For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുൻപ് തനിക്ക് ഒരു വിചിത്ര സ്വഭാവമുണ്ടായിരുന്നു, താൻ പഴഞ്ചനാണെന്ന് ദീപിക പദുകോൺ

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദീപിക പദുകോൺ. 2006 ൽ ആണ് ദീപിക സിനിമയിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് 2007 ൽ പുറത്ത് ഇറങ്ങിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ ദീപികയ്ക്ക് കഴിഞ്ഞിരുന്നു. ബോളിവുഡിന്‌റെ ഭാഗ്യനായികയാണ് ദീപിക പദുകോൺ.

  ഇത്തരം ഒരു സിനിമ എനിക്ക് ചെയ്യാനാവില്ല, ഇത്തരത്തിൽ പച്ചയ്ക്ക് ജീവിതത്തിൽ സംസാരിക്കുന്ന ആളാണ് ഞാൻ...

  ബോളിവുഡിലാണ് സജീവമെങ്കിലും താരത്തിന്റെ ചിത്രങ്ങൾ തെന്നിന്ത്യയിലും മികച്ച കാഴ്ചക്കാരെ നേടാറുണ്ട്. ദീപികയെ പോലെ തന്നെ ഭർത്താവ് രൺവീറും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇവർ. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദീപികയുടെ വാക്കുകളാണ്. വിവാഹത്തിന് മുമ്പുളള തന്റെ വിചിത്രമായ സ്വഭാവത്തെ കുറിച്ചാണ് നടി പറയുന്നത്. കൂടാതെ ഭർത്താവ് രൺവീർ ജീവിതത്തിൽ വന്നപ്പോഴുണ്ടായ മാറ്റത്തെ കുറിച്ചും താരം പറയുന്നുണ്ട്.

  അനിയന്റെ വേർപാടിന് ശേഷം ഏകാന്തതയായിരുന്നു, അതിന് ശേഷമാണ് പാട്ടെഴുതുന്നത്, രാജീവ് ആലുങ്കൽ പറയുന്നു

  വിക്കി- കത്രീന വിവാഹത്തിന് സൽമാൻ ഖാനെ ക്ഷണിക്കും, എന്നാൽ കുടുംബത്തെ പൂർണ്ണമായി ഒഴിവാക്കുമെന്ന് റിപ്പോർട്ട്

  ഒരു മാധ്യമത്തിന് നൽകിയ പഴയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തിന് മുൻപ് ദിവസവും രണ്ട് തവണ അലക്കുമായിരുന്നു എന്നാണ് താരം പറയുന്നത്. ദീപികയുടെ വാക്കുകൾ ഇങ്ങനെ'' ഞാൻ എപ്പോഴും ഒരു പഴയ ആത്മാവാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ എന്നെ ഒരു വിചിത്രമായ വ്യക്തിയായി പരിഗണിക്കാം. ബാച്ചിലറായിരുന്ന സമയത്ത് ദിവസത്തിൽ രണ്ട് തവണ അലക്കുമായിരുന്നു. അതുകൊണ്ട് ഞാൻ ഒരു വിചിത്രയായ ഒരു വ്യക്തിയായി കരുതുന്നുവെന്ന് ദീപിക അഭിമുഖത്തിൽ പറയുന്നു.

  വിവാഹശേഷമുള്ള മാറ്റത്തെ കുറിച്ചും ദീപിക പറയുന്നുണ്ട്. ''താൻ അങ്ങേയറ്റം ദുർബലയും സെൻസിറ്റീവായ ആളാണ്. വർഷങ്ങളായി അതെല്ലാം ഞാൻ എന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കൂടുതൽ കാര്യം പ്രകടിപ്പിക്കുന്നുണ്ട്. ഞാൻ എല്ലായ്പ്പോഴും ഒരു പഴയ ആത്മാവാണെന്നും ദീപിക അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. എന്റെ പല നേട്ടത്തിനും പിന്നിൽ രൺവീറാണ്. അവൻ തന്റെ വിജയത്തിൽ വളരെ സംത്യപ്തനാണ്. അല്ലെങ്കിൽ അവൻ എങ്ങനെയാണ് എന്നെ ഇത്രയും പിന്തുണയ്ക്കുക? ദീപിക ചോദിക്കുന്നു. ഞങ്ങൾ വളരെ നല്ല ടീമാണ്. ഇരുവരും പരസ്പം പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ രൺവീർ തന്റ അടുത്ത സുഹൃത്താണെന്നും ദീപിക'' പറയുന്നു.

  ബോളിവുഡ് പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ദീപികയുടേയും രൺവീറിന്റേയും. സിനിമയിലെ സൂപ്പർ ജോഡികൾ ജീവിതത്തിലും ഒന്നാകണമെന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളിൽ ഏറെ ചർച്ചയായ പ്രണയമായിരുന്നു ഇവരുടേത്. എന്നാൽ താരങ്ങൾ ഇത് തുറന്ന് സമ്മതിച്ചിരുന്നില്ല. കല്യാണത്തിന് ശേഷമായിരുന്നു ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് മനസ് തുറന്നത്. 5 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ദീപികയും രൺവീറും വിവാഹിതരാവുന്നത്. 2018 നംവംബർ 8 ന് ആയിരുന്നു ദീപികയും രൺവീറും വിവാഹം കഴിക്കുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വിവാഹത്തിന് ശേഷമായിരുന്നു പ്രണയത്തെ കുറിച്ച് താരങ്ങൾ മനസ് തുറന്നത്. ദീപികയായി താൻ കാത്തിരിക്കുകയായിരുന്നു എന്ന് രൺവീർ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു .''ഏകദേശം മൂന്ന് വർഷമായി ഞാൻ വിവാഹത്തെ കുറിച്ച് സീരിസായി ചിന്തിച്ചിരുന്നു. ദീപിക തയ്യാറാവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവൾ തീരുമാനിച്ചപ്പോൾ വിവാഹം സംഭവിക്കുകയായിരുന്നെന്ന് നടൻ ഫിലിം ഫെയറിനോട് പറഞ്ഞു. കൂടാതെ തന്റെ വിജയങ്ങൾക്ക് പിന്നിൽ ദീപികയുടെ പങ്ക് വളരെ വലുതാണെന്നും പല വേദികളിലും അഭിമുഖങ്ങളിലും രൺവീർ പറഞ്ഞിട്ടുണ്ട്. തന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന ദീപികയാണെന്നു രൺവീർ ഒരു പുരസ്കാരദാന ചടങ്ങിൽ പറഞ്ഞിരുന്നു.നടൻ രൺബീർ കപൂറുമായുള്ളല ബ്രേക്കപ്പിന് ശേഷമാണ് ദീപിക രൺവീറുമായി പ്രണയത്തിലാവുന്നത്.

  Read more about: deepika padukone ranveer singh
  English summary
  When Deepika Padukone Opens Up A Weired Habbit Of Her During Bachelorette Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X