For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലൈകയുടെ ​ഗ്ലാമറസ് വസ്ത്രങ്ങൾ; താരത്തെ പറ്റി മുൻ ഭർത്താവ് പറഞ്ഞത്

  |

  ബോളിവുഡിലെ സ്റ്റെെലിഷ് താരമാണ് മലൈക അറോറ. ഫാഷൻ വേദികളിലും റെഡ് കാർപറ്റ് ഇവന്റുകളിലും ഒരു പോലെ തിളങ്ങുന്ന മലൈക സ്റ്റെെലിങ്ങിലും ഫിറ്റ്നസിലും വലിയ ശ്രദ്ധ കൊടുക്കുന്ന താരമാണ്. 48 കാരിയായ മലൈക പ്രായത്തെ കവച്ചു വെൽക്കുന്ന സ്റ്റെൽ ഐക്കൺ ആണെന്നാണ് ആരാധകർ പറയുന്നത്. നടൻ അർജുൻ കപൂറുമായി പ്രണയ ബന്ധമുള്ള മലൈക നിരവധി വേദികളിൽ നടനോടൊപ്പം എത്തിയിട്ടുണ്ട്. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുമുണ്ട്.

  സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനുമായി വിവാഹ മോചിതയായ മലൈകയ്ക്ക് അർഹാൻ ഖാൻ എന്ന മകനുമുണ്ട്. ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു അർബാസും മലൈകയും തമ്മിലുള്ള വിവാഹ മോചനവും പിന്നീടുള്ള അർജുൻ കപൂറിന്റെ കടന്നുവരവും.

  വിവാഹ മോചനത്തിന് കാരണം അർജുൻ കപൂറിന്റ ഇടപെടലാണെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാരണത്താൽ സൽമാന് ഖാന് അർജുൻ കപൂറിനോട് അനിഷ്ടമുണ്ടെന്ന് ​ഗോസിപ്പുകളുമുണ്ടായിരുന്നു. 1998 ൽ വിവാഹിതരായ അർബാസും മലൈകയും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനൊടുവിൽ 2017 ലാണ് വേർപിരിഞ്ഞത്.

  Also read: രേഖയേയും ബച്ചനേയും ആരാധക മനസില്‍ പിരിക്കാനാകില്ല; ഇഷ്ടം തോന്നാന്‍ കാരണം ഇതെന്ന് രേഖ

  പ്രണയിച്ച് വിവാഹിതരായ അർബാസും മലൈകയും നേരത്തെ പൊതുവേദികളിലും ഒരുമിച്ചെത്തിയിരുന്നു. ഇത്തരത്തിൽ വർഷങ്ങൾക്ക് മുമ്പ് ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സാജിദ് സൂപ്പർ സ്റ്റാർസ് എന്ന ഷോയിലാണ് മലൈകയും അർബാസും ഒരുമിച്ചെത്തിയത്.

  ഷോയിലന്ന് മലൈകയുടെ ​ഗ്ലാമറസ് വസ്ത്രങ്ങളെ പറ്റി ചോദ്യവും വന്നു. മലൈക ഇത്തരത്തിൽ അതീവ ​ഗ്ലാമറായ വേഷങ്ങൾ ധരിക്കുന്നതിൽ ഭർത്താവ് അർബാസിന് എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ച ചോദ്യം. അർബാസ് ഉടനെ തന്നെ ഇതിന് മറുപടിയും നൽകി.

  Also read: 'ഈ തലമുറയിലെ ഷാരൂഖും കാജോളുമാണ് രൺവീറും ആലിയയും': കരൺ ജോഹർ

  'ഇതിൽ മോശം തോന്നേണ്ട ഒന്നുമില്ല. എന്താണ് ചെയ്യേണ്ടതെന്നും ചെയ്യരുതാത്തതെന്നും മലൈകയ്ക്ക് അറിയാം,' എന്നാണ് അർബാസ് നൽകിയ മറുപടി. അർബാസിന്റെ മറുപടിയെ പ്രശംസിച്ച് നിരവധി പേരാണ് ഇപ്പോൾ രം​ഗത്ത് വരുന്നത്. അർ‌ബാസുമായി വേർപിരിഞ്ഞ ശേഷമാണ് മലൈകയും അർ‌ജുൻ കപൂറും പ്രണയത്തിലാവുന്നത്. അടുത്തിടെ ഹിന്ദുസ്ഥാൻ ടെെംസ് ഇന്ത്യാസ് മോസ്റ്റ് സ്റ്റെലിഷ് അവാർഡ് ഷോയിൽ മലൈകയും അർജുൻ കപൂറും ഒരുമിച്ചെത്തിയിരുന്നു.

  Also read: 'അവളെ എങ്ങനെ മറക്കും', ഇന്ദ്രജിത്തിൻ്റെ പോസ്റ്റ് 'കുത്തിപ്പൊക്കി' ആരാധകർ

  Recommended Video

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss

  മോസ്റ്റ് സ്റ്റെെലിഷ് കപ്പിൾ അവാർഡ് ഇരുവർക്കുമായിരുന്നു ലഭിച്ചത്. പുരസ്കാരം വാങ്ങിയ ശേഷം അർജുൻ മലൈകയെ പറ്റി വേദിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. 'എന്നെ സ്റ്റെെലിഷ് ആക്കുന്നതിന് നന്ദി. ഞാനിവിടെ ഇവൾക്കൊപ്പം നിന്നാണ് പുരസ്കാരം വാങ്ങുന്നത്. ഇവൾക്കൊപ്പം ഇവിടെ നിൽക്കാൻ പറ്റുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം അവളാണ് എന്നെ സ്റ്റെെലിഷ് ആക്കുന്നതെന്ന് ഞാൻ കരുതുന്നു,' അർജുൻ കപൂർ പറഞ്ഞു.

  Read more about: malaika arora
  English summary
  when arbaaz khan asked about his views on ex wife malaika arora's outfits
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X