത ഒരിക്കലും അനില്‍ കപൂറിനെ അലട്ടാറില്ല. ഒരിക്കല്‍ കോഫി വിത്ത് കരണിലെത്തിയപ്പോള്‍ അനില്‍ കപൂര്‍ നടത്തിയ പരാമര്‍ശം അത്തരത്തിലൊന്നായിരുന്നു. 2010 ല്‍ സഞ്ജയ് ദത്തിനൊപ്പം അതിഥിയായി എത്തിയപ്പോഴായിരുന്നു അനില്‍ കപൂര്‍ മനസ് തുറന്നത്.

  ഷോയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ അനില്‍ കപൂര്‍ ഒരുപാട് വിഷയങ്ങളില്‍ അഭിപ്രായം പറയുന്നുണ്ട്. സിനിമാ ലോകത്തെ താരങ്ങളെക്കുറിച്ചും സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിലവാരത്തെക്കുറിച്ചുമൊക്കെ അനില്‍ കപൂര്‍ മനസ് തുറക്കുന്നുണ്ട്. പരിപാടിക്കിടെ കരണ്‍ ജോഹര്‍ അനില്‍ കപൂറിനോടായി അവസനമായി കണ്ട മുഖങ്ങളില്‍ ആരുടേതായിരുന്നു പ്ലാസ്റ്റിക് സര്‍ജറി ചെയ്തതെന്ന് ചോദിക്കുകയായിരുന്നു.

  ഇതിന് മറുപടി പറയുന്നതിന് മുമ്പായി ഒരു നിമിഷം ആലോചിച്ച അനില്‍ കപൂര്‍ മറുപടി നല്‍കുകയായിരുന്നു. ''ആരായിരിക്കും, എന്താണ് അവര്‍ ആ ചുണ്ടുകളില്‍ ചെയ്തത്?'' എന്ന് കരണിനോട് സംശയം ചോദിച്ച അനില്‍ കപൂറിന് കരണ്‍ ജോഹര്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ''ബദായ് ഹോ ബദായ് എന്ന സിനിമ ചെയ്യുമ്പോള്‍ ശില്‍പ ഷെട്ടി ചുണ്ടില്‍ ചെയ്തത് എനിക്ക് ഇഷ്ടമായില്ലായിരുന്നു. എന്റെ കണ്ടിന്യുയിറ്റി മൊത്തം പോയി'' അനില്‍ കപൂര്‍ പറയുന്നു.

  ''അവളുടെ ചുണ്ടുകള്‍ വലുതായി. നീ ഇങ്ങനെ ഇനി ഈ സിനിമ ഷൂട്ട് ചെയ്താല്‍ കണ്ടിന്യുയിറ്റി നഷ്ടമാകുമെന്നുറപ്പാണെന്ന് ഞാന്‍ പറഞ്ഞു. അവളുടെ ചുണ്ടുകള്‍ വല്ലാതെ വലുതായി മാറിയിരുന്നു. പക്ഷെ ഇപ്പോള്‍ അവളുടെ ചുണ്ടുകള്‍ വളരെ മനോഹരമാണ്'' എന്നും അനില്‍ കപൂര്‍ പറയുന്നുണ്ട്.


  ഇതിനിടെ തനിക്ക് ഇഷ്ടപ്പെടാത്തതിനാല്‍ പകുതിയ്ക്ക് വച്ച് ഇറങ്ങിപ്പോയ സിനിമ ആമിര്‍ ഖാന്‍ നായകനായ ഗജിനിയാണെന്നും അനില്‍ കപൂര്‍ പറയുന്നുണ്ട്. സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയായിരുന്നു ഗജിനി. ഇതേ റൗണ്ടിനിടെയാണ് യുവനടനായ അഭയ് ഡിയോളിന് 'സഹായം' വേണമെന്ന് അനില്‍ കപൂര്‍ പറയുന്നത്. അഭയ് ഡിയോളും അനില്‍ കപൂറിന്റെ മകളായ സോനം കപൂറും ഒരുമിച്ചെത്തിയ സിനിമയായ ആയിഷയ്‌ക്കെതിരെ പരസ്യമായി തന്നെ അഭയ് ആ സമയത്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേക്കുറിച്ചായിരുന്നു അനില്‍ കപൂറിന്റെ പരാമര്‍ശം.

  അതേസമയം ഒരിടവേളയ്ക്ക് ശേഷം അനില്‍ കപൂര്‍ വീണ്ടും ബോക്‌സ് ഓഫീസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ജുഗ് ജുഗ് ജിയോയാണ് അനില്‍ കപൂറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വരുണ്‍ ധവാന്‍,കിയാര അദ്വാനി, നീതു കപൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നേരത്തെ എകെ വെഴ്‌സസ് എകെ എന്ന അനില്‍ കപൂറിന്റെ നെറ്റ്ഫ്‌ളിക്‌സ് ചിത്രവും നിരൂപക പ്രശംസ നേടിയിരുന്നു.

  Recommended Video

  Blesslee's Sister Reacts: ബ്ലെസ്ലിയെ കാണാൻ പറ്റാതെ പെങ്ങൾ, പിന്നെ ഒരു മിന്നായംപോലെ.. | *BiggBoss

  അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം ശില്‍പ ഷെട്ടിയും തിരികെ വന്നിരിക്കുകയാണ്. ഒടിടി റിലീസായ ഹംഗാമ 2വിലൂടെയായിരുന്നു ശില്‍പയുടെ റിലീസ്. ഈയ്യടുത്ത് പുറത്തിറങ്ങിയ നിക്കമ്മയിലൂടെ ബിഗ് സ്‌ക്രീനിലേക്കും ശില്‍പ മടങ്ങിയെത്തിയിരിക്കുകയാണ്.

  ഇതിനിടെ ഇപ്പോഴിതാ കോഫി വിത്ത് കരണും മടങ്ങിയെത്തുകയാണ്. വന്‍ താരനിര തന്നെ ഇത്തവണ കോഫി വിത്ത് കരണില്‍ എത്തുന്നത്. ആലിയയും രണ്‍വീറുമാണ് ആദ്യമെത്തുന്നത്. പിന്നാലെ സമാന്ത, അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, ജാന്‍വി കപൂര്‍, സാറ അലി ഖാന്‍, വിജയ് ദേവരക്കൊണ്ട, അനന്യ പാണ്ഡെ എന്നിവരും അതിഥികളായി എത്തുന്നുണ്ട്. നാളെ മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ കോഫി വിത്ത് കരണ്‍ സംപ്രേക്ഷണം ആരംഭിക്കും.

  English summary
  When Anil Kapoor Said Shilpa Shetty Made Her Lips Look Bigger In Koffee With Karan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X