For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരുഖിനെ വിവാഹം കഴിച്ചെന്ന് കരുതി മതം മാറാൻ ഉദ്ദേശിച്ചിട്ടില്ല, വീട്ടില്‍ പരസ്പര ബഹുമാനമാനമുണ്ടെന്ന് ഗൗരി ഖാൻ

  |

  മക്കളുടെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും ഏറെ ഉത്കണ്ഠയുള്ള നടനായിരുന്നു ബോളിവുഡിന്റെ കിംഗ് ഖാനായി അറിയപ്പെടുന്ന ഷാരുഖ് ഖാന്‍. സൂപ്പര്‍സ്റ്റാറിനെ പോലെ മക്കള്‍ക്കും വലിയ ആരാധക പിന്‍ബലമാണുള്ളത്. എന്നാല്‍ താരകുടുംബത്തെയും സിനിമാലോകത്തെയും ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് ഷാരുഖിന്റെ മൂത്ത മകന്‍ ആര്യന്‍ ഖാന്‍ ലഹരി കേസില്‍ അറസ്റ്റിലാവുന്നത്. ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയ്ക്കിടയില്‍ നിന്നാണ് ആര്യന്‍ എന്‍സിബി യുടെ പിടിയിലാവുന്നത്.

  ഹോട്ട് ലുക്കിൽ കരിഷ്മ തന്ന, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  താരപുത്രന്റെ വാര്‍ത്ത കാട്ടുതീ പരന്നതോട് കൂടി ഷാരൂഖിന്റെ കുടുംബവുമായി ബന്ധപ്പെട്ടുള്ള അനേകം വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ആര്യന്‍ ജനിച്ചത് മുതല്‍ ഷാരുഖിന്റെയും ഭാര്യ ഗൗരി ഖാന്റെയും വിവാഹം നടന്നത് മുതലുള്ള കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നെങ്കിലും തങ്ങളുടെ ജീവിതത്തിലേക്ക് മതം ഒരു പ്രശ്‌നമായി വന്നിട്ടില്ലെന്ന് മുന്‍പ് ഗൗരി പറഞ്ഞിരുന്നു. താരപത്‌നിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

  ബോളിവുഡിലെ പവര്‍ കപ്പിള്‍സ് എന്നാണ് ഷാരുഖ് ഖാനും ഗൗരി ഖാനും അറിയപ്പെടുന്നത്. ഗൗരി ഹിന്ദു മതത്തില്‍ ജനിച്ച ആളും ഷാരുഖ് മുസ്ലിം മതത്തില്‍ ജനിച്ച ആളുമാണ്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ മതം ഒരു പ്രശ്‌നമായി മാറാന്‍ ഇതുവരെയും അനുവദിച്ചിട്ടില്ലെന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്. മുപ്പത് വര്‍ഷത്തോളം നീണ്ട ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത് ആര്യന്‍, സുഹാന, അബ്രാം എന്നിങ്ങനെയുള്ള മൂന്ന് കുഞ്ഞുങ്ങളാണ്. ഖാന്‍ കുടുംബം എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും അവരെല്ലാവരും മതേത്വരത്തില്‍ വിശ്വസിക്കുകയും എല്ലാ ദൈവങ്ങളെയും ബഹുമാനത്തോടെ ആരാധിക്കുകയും ചെയ്യുന്നവരാണ്. ഈദ് ആഘോഷിക്കുന്നതിനൊപ്പം ദീപാവലിയും ഗണേഷ് ചതുര്‍ത്തിയും മറ്റെല്ലാ ഉത്സവങ്ങളും തുല്യ സ്‌നേഹത്തോടെ ആഘോഷിക്കും.

  വര്‍ഷങ്ങള്‍ക്ക് ഷാരൂഖുമായിട്ടുള്ള ഇന്റര്‍കാസ്റ്റ് മ്യാരേജിനെ കുറിച്ചും ഗൗരി ഖാന്‍ തുറന്ന് സംസാരിച്ചിരുന്നു. കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗൗരി. ഷാരുഖിന്റെയും ഗൗരിയുടെയും മതങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ആയിരുന്നു കരണ്‍ ചോദിച്ചത്. ' നിര്‍ഭാഗ്യവശാല്‍ ഷാരുഖിന് മാതാപിതാക്കളില്ല. അങ്ങനെ പ്രായമുള്ളവര്‍ വീട്ടിലുണ്ടായിരുന്നെങ്കില്‍ അവരത് ശ്രദ്ധിക്കുമായിരുന്നു. പക്ഷേ ഞങ്ങളുടെ വീട്ടില്‍ അങ്ങനെ ഒന്നുമില്ല. ദീപാവലി ആണെങ്കിലും ഹോളി ആണെങ്കിലും മറ്റ് ഏത് ഉത്സവം ആണെങ്കിലും ഞങ്ങളത് ഏറ്റെടുക്കും.

  അതുകൊണ്ട് ഹിന്ദു ആചാരങ്ങളോട് കുട്ടികള്‍ക്ക് സ്വാധീനം വളരെ കൂടുതലായിരിക്കും. എന്നാല്‍ ആര്യന്‍ ഷാരുഖിനോട് കൂടുതല്‍ അടുപ്പം പുലര്‍ത്താറുണ്ട്. അവന്‍ അദ്ദേഹത്തിന്റെ മതമാണ് പിന്തുടരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാനൊരു മുസ്ലിം ആണെന്ന് അവന്‍ എപ്പോഴും പറയും. അവനിത് എന്റെ അമ്മയോട് പറയുമ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാവുക. അതേ സമയം താന്‍ മുസ്ലിം ആവുകയില്ലെന്ന് കൂടി ഗൗരി വ്യക്തമാക്കിയിരുന്നു.

  കുറച്ച് കാലം മാറി നിന്നു, ഇനി അതുണ്ടാവില്ല; താന്‍ തിരിച്ച് വരികയാണെന്ന് നടി മീര ജാസ്മിന്‍

  ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

  ഞങ്ങള്‍ക്കിടയില്‍ ഒരു ബാലന്‍സുണ്ട്. ഞാന്‍ ഷാരുഖിന്റെ മതത്തെ ബഹുമാനിക്കുന്നുണ്ട്. അതിനര്‍ഥം ഞാന്‍ മതം മാറി മുസ്ലിം ആകും എന്നല്ല. അതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരും ഓരോ വ്യക്തികളാണ്. അവരവര്‍ അവരുടെ മതത്തെ പിന്തുടരുന്നു. പക്ഷേ മറ്റൊന്നിനോടുള്ള അനാദരവ് പാടില്ല. ഷാരുഖും അങ്ങനെയാണ്. എന്റെ മതത്തെയും വിശ്വാസത്തെയും അദ്ദേഹം അവഹേളിക്കാറില്ലെന്നും ഗൗരി പറയുന്നു.

  രണ്ട് കുഞ്ഞുങ്ങൾ ജനിച്ചു; ഒരാളെ നഷ്ടപ്പെട്ടു, എല്ലാം കഴിഞ്ഞാണ് സത്യം താനറിഞ്ഞതെന്ന് ഡിംപിള്‍ റോസ്

  English summary
  When Gauri Khan Opens Up About Her Inter-Religion Marriage With Shahrukh Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X