For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു നടൻ അത് ചെയ്യില്ല, സൽമാനെ ഒരു കാര്യം ഓർമിപ്പിച്ച് ഹൃത്വിക് റോഷൻ, പ്രശ്നങ്ങൾ വഷളായത് ഇങ്ങനെ...

  |

  ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ഹൃത്വിക് റോഷനും സൽമാൻ ഖാനും. ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. സൽമാൻ ബോളിവുഡ് അടക്കി ഭരിക്കുമ്പോഴാണ് ഹൃത്വിക് റോഷൻ സിനിമയിൽ എത്തുന്നത്. 2000 ൽ ആയിരുന്നു ഹൃത്വിക്കിന്റെ സിനിമാ പ്രവേശനം. ആദ്യ ചിത്രമായ ''കഹോ ന പ്യാർ ഹെ'' വൻ വിജയമായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുളള ഫിലിം ഫെയർ പുരസ്കാരവും ഹൃത്വിക് റോഷന് കിട്ടിയിരുന്നു.

  അതിസുന്ദരിയായി ആന്റണിയുടെ പെണ്ണ്; ഗൗരി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

  മമ്മൂക്കയ്ക്കും ലാലേട്ടനും ഒരു സ്റ്റൈലുണ്ട്, പൃഥ്വിയുടെ പവര്‍ വേറെ, ഫൈറ്റ് ഒരുക്കുന്നത് ഇങ്ങനെയാണ്...

  ഹൃത്വികുമായി അടുത്ത ബന്ധം സൂക്ഷിച്ച സൽമാൻ ആദ്യകാലത്ത് ബോഡി ബിൽഡിംഗിനെ കുറിച്ചുള്ള ടിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇവരുടെ സൗഹൃദം അധികം നാൾ നീണ്ടു നിന്നിരുന്നില്ല. ഇരുവരും പിണങ്ങി പിരിഞ്ഞു. ഹൃത്വിക് റോഷന്റെ ചിത്രത്തിനെ കുറിച്ച് സൽമാൻ പറഞ്ഞ കമന്റ്ണ് താരങ്ങൾ തന്നെ അകലാൻ കാരണം. പിന്നീട് സൽമാനെതിരെ രൂക്ഷ വിമർശനവുമായ ഹൃത്വിക് റോഷൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രശ്നം സങ്കീർണ്ണമാവുകയായിരുന്നു. ഇപ്പോഴും താരങ്ങൾ തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ല.

  മഞ്ജുവെന്ന് പറഞ്ഞപ്പോൾ ദിലീപിന് ഒരു സന്തോഷം, ഇവർക്ക് എന്ത് പറ്റിയെന്ന് ആരാധകർ, നടന്റെ വാക്കുകൾ...

  ഇപ്പോഴിത താരങ്ങളുടെ പിണക്കം ബോളിവുഡ് കോളങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. ഹൃത്വിക് റോഷനേയും ഐശ്വര്യ റായിയേയും പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗുസാരിഷ്. എന്നാൽ ഈ ചിത്രം ബോക്സോഫീസിൽ വിചാരിച്ചത് പോലെ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഈ ചിത്രത്തിന്റെ പരാജയത്തിനെ കുറിച്ച് സൽമാൻഖാൻ പറഞ്ഞ കമന്റാണ് നടനെ ചൊടിപ്പിച്ചത്.'' അതിന് ചുറ്റും ഒരു ഈച്ച കിടന്ന് പറക്കുന്നുണ്ട് പക്ഷെ ഒരു കൊതുക് പോലും കാണാൻ പോയില്ല. ഒരു പട്ടി പോലും പോയില്ല'' എന്നായിരുന്നു സൽമാന്റെ കമന്റ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിനെ കുറിച്ച് ഇത്തരത്തിലുള്ള കമന്റ് സൽമാൻ പറഞ്ഞത്.

  ഇത് ഹൃത്വിക് റോഷനെ ചൊടിപ്പിച്ചിരുന്നു. സ‍ഞ്ജയ് ലീല ബൻസാലിയോടുള്ള ദേഷ്യമയിരുന്നു ചിത്രത്തിനെ കുറിച്ച് ഇത്തരത്തിലൊരു മോശം പരാമർശം നടത്താൻ സൽമാൻഖാനെ പ്രേരിപ്പിച്ചത്. ഗുസാരിഷിൽ ഐശ്വര്യ റായിക്കൊപ്പം സൽമാൻഖാന് അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ സൽമാനോടൊപ്പം സിനിമ ചെയ്യാൻ ഐശ്വര്യയ്ക്ക് താൽപര്യമില്ലായിരുന്നു. ഇതിനെ തുടർന്ന് നടന്റെ ആവശ്യം ബാൻസാലി അംഗീകരിച്ചില്ല. ഇതായിരുന്നു പദ്മാവത് സംവിധായകനോട് സല്ലുവിന് നീരസം തോന്നാൽ കാരണം.

  സൽമാന്റെ വാക്കുകളിൽ ഹൃത്വിക്അത്യപ്തി പ്രകടിപ്പിച്ചിരുന്നു. 'കോഫി വിത്ത് കരൺ' ഷോയിൽ എത്തിയപ്പോൾ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നു. '' എല്ലാവരും സൽമാൻ ഖാനെ സ്നേഹിക്കുന്നുണ്ട്. പക്ഷെ എല്ലാവരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നാണ് അദ്ദേഹം കരുതുന്നത്''; വാർ താരം പറഞ്ഞു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു.'' സൽമാൻ നല്ല മനുഷ്യനാണെന്ന് തനിക്ക് അറിയാം. ഞാൻ നോക്കി കാണുകയും ആരാധിച്ചിരുന്ന വ്യക്തിയുമാണ് അദ്ദേഹം. ഇപ്പോഴും അങ്ങനെ തന്നെ. അവൻ എപ്പോഴും ഒരു നായകനായിരുന്നു. എപ്പോഴും അങ്ങനെ തന്നെയാണ്. എന്നാൽ ബോക്സോഫീസ് കളക്ഷൻ ഇല്ലാത്തതിന്റെ പേരിൽ ഒരു സംവിധായകനെ പരിഹസിക്കുന്നത് ഹിറോയിസമല്ല. എന്റെ അഭിപ്രായത്തിൽ ഒരു നടൻ ഒരിക്കലും അസൂയപ്പെടില്ല. വലിയ വിജയങ്ങൾ സംഭവിക്കുമ്പോൾ, നിങ്ങളെ അത് കൂടുതല്‍ ലാളിത്യവും സ്‌നേഹവുമുള്ള ആളാക്കുകയാണ് ചെയ്യേണ്ടതെന്ന് '' ഹൃത്വിക് റോഷൻ സല്ലുവിന് മറുപടിയായി പറഞ്ഞു.

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  ഈ സംഭവത്തിന് ശേഷം താരങ്ങൾ പരസ്പരം കാണുന്ന അവസരങ്ങൾ കുറച്ചിരുന്നു. സൽമാനോടൊപ്പം വേദി പങ്കിടാൻ ക്രിഷ് താരം വിസമ്മതിച്ചിരുന്നു. സൽമാന്റെ സാന്നിധ്യത്തെ തുടർന്ന് 2016 ലെ ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഫിലിം അവാര്‍ഡിന്റെ പത്രസമ്മേളനത്തിൽ നിന്ന് ഹൃത്വിക് റോഷൻ പിൻമാറിയിരുന്നു. അവസാന നിമിഷമായിരുന്നു താരം പരിപാടിയിൽ നിന്ന് ഒഴിവായത്. പിന്നീട് ബിഗ് ബോസ് ഷോയിൽ വെച്ച് നടന്ന ക്രിഷ് 3 യുടെ പ്രമോഷന്‍ പരിപാടിയിലും ഹൃത്വിക് പങ്കെടുത്തിരുന്നില്ല.

  English summary
  When Hrithik Roshan Take A Jibe Against Salman Khan Over BO collections of Guzaarish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X