For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷമുള്ള അമിതാഭിന്റെ പ്രണയത്തെ കുറിച്ച് ഭാര്യ ജയ ബച്ചൻ; ക്ഷമിച്ചില്ലെങ്കില്‍ ജീവിതം നരകമാകുമെന്നും നടി

  |

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തമായ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. സൂപ്പര്‍ ഹിറോയായി തിളങ്ങി നിന്ന സമയത്താണ് നടി ജയ ബച്ചനെ പരിചയപ്പെടുന്നതും ഇരുവരും ഇഷ്ടത്തിലാവുന്നതും. ശേഷം വിവാഹിതരായ താരങ്ങള്‍ ഇന്നും സന്തോഷത്തോടെ കഴിയുകയാണ്. ഇന്നിതാ ജയ ബച്ചന്റെ ജന്മദിന സന്ദേശങ്ങള്‍ കൊണ്ട് നിറയുകയാണ്.

  ബെഡ് റൂമിൽ നിന്നുള്ള മനോഹരമായ ഫോട്ടോഷൂട്ട്, സാക്ഷി അഗർവാളിൻ്റെ ചിത്രങ്ങൾ കാണാം

  1948 ല്‍ ജനിച്ച ജയ ബച്ചന്‍ തന്റെ എഴുപത്തിമൂന്നാം പിറന്നാളാണ് ഏപ്രില്‍ ഒന്‍പതിന് ആഘോഷിക്കുന്നത്. ഈ ദിവസം നടിയെ കുറിച്ചും ഭര്‍ത്താവായ അമിതാഭിനെ കുറിച്ചുമൊക്കെയുള്ള രസകരമായ പല വിവരങ്ങളും പ്രചരിക്കുകയാണ്. നടി രേഖയുമായി അമിതാഭിനുള്ള പ്രണയം അടുത്തിടെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. വീണ്ടും സമാനമായ ചില കഥകള്‍ വൈറലാവുകയാണ്.

  സന്‍ജീര്‍ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് അമിതാഭ് ബച്ചനും ജയയും ജീവിതത്തിലും ഒന്നിക്കുന്നത്. സന്‍ജീറിന്റെ വിജയം ആഘോഷിക്കാന്‍ ലണ്ടനില്‍ പോകാന്‍ ഇരിക്കുമ്പോഴാണ് വിവാഹത്തെ കുറിച്ച് അമിതാഭിന്റെ പിതാവ് ആവശ്യപ്പെടുന്നത്. അങ്ങനെ ഒരു രാത്രി കൊണ്ട് പ്ലാന്‍ ചെയ്താണ് ഇരുവരും വിവാഹിതരായതെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ വിമാനത്തില്‍ കയറി ഇരുവരും യാത്ര തിരിക്കുകയും ചെയ്തു. അക്കാലത്ത് ആല്‍ബത്തില്‍ വെക്കാന്‍ രണ്ട് ഫോട്ടോസ് മാത്രമേ ഉണ്ടായിരുന്നുള്ളു.

  പ്രണയവും വിവാഹവുമൊക്കെ കഴിഞ്ഞ് രണ്ട് മക്കള്‍ക്കൊപ്പം സന്തോഷത്തില്‍ കഴിയുമ്പോഴാണ് അമിതാഭിന് ചില പ്രണയങ്ങള്‍ ഉണ്ടാവുന്നത്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നടി രേഖയുമായി അമിതാഭിനുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും അതില്‍ ജയയ്ക്ക് ഉണ്ടായിരുന്ന എതിര്‍പ്പും വാര്‍ത്തയാവാറുണ്ട്. ഒരു സിനിമാ ചിത്രീകരണത്തിനിടെ അമിതാഭിനൊപ്പം രേഖയെ കണ്ടെന്ന് ആരോപിച്ച് നടിയുടെ മുഖത്ത് ജയ അടിച്ചു. അതും ഇന്‍ഡസ്ട്രിയില്‍ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഒരുക്കിയ സംഭവമാണ്.

  1976 ല്‍ റിലീസ് ചെയ്ത 'ദോ അഞ്ജാനേ' എന്ന സിനിമയിലൂടെയാണ് അമിതാഭ് ബച്ചന്‍-രേഖ ജോഡി ഹിറ്റാവുന്നത്. ശേഷം ഇരുവരും യഥാര്‍ഥ ജീവിതത്തിലും പ്രണയത്തിലാവുകയായിരുന്നു. ആ സമയത്ത് ജയയുമായി ബിഗ് ബിയുടെ കല്യാണം കഴിഞ്ഞിരുന്നു. എങ്കിലും രേഖയുമായുള്ള പ്രണയം രഹസ്യമായി കൊണ്ട് നടന്നു. ഒരിക്കല്‍ രേഖയോട് അപമര്യാദയായി പെരുമാറിയ നടനോട് ബിഗ് ബി പൊട്ടിത്തെറിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ജയ ഈ ബന്ധത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

  താന്‍ വിവാഹം കഴിച്ചത് നല്ലൊരു മനുഷ്യനെയാണ്. അദ്ദേഹം കുടുംബത്തെയും ഉത്തരവാദിത്വങ്ങളെയും വിശ്വസിക്കുന്ന ആളാണ്. ഒരാളില്‍ അത്രയധികം സ്വര്‍ഥത കാണിക്കരുത്. പ്രത്യേകിച്ചും അത്ര എളുപ്പമല്ലാത്ത ഒരു തൊഴില്‍ മേഖലയില്‍ ഉള്ള ആളോട്. നമ്മള്‍ക്ക് ഒന്നുകില്‍ ഒരു ആര്‍ട്ടിസ്റ്റിനെ ഭാന്തനാക്കാം. അല്ലെങ്കില്‍ അവനെയോ അവളെയോ വളരാന്‍ സാഹയിക്കാം. എന്നിട്ടും അവന്‍ പോയാല്‍ പിന്നെ ഒരിക്കലും അദ്ദേഹം നിങ്ങളുടേത് ആയിരിക്കില്ലെന്ന് കൂടി അന്ന് ജയ പറഞ്ഞിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അമിതാഭിന് മറ്റൊരു പ്രണയം വന്നപ്പോള്‍ പ്രതികരിച്ചോ എന്ന ചോദ്യത്തിനും ജയ മറുപടി പറഞ്ഞിരുന്നു. നമ്മളൊക്കെ മനുഷ്യനായ സ്ഥിതിയ്ക്ക് എന്തായാലും പ്രതികരിക്കും. നെഗറ്റീവായ കാര്യങ്ങളോട് പ്രതികരിക്കുന്നുണ്ടെങ്കില്‍ പോസിറ്റീവായതിനോടും അങ്ങനെയാവണം. ചില ആംഗ്യങ്ങള്‍, നോട്ടം, എന്നിവയിലൂടെ ഓരോ സെക്കന്‍ഡിലും നമ്മള്‍ക്കുള്ള ഉറപ്പ് ലഭിക്കും. ദുര്‍ബലമായൊരു കാലത്ത് മനുഷ്യന്‍ ചിലപ്പോള്‍ അകന്ന് പോകും. ഇതെല്ലാം ഗൗരവ്വമായി എടുത്തിരുന്നെങ്കില്‍ എന്റെ ജീവിതം നരകമായി പോയേനെ എന്നും ജയ ബച്ചന്‍ പറയുന്നു.

  English summary
  When Jaya Bachchan Opens Up How Rumours About Amitabh Bachchan Affect Her Real Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X