For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്വിങ്കിളും ബോബിയും ഒരുമിച്ച് സണ്‍ ബാത്തിംഗ്; വാര്‍ത്ത അറിഞ്ഞ് കുപിതനായി അക്ഷയ് കുമാര്‍

  |

  ഗ്ലാമറിന്റേയും ഗോസിപ്പിന്റേയും മാത്രം കഥകള്‍ ചര്‍ച്ചയാകുമ്പോഴും നല്ല സൗഹൃദങ്ങളുടേയും ഇടമാണ് ബോളിവുഡ്. എന്നാല്‍ ചിലപ്പോഴൊക്കെ നല്ല സൗഹൃദങ്ങള്‍ തെറ്റിദ്ധരിക്കിപ്പെടുകയോ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനം ചെയ്ത് കഥകള്‍ സൃഷ്ടിക്കുകയോ ചെയ്യാറുണ്ട്. ഇങ്ങനെ സൃഷ്ടിച്ച ഗോസിപ്പുകള്‍ മൂലം തകര്‍ന്ന പ്രണയങ്ങളും ബന്ധങ്ങളുമെല്ലാം ഒരുപാടുണ്ട്. എന്നാല്‍ ഗോസിപ്പുകളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കഥയാണ് ബോബി ഡിയോളിനും ട്വിങ്കിള്‍ ഖന്നയ്ക്കും പറയാനുള്ളത്.

  ചുവപ്പണിഞ്ഞ് ഭാമ; താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

  സൂപ്പര്‍ സ്റ്റാര്‍ രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയെങ്കിലും അഭിനയത്തില്‍ ശോഭിക്കാന്‍ ട്വിങ്കിളിന് സാധിച്ചില്ല. പല സിനിമകളും പരാജയപ്പെടുകയും ട്വിങ്കിളിന്റെ അഭിനയം വലിയ തോതില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. വെറും പന്ത്രണ്ട് സിനിമകളില്‍ മാത്രമാണ് ട്വിങ്കിള്‍ അഭിനയിച്ചത്. ഇതോടെ അഭിനയം നിര്‍ത്തിയ ട്വിങ്കിള്‍ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമൊക്കെയായി വളരുകയായിരുന്നു.

  Twinkle Khanna,

  ചെറിയ കാലത്ത് മാേ്രത അഭിനയിച്ചിരുന്നുവെങ്കിലും ട്വിങ്കിളിന്റെ കരിയറില്‍ വിവാദങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു. അതുപോലെ തന്നെ പ്രണയ ഗോസിപ്പുകള്‍ക്കും. ബര്‍സാത്ത് എന്ന ചിത്രത്തില്‍ ട്വിങ്കിളിന്റെ നായകന്‍ ബോബി ഡിയോളായിരുന്നു. മറ്റൊരു സൂപ്പര്‍ താര പുത്രനാണ് ബോബി. ധര്‍മ്മേന്ദ്രയുടെ മകനാണ് ബോബി ഡിയോള്‍. ഇരുവരും ഒരുമിച്ചുള്ള അഭിനയത്തെക്കുറിച്ചും തങ്ങളെക്കുറിച്ച് പ്രചരിച്ചിരുന്ന ഗോസിപ്പിനെക്കുറിച്ചുമെല്ലാം ഒരു അഭിമുഖത്തില്‍ ബോബി തന്നെ മനസ് തുറന്നിരുന്നു.

  ''ടീനയും ഞാനും ആദ്യ ദിവസം മുതല്‍ തന്നെ ചേര്‍ന്നു പോകില്ലായിരുന്നു. പരസ്പരം എപ്പോഴും വഴക്കിടുമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കിടും. ഞാന്‍ അവളോട് പ്രഭാതകര്‍മ്മങ്ങളെക്കുറിച്ചും ക്ലീന്‍ വയറിനെക്കുറിച്ചുമൊക്കെ സംസാരിച്ച് ശല്യം ചെയ്യുമായിരുന്നു. അവളെ അത് ദേഷ്യം പിടിപ്പിക്കും. ഞാന്‍ അസഭ്യം പറയുന്നത് അവള്‍ക്ക് സഹിക്കാന്‍ പറ്റില്ലായിരുന്നു. എന്നോട് ചൂടാകും. ഒരിക്കല്‍ മണാലിയ്ക്ക് സമീപം ഷൂട്ടിംഗ് നടക്കുകയായിരുന്നു. അവിടെ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ ടീന ബോധം കെട്ടു വീണു. അതിനാല്‍ ഞങ്ങള്‍ക്ക് പാക്കപ്പ് ചെയ്യേണ്ടി വന്നു. അവള്‍ ശരിക്കും ഞങ്ങളെ ഭയപ്പെടുത്തി'' ബോബി പറയുന്നു.

  ''സിനിമയുടെ പ്രീമിയര്‍ നടക്കുന്ന ദിവസം ഞാനാകെ ഭയന്നിരുന്നു. ഞങ്ങള്‍ ഒരു കാറിലായിരുന്നു വന്നത്. എന്നപ്പോലെ അവള്‍ക്കും ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ അവളത് മുഖത്ത് കാണിച്ചിരുന്നില്ല. ഞാന്‍ കാറില്‍ അവളുടെ കയ്യും പിടിച്ചാണ് ഇരുന്നത്. പ്രീമിയര്‍ കഴിഞ്ഞതും ആശ്വാസം കാരണം അവള്‍ തെറി വിളിച്ചു പോയി. അത് കേട്ടതും ഞാന്‍ ഞെട്ടി. ഇത്രയും ദിവസം തെറി വിളിക്കുന്നതിന് എന്നോട് ദേഷ്യപ്പെട്ടയാളാണ്. ഞാനത് പറഞ്ഞതും അവള്‍ നിശബ്ദയായി'' എന്നും ബോബി പറയുന്നു.

  പുതിയ അതിഥി എത്തി, സന്തോഷം പങ്കുവെച്ച് അപര്‍ണയും ജീവയും, ഷിട്ടുമണിയുടെ വലിയൊരു അച്ചീവ്‌മെന്റ് ആണെന്ന് ജീവ

  പിന്നാലെ തങ്ങളെക്കുറിച്ച് പ്രചരിച്ച ഗോസിപ്പിനെക്കുറിച്ചും അതിനോട് അന്ന് ട്വിങ്കിളിന്റെ കാമുകനായിരുന്ന അക്ഷയ് കുമാര്‍ പ്രതികരിച്ചതിനെക്കുറിച്ചും ബോബി മനസ് തുറക്കുന്നുണ്ട്. ''അന്ന് ഞങ്ങള്‍ ചെയ്ത മണ്ടത്തരങ്ങള്‍ ഓര്‍ത്ത് ഇന്ന് ചിരിക്കാറുണ്ട്. അന്നവള്‍ എന്റെ സുഹൃത്ത് അക്ഷയ് കുമാറിന്റെ ഭാര്യയായിരുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ അജ്‌നബിയുടെ ചിത്രീകരണത്തിനായി ഒരു കപ്പലില്‍ യാത്ര ചെയ്തിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് സണ്‍ ബാത്ത് ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് അറിഞ്ഞതും അക്ഷയ് ഞങ്ങളെക്കുറിച്ച് അന്വഷിക്കുകയായിരുന്നു. ഞാന്‍ പൊതു ഇടത്ത് വസ്ത്രം അഴിക്കില്ല, പിന്നെയല്ലേ സണ്‍ ബാത്ത്'' ബോബി പറയുന്നു. എന്തായാലും അക്ഷയ് കുമാറിന്റെ സംശയം ഉടനെ തന്നെ മാറിയെന്നും ഇപ്പോള്‍ ഇവരും വിവാഹിതരും സന്തുഷ്ടരും ആണെന്നതില്‍ തനിക്കും ഒരുപാട് സന്തോഷമുണ്ടെന്നും ബോബി പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഒരിടവേളയ്ക്ക് ശേഷം ആശ്രം എന്ന സീരീസുമായി തിരികെ എത്തിയിരിക്കുകയാണ് ബോബി ഡിയോള്‍. സീരീസിന്റെ രണ്ടാം സീസണ്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

  Read more about: twinkle khanna akshay kumar
  English summary
  When Bobby Deol Recalled How News Of Him And Twinkle Khanna Sun Bathing Together Got Akshay Angry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X