For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ പ്രണയിക്കുമ്പോൾ മറ്റൊരാളുമായി അദ്ദേഹത്തിന് ഇഷ്ടമുണ്ട്; ഭർത്താവിനെ കുറിച്ച് ദീപിക പറഞ്ഞ വാക്കുകളിങ്ങനെ

  |

  ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. തുടക്കത്തില്‍ ഇരുവരുടെയും പ്രണയകഥ രഹസ്യമായിരുന്നെങ്കിലും വര്‍ഷങ്ങളോളം ഇത് ഇന്ത്യന്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ രണ്ടാളും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് വിവാഹ വാര്‍ത്തകളും എത്തുന്നത്. ഒടുവില്‍ 2018 നവംബറില്‍ വമ്പന്‍ ആഘോഷമായി താരവിവാഹം നടന്നു. ഇപ്പോഴിതാ പ്രണയകാലത്തെ കുറിച്ചും ആദ്യം പരിചയപ്പെട്ടപ്പോഴുള്ള സംഭവങ്ങളും ആരാധകരുമായി പങ്കുവെക്കുകയാണ് ദീപിക.

  ''അന്ന് ഞാന്‍ യഷ് രാജിലായിരുന്നു. അവനും അവിടെയുണ്ടായിരുന്നു. ആരേയും കൂസാതെ അവന്‍ എന്നോട് ഫ്ളേര്‍ട്ട് ചെയ്യുകയായിരുന്നു. ഈ സമയം അവന്‍ മറ്റൊരാളെ ഡേറ്റ് ചെയ്യുന്നുണ്ട്. ഞാന്‍ എന്നോട് തന്നെ ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു, നീ എന്നോട് ഫ്ളേര്‍ട്ട് ചെയ്യുകയാണ് എന്ന്. ഇത് മാത്രമല്ല ആറ് വര്‍ഷം മുന്‍പ് ഇരുവരും ഡേറ്റിങ്ങ് ആരംഭിച്ചതിനെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു.

  ranveer-deepika

  ഇരുവരും ഒരുമിച്ച് പലപ്പോഴും ഡിന്നറിനോ ഉച്ചഭക്ഷണം കഴിക്കാനോ പുറത്ത് പോവുമായിരുന്നു. പക്ഷേ സിനിമയ്ക്ക് വേണ്ടി രാമലീലയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ വീട്ടില്‍ ചെലവഴിച്ച സ മയമാണ് ഏറ്റവും സ്‌നേഹത്തോടെ തിരിഞ്ഞ് നോക്കാവുന്നത്. ഒരിക്കല്‍ സാര്‍ ഞങ്ങളെ ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഞണ്ടിന്റെ കഷ്ണം എന്റെ പല്ലില്‍ കുടങ്ങി.

  സുമിത്രയ്ക്ക് പണി കൊടുക്കാന്‍ പോയി സ്വയം പണി വാങ്ങി വേദിക; കള്ളിയെന്ന പേരില്‍ വേദികയെ പോലീസ് കൊണ്ട് പോകുന്നു- വായിക്കാം

  ആ സമയത്ത് അദ്ദേഹം എന്നെ കൂടുതല്‍ അസ്വസ്ഥയാക്കിയിരുന്നതായി ദീപിക ഓര്‍ക്കുന്നു. ദേ നിന്റെ വായില്‍ ഒരു ഞണ്ട് ഇരിക്കുന്നു എന്ന് പറഞ്ഞാണ് അവര്‍ പേടിപ്പിച്ചത്. എങ്കില്‍ പിന്നെ അതിനെ അങ്ങ് എടുക്കാന്‍ ഞാനും പറഞ്ഞു. ഞങ്ങള്‍ മൂന്ന് പേരും ജീവിതത്തില്‍ ഒരിക്കലും മറക്കാത്തെ നിമിഷമായിരുന്നു അതെന്നാണ് ദീപിക പറയുന്നത്. അതേ സമയം അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ദീപികയെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചും. അവള്‍ തന്നെ നാണം കെടുത്തിയ കഥയും രണ്‍വീര്‍ തുറന്ന് പറഞ്ഞിരുന്നു.

  അദ്ദേഹം എന്റെ ടൈപ്പ് അല്ലെന്നാണ് ആദ്യം വിചാരിച്ചിരുന്നതെന്ന് ദീപിക പറയുന്നു. രണ്‍വീര്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ഡിന്നര്‍ കഴിക്കുകയായിരുന്നു. ആ സമയത്ത് അവിടേക്ക് വന്ന ദീപിക തന്റെ മാതാപിതാക്കന്മാരുടെ പിറകിലാണ് ഇരുന്നത്. അങ്ങനെ ഞാന്‍ അവളുടെ വലിയൊരു ആരാധകനായി മാറിയെന്നും താരം പറയുന്നു.

  വിവാഹം കഴിഞ്ഞ ഉടന്‍ ഹെലികോപ്റ്ററിലേക്ക് ഓടി കയറി; കൂടെവിടെ സീരിയലിലെ താരങ്ങളുടെ പുത്തന്‍ വിശേഷം വൈറലാവുന്നു- വായിക്കാം

  അതേ സമയം രണ്‍വീറിനെ കാണുന്ന സമയത്ത് അദ്ദേഹം പ്രണയത്തിലായിരുന്നു എന്ന് ദീപിക പറഞ്ഞതിനെ കുറിച്ച് ആരാധകരും ചര്‍ച്ച ചെയ്യുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അക്കാലത്ത് രണ്‍വീര്‍ സ്‌നേഹിച്ചിരുന്നത് നടി അനുഷ്‌ക ശര്‍മ്മയെ ആയിരുന്നു. ബന്ദ് ബജാ ഭാരത് എന്ന സിനിമയില്‍ ഒരുമിച്ചതോടെയാണ് രണ്‍വീറിനെയും അനുഷ്‌കയെയും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2010 ലാണ് ഇത് നടക്കുന്നത്. അങ്ങനെ ഇരിക്കെ ഇരുവരും കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ യില്‍ പങ്കെടുത്തപ്പോള്‍ പ്രണയത്തിലല്ലെന്ന് സൂചിപ്പിച്ചിരുന്നു. പക്ഷേ അക്കാലത്ത് ഇരുവരും ഡേറ്റിംഗില്‍ ആണെന്ന് പാപ്പരാസികള്‍ ഉറപ്പിച്ച് പറയുകയാണ്. അനുഷ്‌കയെ കുറിച്ച് മാത്രമല്ല, നടിമാരായ സോനാക്ഷി, പരിനീതി ചോപ്ര തുടങ്ങിയവരും രണ്‍വീറുമായി പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും വര്‍ഷങ്ങളോളം ദീപികയുമായി സ്‌നേഹിക്കുകയും അവരെ തന്നെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അടുത്തിടെ സിനിമാ നടനായ രൺവീറിനെ കുറിച്ചും ദീപിക പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി ചുംബന രംഗങ്ങളിൽ രൺവീർ അഭിനയിക്കുന്നതിൽ തനിക്ക് യാതൊരു പരാതിയും ഇല്ലെന്നായിരുന്നു ദീപിക പറഞ്ഞത്.

  English summary
  When Deepika Padukone Opens Up Ranveer Singh Flirt Her When He Was Dating Someone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X