For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​ചില സാഹചര്യങ്ങളിൽ ഷാരൂഖ് ഖാനെ അടിക്കാൻ തോന്നിയിട്ടുണ്ടെന്ന് ജയാ ബച്ചൻ

  |

  ഒരു ഹിന്ദി സിനിമ നടന്റെ പേര് പറയൂ എന്ന് ആരെങ്കിലും ചോദിച്ചാൽ ആദ്യം ഒരുവിധം എല്ലാവരുടേയും മനസിലേക്ക് വരുന്ന പേരും മുഖവും ഷാരൂഖ് ഖാന്റേതായിരിക്കും. പ്രണയ സിനിമകളിലൂടെ ജനകോടികളുടെ പ്രിയങ്കരനായ സ്വദേശ്, ചക്‌ദേ ഇന്ത്യ, മൈ നെയിം ഈസ് ഖാൻ തുടങ്ങിയ സിനിമകളിലൂടെ സീരിയസ് കഥാപത്രങ്ങളും ചെയ്ത് കഴിവ് തെളിയിച്ചിട്ടുണ്ട് കിങ് ഖാൻ. റാവൺ , സിറോ തുടങ്ങിയ സിനിമകളിലൂടെ പുതിയ പരീക്ഷണങ്ങൾ നടത്തിയ എസ്ആർകെ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുമുണ്ട്.

  Jaya Bachchan Want To Slap Shah Rukh Khan, Jaya Bachchan Shah Rukh Khan, Jaya Bachchan, Jaya Bachchan news, Shah Rukh Khan photos, ജയാ ബച്ചൻ ഫോട്ടോകൾ, ഷാരൂഖ് ഖാൻ ജയാ ബച്ചൻ, ജയാ ബച്ചൻ വാർത്തകൾ, ഐശ്വര്യ റായ് ജയാ ബച്ചൻ

  ഷാരൂഖിനെപ്പോലെ തന്നെ ഐശ്വര്യറായിയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ്. ദേവദാസ്, ജോഷ്, മൊഹബത്തേൻ എന്നിവയുൾപ്പടെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുമുണ്ട്. അടുത്ത സുഹൃത്തുക്കളുമാണ് ഇരുവരും. എന്നാൽ ഒരു കാലത്ത് നിരവധി ചിത്രങ്ങളിൽ നിന്ന് ഐശ്വര്യ റായ്‌യെ നായികാ സ്ഥാനത്ത് നിന്ന് ഒരു കാരണവുമില്ലാതെ ഷാരൂഖ് ഖാൻ മാറ്റിയിട്ടുണ്ടെന്ന് ഐശ്വര്യ റായ് തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. വീർ-സാറ, ചൽതെ ചാൽതെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ അഞ്ച് സിനിമകളിൽ നിന്ന് ഷാരൂഖ് ഖാൻ തന്നെ ഒഴിവാക്കിയെന്നാണ് ഐശ്വര്യ റായ് വെളിപ്പെടുത്തിയത്.

  Also Read: സിനിമക്കായി ഡേറ്റ് തന്നപ്പോൾ മമ്മൂക്കയും സുരേഷ് ​ഗോപിയും പറഞ്ഞത്, മനസ് തുറന്ന് നിതിൻ രഞ്ജി പണിക്കർ

  ഒരുകാലത്ത് ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു സൽമാൻ ഖാൻ-ഐശ്വര്യ റായ് പ്രണയം. 1997ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലായത്. വിവാഹം വരെ തീരുമാനിച്ചിരുന്നു. പിന്നീട് ഇരുവരും തമ്മിലെ ചെറിയ അസ്വാരസ്യങ്ങൾ മൂലം ആ ബന്ധം തകരുകയായിരുന്നു. സല്‍മാന്‍ ഖാന്‍ ഐശ്വര്യയുടെ മാതാപിതാക്കളോട് മോശമായി പെരുമാറിയതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അവരോട് മോശമായി പെരുമാറിയാലും താനും ഐശ്വര്യയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും സല്‍മാന്‍ അക്കാലത്ത് പറഞ്ഞിരുന്നു.

  Jaya Bachchan Want To Slap Shah Rukh Khan, Jaya Bachchan Shah Rukh Khan, Jaya Bachchan, Jaya Bachchan news, Shah Rukh Khan photos, ജയാ ബച്ചൻ ഫോട്ടോകൾ, ഷാരൂഖ് ഖാൻ ജയാ ബച്ചൻ, ജയാ ബച്ചൻ വാർത്തകൾ, ഐശ്വര്യ റായ് ജയാ ബച്ചൻ

  സല്‍മാന്റെ അമിത മദ്യപാനവും മോശം പെരുമാറ്റവും കാരണമാണ് ബന്ധം വേര്‍പിരിഞ്ഞതെന്നാണ് ഐശ്വര്യ പറഞ്ഞിരുന്നത്. ഐശ്വര്യയുമായി ബന്ധമുണ്ടായിരുന്നെങ്കിലും ബാക്കി എല്ലാം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുകയായിരുന്നു. ഒരു ബന്ധത്തില്‍ തര്‍ക്കങ്ങള്‍ വന്നാല്‍ അത് അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ഇരുവര്‍ക്കും ബോധ്യമായെന്ന് സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിന്റെ പേരില്‍ സല്‍മാന്‍ ശാരീരികമായി ഉപദ്രവിച്ചതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും മറ്റൊരു അഭിമുഖത്തില്‍ ഐശ്വര്യയും പറഞ്ഞിരുന്നു.

  Also Read: 'നൃത്തം എല്ലാത്തിനും നിമിത്തമായി', തിരിച്ച് വരവിന് ശേഷമുള്ള മഞ്ജുവിന്റെ പ്രതികരണം വീണ്ടും വൈറലാകുന്നു

  ഐശ്വര്യയ്ക്ക് ശേഷം സൽമാൻ ഖാൻ കത്രീന കൈഫുമായി പ്രണയത്തിലായതായി നിരവധി വാർത്തകൾ വന്നിരുന്നു. ഇപ്പോഴും ഇരുവരും പ്രണയത്തിലാണെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒരിക്കൽ കത്രീന കൈഫിന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനായി സൽമാൻ ഖാനും ഷാരൂഖ് ഖാനും പോയപ്പോൾ സൽമാൻ ഖാന്റെ മുൻ കാമുകിയും ഇപ്പോൾ അഭിഷേക് ബച്ചന്റെ പത്നിയുമായ ഐശ്വര്യ റായിയെ കുറിച്ച് ചില പരാമർശങ്ങൾ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു.

  Jaya Bachchan Want To Slap Shah Rukh Khan, Jaya Bachchan Shah Rukh Khan, Jaya Bachchan, Jaya Bachchan news, Shah Rukh Khan photos, ജയാ ബച്ചൻ ഫോട്ടോകൾ, ഷാരൂഖ് ഖാൻ ജയാ ബച്ചൻ, ജയാ ബച്ചൻ വാർത്തകൾ, ഐശ്വര്യ റായ് ജയാ ബച്ചൻ

  അതിൽ തനിക്ക് അതൃപ്തി തോന്നിയിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയാ ബച്ചൻ. പീപ്പിൾ മാ​​ഗസീന് നൽകിയ അഭിമുഖത്തിലാണ് ജയാ ബച്ചൻ ഷാരൂഖ് ഖാനെതിരെ തുറന്നടിച്ചത്. ചില സമയങ്ങളിൽ ഷാരൂഖിനെ അടിക്കാൻ തോന്നിയിട്ടുണ്ടെന്നും തന്റെ വീട്ടിലെ അം​ഗങ്ങളിൽ ഒരാൾ ആയിരുന്നെങ്കിൽ താൻ അത് നേരത്തെ നൽകിയിരുന്നേനെ എന്നും ജയാ ബച്ചൻ പറയുന്നു. ഒരു അവസരം ലഭിച്ചാൽ സൽമാൻ ഖാൻ-ഷാരൂഖ് വാക്കുതർക്കത്തിലേക്ക് ഐശ്വര്യയെ വലിച്ചിഴച്ചതിനെ കുറിച്ച് ചോദിക്കുമെന്നും ജയാ ബച്ചൻ കൂട്ടിച്ചേർത്തു.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  Also Read: 'ആരാധകര്‍ക്ക് ആഗ്രഹം നല്‍കിയിട്ട് അവരെ നിരാശരാക്കേണ്ടി വരിക എന്നത് നല്ല കാര്യമല്ല'-ദുൽഖർ സൽമാൻ

  English summary
  When Jaya Bachchan Want To Slap Shah Rukh Khan Over Aishwarya Rai Issue, Know What
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X