For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ ആരാണെന്നാണ് നിന്റെ വിചാരാം! അമിതാഭ് ബച്ചനെ നിര്‍ത്തിപ്പൊരിച്ച് ഫറ ഖാന്‍

  |

  ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകയും മുന്‍നിര കൊറിയോഗ്രാഫറുമാണ് ഫറ ഖാന്‍. അഭിമുഖങ്ങളിലും മറ്റും മറയില്ലാതെ സംസാരിക്കുന്ന ഫറയും കയ്യടി നേടാറുണ്ട്. തനിക്ക് പറയാനുള്ളത് ആറുടെ മുഖത്ത് നോക്കിയും ഫറ പറയും. തന്റെ അടുത്ത സുഹൃത്തുക്കളെ ഫറ ട്രോളുന്നത് കണ്ടിട്ടുണ്ട്്. ഒരിക്കല്‍ കരണ്‍ ജോഹറിനെ മുന്നില്‍ ഇരുത്തി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിന് വേണ്ടി രണ്ട് മിനുറ്റ് മൗനം ആചരിച്ച് ഫറ ഖാന്‍ ചിരി പടര്‍ത്തിയിരുന്നു. അതുപോലെ തന്നെയാണ് ഫറ തന്റെ ജോലിയുടെ കാര്യത്തിലും. തനിക്ക് മുന്നിലുള്ളത് എത്ര വലിയ താരമാണെങ്കിലും തനിക്ക് ലഭിക്കേണ്ട ഔട്ട് പുട്ട് കിട്ടുന്നതിനായി അവരോട് ദേഷ്യപ്പെടാന്‍ ഫറയ്ക്ക് മടിയില്ല. അതുകൊണ്ട് തന്നെ ഫറയെക്കുറിച്ച് ടഫ് ഇമേജാണ് ബോളിവുഡിലുള്ളത്.

  ഒരിക്കല്‍ ഫറയുടെ ദേഷ്യത്തിന് ഇരയായി മാറിയത് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ തന്നെയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചനോളം വലിയൊരു താരം ഇന്നില്ല. ഇനി ഉണ്ടാവുകയും ചെയ്യില്ലെന്നുറപ്പാണ്. എല്ലാവരും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ബച്ചനോട് പോലും ഫറ ഖാന്‍ പരുക്ഷമായി തന്നെ പെരുമാറിയിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കല്‍ അമിതാഭ് ബച്ചന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. കോന്‍ ബനേഗ കറോര്‍പതിയില്‍ അതിഥികളായി ഫറയും ദീപിക പദുക്കോണും എത്തിയപ്പോഴായിരുന്നു അമിതാഭ് ബച്ചന്‍ മനസ് തുറന്നത്.

  Farah Khan

  നിന്നോട് എന്നെങ്കിലും ഫറ ദേഷ്യപ്പെട്ടിട്ടുണ്ടോ എന്ന് ബച്ചന്‍ ദീപികയോട് ചോദിക്കുകയായിരുന്നു. ദീപികയുടെ അരങ്ങേറ്റ ചിത്രമായ ഓം ശാന്തി ഓമിന്റെ സംവിധാനം ഫറ ഖാന്‍ ആയിരുന്നു. പിന്നീടും ഇരുവരും ഒരുമിച്ചിട്ടുണ്ട്. എപ്പോഴാണ് ദേഷ്യപ്പെടാതിരിക്കുന്നത് എന്നായിരുന്നു ബച്ചന്റെ ചോദ്യത്തിനുള്ള ദീപികയുടെ മറുപടി. ഇത് ശരയില്ലെന്ന് പറഞ്ഞു കൊണ്ട് ഫറ ഖാന്‍ അവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും ബച്ചന്‍ കഥയിലേക്ക് കടക്കുകയായിരുന്നു. ഒരിക്കല്‍ ഞാനും അഭിഷേകുമുള്ളൊരു ഡാന്‍സ് ഫറ ആയിരുന്നു കൊറിയോഗ്രഫി ചെയ്തത്. ഡാന്‍സിനിടെ ഞങ്ങള്‍ തൊപ്പി തലയിലേക്ക് എറിയണമായിരുന്നു. പക്ഷെ എത്ര ശ്രമിച്ചിട്ടും എന്റെ തലയില്‍ കൃത്യമായി വീഴുന്നുണ്ടായിരുന്നില്ല. ഇതോടെ ഫറ ദേഷ്യപ്പെട്ടു.

  വേഗം ശരിയാക്കിക്കോ. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിചാരം എന്നായിരുന്നു ഫറ ചോദിച്ചത് എന്ന് ബച്ചന്‍് ഓര്‍ക്കുന്നു. എന്നാല്‍ താന്‍ ദേഷ്യപ്പെട്ടത് അമിതാഭ് ബച്ചനോട് അല്ലെന്നും അഭിഷേക് ബച്ചനോടായിരുന്നുവെന്നുമാണ് ഫറ വിശദീകരണം. പക്ഷെ അഭിഷേകിന്റെ തലയില്‍ തൊപ്പി കൃത്യമായി വീഴുന്നുണ്ടായിരുന്നുവെന്നും അതിനാല്‍ അഭിഷേകിന് വഴക്ക് കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും ബച്ചന്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ സത്യം പുറത്തായെന്ന് മനസിലായ ഫറ ബച്ചനോട് ഇപ്പോഴങ്കിലും ശരിയ്ക്ക് കിട്ടുന്നുണ്ടോ എന്ന് ചോദിക്കുകയായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഒരിക്കല്‍ അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ തനിക്കെതിരെയുള്ള ട്രോളുകള്‍ക്കും ഫറ ഖാന്‍ മറുപടി നല്‍കിയിരുന്നു. ഒരാളെ തടിച്ചിയെന്ന് വിളിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ മൂന്ന് മക്കള്‍ക്ക് ജന്മം നല്‍കിയ ശേഷം തന്നോട് സംസാരിക്കാന്‍ വരൂ എന്നായിരുന്നു ഫറയുടെ പ്രതികരണം. നേരത്തെ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങള്‍ തങ്ങളുടെ വര്‍ക്ക് ഔട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിനെതിരെ ഫറ രംഗത്ത് എത്തിയിരുന്നു. രാജ്യത്ത് തൊഴിലാളികളും മറ്റും കഷ്ടപ്പെടുകയും പലായനം ചെയ്യുകയും ചെയ്യുന്ന കാലത്ത് തങ്ങളുടെ സുഖ ജീവിതത്തെക്കുറിച്ച് വാചാലരാകുന്നത് ശരിയല്ലെന്നായിരുന്നു ഫറയുടെ നിലപാട്.

  അതേസമയം ചെഹരെയാണ് അമിതാഭ് ബച്ചന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകള്‍ ബച്ചന്റേതായി അണിയറയിലുണ്ട്. ബ്രഹ്‌മാസ്ത്രയാണ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ട് ആണ് നായിക. പിന്നാലെ റണ്‍വെ 34, ഗുഡ് ബായ്, ഊന്‍ചായി, ഝുണ്ഡ്, ബട്ടര്‍ഫ്‌ളൈ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. നാഗ് അശ്വിന്റെ ഹിന്ദി-തെലുങ് ചിത്രത്തിലും ബച്ചന്‍ അഭിനയിക്കുന്നുണ്ട്.

  English summary
  When Farah Khan Scolded Amitabh and Abhishek Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X