Don't Miss!
- News
കടയ്ക്കാവൂര്‍ പോക്സോ കേസ്: അമ്മയും ഇരയാണെന്ന് സുപ്രീം കോടതി, നിര്‍ണായക നിരീക്ഷണം
- Automobiles
Activa 7G എത്തുന്നു; ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രവുമായി Honda
- Finance
എല്ലാ ചിട്ടിയും നിങ്ങൾക്ക് ലാഭം തരില്ല; കരുതലോടെ ചേരാം, സമ്പത്ത് വളർത്താം
- Lifestyle
Independence Day 2022: അശോക ചക്രത്തിനെക്കുറിച്ചുള്ള വസ്തുതകള്‍
- Technology
സാംസങ് പ്രീമിയം സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം
- Sports
ASIA CUP: പാക് ടീമിന് ഞെട്ടല്‍, ഷഹീന് പരിക്കിന്റെ പിടിയില്‍, ടൂര്‍ണമെന്റ് നഷ്ടമായേക്കും
- Travel
ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..
ഇങ്ങനെ നിരാശപ്പെടുത്തരുത്! ആലിയ വിവാഹിതയാകുന്നു എന്ന വാര്‍ത്ത ഞെട്ടിച്ചത് ഈ നടനെ
ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. കത്രീന കൈഫുമായുള്ള ബ്രേക്കപ്പിന് ശേഷം അധികം വൈകാതെ രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലായത് ആരാധകരെ അന്ന് ഞെട്ടിച്ചിരുന്നു. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചായിരുന്നു പ്രണയം മൊട്ടിട്ടത്.
പിന്നീട് കഴിഞ്ഞ ഏപ്രില്‍ 14-ന് മുംബൈയിലെ വസതിയില്‍ വെച്ച് ഏറെ ആര്ഭാടത്തോടെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും മാംഗല്യം. വിവാഹത്തിനു ശേഷം അധികം വൈകാതെ ഇരുവരും ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയിരുന്നു. ഇപ്പോഴിതാ ആലിയ ഗര്‍ഭിണിയുമാണ്. തങ്ങളുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡിലെ ലേറ്റസ്റ്റ് കപ്പിള്‍.

തെലുങ്കിലെ പ്രശസ്ത നടന് വിജയ് ദേവരക്കൊണ്ടയ്ക്ക് വലിയ ക്രഷുള്ള നടിമാരായിരുന്നു ദീപിക പദുക്കോണും ആലിയ ഭട്ടും. ഒരിക്കല്‍ ഫിലിം കംപാനിയന് വേണ്ടി നടത്തിയ ഒരു അഭിമുഖത്തില്‍ ആലിയയും ദീപികയും വിജയ് ദേവരക്കൊണ്ടയും ഒരുമിച്ച് പങ്കെടുത്തിരുന്നു. തന്റെ ക്രഷ് ആരൊക്കെയാണെന്ന് ആദ്യമായി വെളിപ്പെടുത്തിയ വിജയ് ദേവരക്കൊണ്ടയ്ക്ക് പക്ഷെ കേള്‍ക്കേണ്ടി വന്നത് സങ്കടകരമായ കാര്യങ്ങളായിരുന്നു.
ചാറ്റ് ഷോയ്ക്കിടെ തന്റെ ഏറ്റവും വലിയ ക്രഷുകളാണ് ആലിയയും ദീപികയുമെന്ന് വിജയ് ദേവരക്കൊണ്ട വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ദീപിക കല്യാണം കഴിച്ചുപോയെന്ന് സങ്കടപ്പെട്ട ദേവരക്കൊണ്ടയെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു കാര്യം കൂടി താരം പറഞ്ഞു. ആലിയയും ഉടന്‍ വിവാഹിതയാകുമെന്നായിരുന്നു ദീപിക അപ്പോള്‍ പറഞ്ഞത്. അതുകേട്ട് വിജയ് ദേവരക്കൊണ്ട എന്തുപറയണമെന്നറിയാതെ കുഴങ്ങി.

എന്നാല്‍ ഇതുകേട്ട് ഞെട്ടിയൊരാള് അടുത്തുതന്നെയുണ്ടായിരുന്നു. അത് മറ്റാരുമല്ല ആലിയ ഭട്ട് തന്നെയായിരുന്നു. എന്തിനാണ് അങ്ങനെയൊരു കാര്യം പറഞ്ഞതെന്ന് ആലിയ അപ്പോള്‍ തന്നെ ദീപികയോട് ചോദിച്ചിരുന്നു. ദേവരക്കൊണ്ടയുടെ പ്രതികരണം അറിയാന്‍ വേണ്ടി മാത്രമാണ് താന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു ദീപികയുടെ മറുപടി.
അന്ന് ഫിലിം കംപാനിയന് വേണ്ടി നടത്തിയ അഭിമുഖ പരിപാടിയില്‍ മൂവരേയും കൂടാതെ രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുരാന, മനോജ് ബാജ്പേയ്, വിജയ് സേതുപതി, പാര്‍വ്വതി തിരുവോത്ത് എന്നിവരും പങ്കെടുത്തിരുന്നു.