Don't Miss!
- News
'എരിവും പുളിയും കഴിക്കുന്ന നാക്കല്ലേ'; മോദിയെക്കുറിച്ചുള്ള പരാമർശം അബദ്ധമെന്ന് അബ്ദുള്ളക്കുട്ടി
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
ഞാന്‍ കരണത്തടിച്ചെന്ന് പറഞ്ഞ് പ്രശസ്തയാകാന്‍ നോക്കുന്നു! ബിപാഷയെ കടന്നാക്രമിച്ച് കരീന
ബോളിവുഡിലെ സൂപ്പര്‍നായികയാണ് കരീന കപൂര്‍. പകരം വെക്കാനില്ലാത്ത താര റാണി. ബോളിവുഡിലെ ഒരുപാട് താരങ്ങളെ സമ്മാനിച്ച കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കരീന സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. സ്ക്രീനിലെ കരീനയുടെ പ്രകടനത്തിന് ഒരുപാട് ആരാധകരെ നേടാന്‍ സാധിച്ചപ്പോള്‍ ഓഫ് സ്ക്രീനിലെ കരീന എന്നും വിവാദ താരമായിരുന്നു. താരത്തിന്റെ തുറന്ന് സംസാരിക്കുന്ന ശൈലി പലപ്പോഴും വിവാദങ്ങളെ വിളിച്ചുവരുത്തി. ബോളിവുഡിലെ പല നടിമാരുമായും തുടക്ക കാലം മുതല്‍ തന്നെ കരീന ഉരസിയിട്ടുണ്ട്. ചിലരൊക്കെ ഇപ്പോള്‍ സുഹൃത്തുക്കളായി മാറിയിട്ടുണ്ടെങ്കിലും അന്നും ഇന്നും കരീനയുമായി അസ്വാരസ്യം നിലനില്‍ക്കുന്ന താരമാണ് ബിപാഷ ബസു.
അജ്നബി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ബിപാഷയും കരീനയും തമ്മില്‍ വഴക്കുണ്ടാകുന്നത്. ചിത്രീകരണത്തിനിടെ ഇരുവരും തമ്മില്‍ വാക്ക് പോര് ഉടലെടുക്കുകയായിരുന്നു. വാക് പോരിനിടെ കരീന ബിപാഷയുടെ കരണത്തടിക്കുക വരെയുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പിന്നീട് പരസ്യമായി തന്നെ പരസ്പരം വിമര്‍ശിക്കാനും അഭിപ്രായ ഭിന്നത തുറന്നു പറയാനും ആരംഭിച്ചു. വിശദമായി വായിക്കാം തുടര്‍ന്നു.

ഡിസൈനറെ ചൊല്ലിയായിരുന്നു ബിപാഷയും കരീനയും തമ്മില്‍ പ്രശ്നം ഉടലെടുക്കുന്നത്. തന്റെ ഡിസൈനര്‍ ആയ വിക്രം ഫഡ്നിസ് ബിപാഷയെ തന്റെ സമ്മതമില്ലാതെ സഹായിച്ചുവെന്നായിരുന്നു കരീനയുടെ ആരോപണം. ഇതോടെ കരീനയും ബിപാഷയും തമ്മില്‍ വഴക്കായി. കരീന ബിപാഷയെ കറുത്ത പൂച്ച എന്ന് വിളിക്കുക വരെയുണ്ടായി. കരീന ബിപാഷയുടെ കരണത്ത് അടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു പേരും കരിയറിന്റെ തുടക്ക സമയത്തായിരുന്നു. പിന്നീട് ഇതേക്കുറിച്ച് ബിപാഷ പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു. 2001 ല്‍ ഫിലിംഫെയറിന് നല്കിയ അഭിമുഖത്തിലായിരുന്നു ബിപാഷയുടെ പ്രതികരണം.

''ചെറിയ കാര്യം വലുതാക്കി പെരുപ്പിക്കുകയായിരുന്നു. എനിക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അവള്‍ക്ക് ഡിസൈനറോട് എന്തോ പ്രശ്നമുണ്ടായിരുന്നു. എന്നെ എന്തിനാണ് വലിച്ചിട്ടതെന്ന് എനിക്കറിയില്ല. തീര്‍ത്തും ബാലിശമായിരുന്നു അതെല്ലാം'' എന്നായിരുന്നു കരീനയ്ക്ക് ബിപാഷ നല്കിയ പരസ്യമായ മറുപടി. പിന്നാലെ 2002 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ കരീന തന്റെ ഭാഗവും വിശദീകരിച്ച് രംഗത്ത് എത്തുകയായിരുന്നു. ''അവള്‍ക്ക് സ്വന്തം കഴിവില്‍ ഒരു ആത്മവിശ്വാസവുമില്ല. നാല് പേജുള്ള അഭിമുഖത്തില്‍ മൂന്ന് പേജിലും എന്നെക്കുറിച്ചാണ് അവള് സംസാരിക്കുന്നത്. എന്തുകൊണ്ട് സ്വന്തം വര്‍ക്കിനെക്കുറിച്ച് സംസാരിച്ചുകൂട? അജ്നബിയുടെ ചിത്രീകരണത്തിനിടെ ഞാനുമായി വഴക്കുണ്ടാക്കിയെന്നതാണ് അവള്‍ക്ക് പ്രശസ്തയാകാനുള്ളത്. ഞാന്‍ മോശം പേരുകള്‍ വിളിച്ചുവെന്നാണ് അവള് പറയുയന്നത്. അതൊക്കെ അവളുടെ ഭാവനകള്‍ മാത്രമാണ്'' എന്നായിരുന്നു കരീനയുടെ മറുപടി.

ബിപാഷയുമായുണ്ടായ ഈ പ്രശ്നത്തെ തുടര്‍ന്ന് കരീന ബിപാഷയുടെ കാമുകന് ആയിരുന്ന ജോണ്‍ എബ്രഹാമിനെ പോലും പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പരിപാടിയില്‍ വച്ച് കണ്ട് മുട്ടിയപ്പോള്‍ കരീനയും ബിപാഷയും പരസ്പരം ചുംബിച്ചത് ആരാധകരെയാകെ അമ്പരപ്പിച്ചതായിരുന്നു. ഇരുവരും ഇന്നും സുഹൃത്തുക്കളായി മാറിയിട്ടില്ലെന്നതാണ് വസ്തുത.

അതേസമയം രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കരീന തിരിച്ചു വരികയാണ്. ആമിര്‍ ഖാന് ചിത്രമായ ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കരീന ജഹാംഗീര്‍ അലി ഖാന് ജന്മം നല്‍കുന്നത്. പിന്നാലെ തന്നെ താരം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങിയെത്തുകയായിരുന്നു. അംഗ്രേസി മീഡിയം ആണ് കരീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. രണ്ട് കുട്ടികളാണ് കരീന-സെയ്ഫ് ദമ്പതികള്‍ക്കുള്ളത്. തൈമുര്‍ അലി ഖാന് ആണ് മൂത്തമകന്. രണ്ട് മക്കളുടെ അമ്മയായിരിക്കുമ്പോഴും അഭിനയത്തോടുള്ള പാഷന് മാറ്റിവെക്കാതെ പലര്‍ക്കും പ്രചോദനമായി മാറുകയാണ് കരീന കപൂര്‍.
-
ഏറ്റവും ഇന്റലിജന്റ് റോബിന്; പുറത്ത് വന്നാല്‍ ജാസ്മിനും റോബിനും സുഹൃത്തുക്കള്‍ ആകുമെന്ന് നിമിഷ
-
ഒടുവില്‍ ജാസ്മിനോട് സോറി പറഞ്ഞ് വിനയ്! പെണ്ണുങ്ങളോട് പെരുമാറേണ്ട രീതി എന്റെ വീട്ടില്‍ പഠിപ്പിച്ചിട്ടുണ്ട്
-
അവര്‍ എത്തരക്കാര്‍ ആണെന്ന് കാണിച്ചു തന്നു! ലക്ഷ്മിപ്രിയ-റോബിന് പരദൂഷണത്തെക്കുറിച്ച് നിമിഷ