For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോവിന്ദയും റാണി മുഖര്‍ജിയും പ്രണയം, ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച്; പിടിക്കപ്പെട്ടതോടെ ഭീഷണിയുമായി ഭാര്യ!

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ഗോവിന്ദ. തന്റേതായ ശൈലിയിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ ഗോവിന്ദയ്ക്ക് സാധിച്ചിട്ടുണ്ട്. കോമഡി ടൈമിംഗും ഡാന്‍സുമാണ് ഗോവിന്ദയെ ജനപ്രീയ നായകനാക്കി മാറ്റുന്നത്. തൊണ്ണൂറുകളിലെ ഹീറോ നമ്പര്‍ വണ്‍ ആയിരുന്നു ഗോവിന്ദ. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് ബോക്‌സ് ഓഫീസിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു ഗോവിന്ദ.

  Also Read: സഞ്ജയ് ലീല ബൻസാലിയോട് പരസ്യമായി വിവാഹ അഭ്യർഥന നടത്തിയ ദീപിക പദുകോൺ, അന്ന് സംഭവിച്ചത്!

  ഓണ്‍ സ്‌ക്രീനിലെ ജീവിതം പോലെ തന്നെ ഗോവിന്ദയുടെ ഓഫ് സ്‌ക്രീനിലെ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഗോസിപ്പുകളും പ്രണയങ്ങളും അവിഹിത ബന്ധങ്ങളുമെല്ലാം ഗോവിന്ദയുടെ പേരിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. ബോളിവുഡിലെ പല പ്രമുഖ നടിമാര്‍ക്കൊപ്പവും ഗോവിന്ദയുടെ പേര് എഴുതപ്പെട്ടിരുന്നു.

  എന്നാല്‍ ഗോവിന്ദയുടെ പ്രണയ ബന്ധങ്ങളില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു സൂപ്പര്‍ താരം റാണി മുഖര്‍ജിയുമായുള്ളത്. റാണിയുമായുള്ള പ്രണയ ബന്ധം ഗോവിന്ദയുടെ വിവാഹ ജീവിതത്തെ തന്നെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ച് പോകാന്‍ വരെ ഒരുങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  ഗോവിന്ദ തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയങ്ങളിലൂടെ കടന്നു പോകുന്ന കാലമായിരുന്നു അത്. റാണി മുഖര്‍ജിയാകട്ടെ തന്റെ കരിയര്‍ ആരംഭിച്ചതേയുണ്ടായിരുന്നുള്ളൂ. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളൊക്കെ സൂപ്പര്‍ ഹിറ്റായി മാറുകയും രണ്ടു പേരുടേയും കെമിസ്ട്രി കൈയ്യടി നേടുകയും ചെയ്തു. ഗോവിന്ദയെ പോലെ തന്നെ കോമഡി കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയായിരുന്നു റാണി മുഖര്‍ജിയും.

  ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും പ്രണയത്തിലാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹദ്ദ് കര്‍ ദി ആപ്‌നെ എന്ന സിനിമയ്ക്ക് ശേഷമാണ് ഗോവിന്ദയും റാണിയും തമ്മില്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ സമയത്ത് ഗോവിന്ദ വിവാഹിതനായിരുന്നു. റാണിയും ഗോവിന്ദയും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെടുകയും പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.

  ഒരിക്കല്‍ റാണി മുഖര്‍ജിയുടെ അഭിമുഖത്തിനായി താരം താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ അവിടെ ഗോവിന്ദയേയും കണ്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പതിയെ ഗോവിന്ദ തന്റെ കുടുംബത്തില്‍ ശ്രദ്ധിക്കാതെ ആയെന്നും ഇതോടെ ഭാര്യ സുനിത അഹൂജ കാര്യം അന്വേഷിക്കുകയും റാണിയുമായുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ഗോവിന്ദയും റാണിയും തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ സുനിത വീട് വിട്ടു പോകുമെന്ന് ഗോവിന്ദയെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. തന്റെ വിവാഹ ജീവിതം തകര്‍ന്നു കാണാന്‍ ആഗ്രഹിക്കാത്ത ഗോവിന്ദ ഇതോടെ റാണിയില്‍ നിന്നും അകലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ന് അതെല്ലാം പഴയ കഥകളാണ്.

  ഗോവിന്ദയും സുനിതയും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്. രണ്ട് മക്കളുമുണ്ട് ദമ്പതികള്‍ക്ക്. ഈയ്യടുത്ത് ഗോവിന്ദയും ഭാര്യയും ഒരുമിച്ചെത്തിയ അഭിമുഖം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതേസമയം റാണി മുഖര്‍ജിയാകട്ടെ പിന്നീട് നിര്‍മ്മാതാവ് ആദിത്യ ചോപ്രയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. 2014ലായിരുന്നു റാണിയുടെ വിവാഹം. ഇരുവര്‍ക്കും ഒരു മകളുമുണ്ട്.

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ബണ്ടി ഓര്‍ ബബ്ലി 2 ആയിരുന്നു റാണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സെയ്ഫ് അലി ഖാന്‍, സിദ്ധാന്ത് ചതുര്‍വേദി, ഷര്‍വരി വാഗ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എന്നാല്‍ സിനിമ പ്രതീക്ഷിച്ചത് പോലൊരു വിജയമായി മാറിയില്ല. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയാണ് റാണിയുടെ പുതിയ സിനിമ. അതേസമയം ഗോവിന്ദ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. തുടര്‍ പരാജയങ്ങള്‍ ഗോവിന്ദയെ കരിയറിനെ തന്നെ തളര്‍ത്തിയിരിക്കുകയാണ്. താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്.

  English summary
  When Govinda's Wife Threatened To Leave Him As His Affair With Rani Mukherji Came To News
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X