For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ രണ്ടാം ഭാര്യയും മക്കളും, ഒരു ബന്ധവുമില്ല! ജാന്‍വിയെ വെറുത്തിരുന്ന അര്‍ജുന്‍; മാറ്റം ഇങ്ങനെ...

  |

  ബോൡവുഡിലെ യുവതാരങ്ങളില്‍ മുന്‍ നിരയിലാണ് ജാന്‍വി കപൂറിന്റെ സ്ഥാനം. അമ്മ ശ്രീദേവിയുടെ പാതയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളായ ജാന്‍വിയുടെ അരങ്ങേറ്റം എന്നത് നാളുകളോളം ബോളിവുഡ് കാത്തിരുന്ന ഒന്നായിരുന്നു. മകളുടെ ആഗ്രഹത്തിന് പിന്തുണയായി കൂടെ നിന്നത് ശ്രീദേവിയയായിരുന്നു. എന്നാല്‍ തന്റെ മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രീദേവി മരണപ്പെടുകയായിരുന്നു.

  Also Read: വേദിയിൽ ഔസേപ്പച്ചൻ, ഒപ്പം രാക്കുയിൽ പാടി വയലിൻ മ്യൂസിക്കും; വിങ്ങിപ്പൊട്ടി കുഞ്ചാക്കോ ബോബൻ

  ദഡക്ക് ആയിരുന്നു ജാന്‍വിയുടെ ആദ്യ സിനിമ. ചിത്രം വലിയ വിജയമായില്ലെങ്കിലും ജാന്‍വിയുടെ പ്രകടനം ശ്രദ്ധ നേടി. പിന്നീട് വന്ന ഗോസ്റ്റ് സ്‌റ്റോറീസ്, ഗുഞ്ജന്‍ സക്‌സേന തുടങ്ങിയ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ഒടുവിലായി പുറത്തിറങ്ങിയ ഗുഡ് ലക്ക് ജെറിയും കയ്യടി നേടുന്നു. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്.

  അമ്മയുടെ മരണം ജാന്‍വിയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞ ഒന്നായിരുന്നു. ആ വേദന തനിക്ക് ഇന്നുമുണ്ടെന്നാണ് ജാന്‍വി പറയുന്നത്. അമ്മയുടെ മരണത്തിന് ശേഷം മാസങ്ങളോളം എന്ത് സംഭവിച്ചുവെന്ന് പോലും തനിക്ക് ഓര്‍മ്മയില്ലെന്നും അമ്മ മരിച്ചുവെന്നത് ഉള്‍ക്കൊള്ളാന്‍ പോലും തനിക്ക് സാധിച്ചിരുന്നില്ലെന്നാണ് ജാന്‍വി പറയുന്നത്. ആ സമയത്ത് ജാന്‍വിയ്ക്കും സഹോദരി ഖുഷിയ്ക്കും കരുത്തായി കൂടെ നിന്നത് അര്‍ജുന്‍ കപൂറും സഹോദരി അന്‍ഷുലയുമായിരുന്നു.

  ബോണി കപൂറിന്റെ ആദ്യത്തെ വിവാഹത്തിലെ മക്കളാണ് അര്‍ജുനും അന്‍ഷുലയും. എന്നാല്‍ ശ്രീദേവിയെ തന്റെ കുട്ടിക്കാലം മുതല്‍ അര്‍ജുന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അച്ഛന്റെ രണ്ടാം ഭാര്യയായിട്ടായിരുന്നു അര്‍ജുന്‍ ശ്രീദേവിയെ കണ്ടിരുന്നത്. തന്റെ അച്ഛനേയും അമ്മയേയും പിരിയാന്‍ പ്രേരിപ്പിച്ച, തന്നെ അച്ഛനില്‍ നിന്നും അകറ്റിയ, തന്റെ അമ്മയ്ക്ക് വേദന നല്‍കിയ സ്ത്രീ എന്നായിരുന്നു ശ്രീദേവിയെക്കുറിച്ചുള്ള അര്‍ജുന്റെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ ജാന്‍വിയേയും ഖുഷിയേയും തന്റെ സഹോദരിമാരായി കണക്കാക്കിയിരുന്നില്ല അര്‍ജുന്‍.

  എന്നാല്‍ ശ്രീദേവിയുടെ മരണത്തോടെ തങ്ങളുടെ കൂടപ്പിറപ്പുകള്‍ക്ക് അരികിലേക്ക് അര്‍ജുനും അന്‍ഷുലയും ഓടിയെത്തുകയാണ്. അര്‍ജുനും അന്‍ഷുലയും വന്നതോടെയാണ് ഈ വിഷമഘട്ടം മറികടക്കാനാകും എന്ന തോന്നല്‍ ഉണ്ടാകുന്നതെന്ന് ഒരിക്കല്‍ ജാന്‍വി തന്നെ പറയുന്നു. ശ്രീദേവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും മാറിയെന്നും കുട്ടിയായിരക്കെ തോന്നിയ ദേഷ്യമായിരുന്നു അതെന്നും എന്നാല്‍ തന്റെ സഹോദരിമാര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് വലുതെന്ന് തിരിച്ചറിഞ്ഞുവെന്നുമാണ് പിന്നീട് അര്‍ജുന്‍ പറഞ്ഞത്.

  ഇന്ന് അര്‍ജുനും ജാന്‍വിയും തമ്മിലുളള ബന്ധം വളരെ ആഴത്തിലുള്ളതാണ്. തന്റെ സുരക്ഷാ കവചം ആണ് അര്‍ജുന്‍ എന്നാണ് ജാന്‍വി തന്നെ പിന്നീട് പറഞ്ഞത്. അച്ഛന്‍ ബോണി കപൂറും മക്കളായ ജാന്‍വിയും അര്‍ജുനും അന്‍ഷുലയും ഖുഷിയും മാത്രമുള്ള ഡാഡീസ് കിഡ്‌സ് എന്നൊരു വാട്‌സ്ആപ്പ് ഗ്രൂപ്പും തങ്ങള്‍ക്കുണ്ടെന്നും ജാന്‍വി പറഞ്ഞിരുന്നു. അര്‍ജുന്‍ ഭയ്യ തന്റെ ജീവിതത്തിലുള്ളതിന് താന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ജാന്‍വി പറഞ്ഞു.

  കഴിഞ്ഞതെല്ലാം മറക്കുകയാണെന്നും ഇന്ന് പരസ്പരം സന്തോഷത്തിനുള്ള കാരണമായിരിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അര്‍ജുന്‍ കപൂര്‍ തങ്ങളുടെ മാറ്റത്തെക്കുറിച്ച് പറയുന്നത്. ഒരുകാലത്ത് ഒരുമിച്ച് ഒരു ഫ്രെയിമില്‍ പോലും വരാതിരുന്ന സഹോദരങ്ങള്‍ ഇപ്പോള്‍ മിക്ക വേദികളിലുമെത്തുന്നത് ഒരുമിച്ചാണ്. സഹോദരി സോനം കപൂറിന്റെ കല്യാണത്തിന് അര്‍ജുനും ജാന്‍വിയും ഖുഷിയും അന്‍ഷുലയുമൊക്കെ ഒരുമിച്ചായിരുന്നു എത്തിയത്. ഒരിക്കല്‍ തങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ജാന്‍വി പങ്കുവച്ചിരുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്ത സിനിമ നയന്‍താരയുടെ കോലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാള ചിത്രം ഹെലന്റെ റീമേക്കായ മിലി, മിസ്റ്റര്‍ ആന്റ് മിസിസ് മാഹി, ബവാല്‍ എന്നിവയാണ് ജാന്‍വിയുടെ അണിയറയിലുള്ള സിനിമകള്‍.

  English summary
  When Arjun Kapoor Had No Bond With Janhvi Kapoor And How It Changed As He Is Her Shield Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X