For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീനയെ പുറത്താക്കി ജോണ്‍ എബ്രഹാം; സല്‍മാനും കത്രീനയും ചേര്‍ന്ന് പകരം വീട്ടിയതിങ്ങനെ

  |

  സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ സിനിമകളിലെ നായികമാരെ തീരുമാനിക്കുന്നതും മാറ്റുന്നതുമൊക്കെ ബോളിവുഡില്‍ പതിവാണ്. എന്നാല്‍ പിന്നീട് ഇങ്ങനെ മാറ്റിയവര്‍ പലരും വലിയ താരമായി മാറിയതും നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു കഥയാണ് ബോളിവുഡിലെ സൂപ്പര്‍ നായികയും ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളുമായ കത്രീന കൈഫിന് പറയാനുള്ളത്. മറുവശത്തുള്ളത് ജോണ്‍ എബ്രഹാമാണ്.

  മെലിഞ് സുന്ദരിയായി, കിടിലന്‍ മേക്കോവറില്‍ സുചിത്ര നായര്‍

  തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് കത്രീന കൈഫ്. കത്രീനയും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയവും ബോളിവുഡിലെ ഹോട്ട് ടോപ്പിക്കായിരുന്നു. ഇരുവരും വിവാഹത്തിന്റെ വക്ക് വരെ എത്തിയ ശേഷമാണ് പിരിയുന്നത്. ഈ സമയത്തായിരുന്നു സംഭവമുണ്ടാകുന്നത്. ഇതേക്കുറിച്ച് സല്‍മാന്‍ ഖാന്‍ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്.

  John Abraham

  ഒരിക്കല്‍ താന്‍ നായകനായ ചിത്രത്തില്‍ നിന്നും കത്രീനയെ ജോണ്‍ എബ്രഹാം മാറ്റുകയായിരുന്നു. പകരം താര ശര്‍മയെയാണ് ജോണ്‍ നായികയാക്കിയത്. ഇതിന് കത്രീനയും സല്‍മാനും പ്രതികാരം വീട്ടിയ കഥയാണ് സല്‍മാന്‍ വെളിപ്പെടുത്തിയത്. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''കുറേനാള്‍ മുമ്പ് ജോണ്‍ എബ്രഹാം കത്രീനയെ ഒരു സിനിമയില്‍ നിന്നും മാറ്റിയിരുന്നു. ഇപ്പോഴിത് കത്രീനയുടെ അവസരമാണ്. എനിക്ക് ഇപ്പോഴും ആ രംഗം ഓര്‍മ്മയുണ്ട്. കത്രീന ഇരുന്ന് കരയുകയാണ്. തന്നെ നായിക സ്ഥാനത്തു നിന്നും ജോണ്‍ മാറ്റിയെന്നും പകരം താര ശര്‍മയെ നായികയാക്കിയെന്നും പറഞ്ഞായിരുന്നു കരഞ്ഞത്. എന്റെ കരിയര്‍ തന്നെ നശിച്ചു എന്നും പറഞ്ഞായിരുന്നു കരച്ചില്‍. മൂന്ന് ദിവസമാണ് എനിക്കത് സഹിക്കേണ്ടി വന്നത്. ഈ രാജ്യത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാള്‍ ആകേണ്ടവളാണ് ഇരുന്ന് കരയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നീ ഇതെല്ലം ഓര്‍ത്ത് ചിരിക്കുമെന്ന് ഞാന്‍ പറഞ്ഞു'' എന്നാണ് ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

  ''പിന്നീട് ഈ സിനിമ വന്നു. ഈ സിനിമയില്‍ ജോണ്‍ ഉണ്ട് എന്ന് അവള്‍ പറഞ്ഞു. അതുകൊണ്ട് എന്താണെന്ന് ഞാന്‍ ചോദിച്ചു. ആരുവേണമെങ്കിലും ഉണ്ടാകാം. നീ സിനിമ ചെയ്യുന്നത് തിരക്കഥയ്ക്കും സംവിധായകനും വേണ്ടിയാണ്. കൂടെ അഭിനയിക്കുന്നത് ആരാണെങ്കിലും. ഇല്ല, അവന്‍ എന്നെ ആ സിനിമയില്‍ നിന്നും മാറ്റിയെന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു, കുറച്ചു കൂടി വലിയ മനസ് കാണിക്കാം. ഇന്ന് നീയുള്ളത് അതിന് സാധിക്കുന്നൊരു നിലയിലാണ്. അവനെ വേണമെങ്കില്‍ മാറ്റാം. പക്ഷെ അത് ശരിയായ കാര്യമല്ല. അവള്‍ക്ക് കാര്യം മനസിലായി'' സല്‍മാന്‍ ഖാന്‍ പറയുന്നു.

  ''കാര്യം മനസിലാക്കിയ അവള്‍ ജോണിനൊപ്പം അഭിനയിച്ചു. സിനിമ വന്‍ വിജയമായി മാറി. ഞാനും കത്രീനയും കാരണം ജോണിന് വലിയൊരു ഹിറ്റ് കിട്ടി'' എന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. 2009 ല്‍ പുറത്തിറങ്ങിയ ന്യൂയോര്‍ക്കിലാണ് ജോണ്‍ എബ്രഹാമും കത്രീനയും ഒരുമിച്ച് അഭിനയിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ സായയിലാണ് ജോണ്‍ താരയോടൊപ്പം അഭിനയിച്ചത്. അതേസമയം പ്രണയ ബന്ധം അവസാനിച്ചുവെങ്കിലും സല്‍മാനും കത്രീനയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഇപ്പോള്‍ ടൈഗര്‍ ത്രീയില്‍ ഒരുമിച്ച് അഭിനയിക്കുകയാണ്. നിരവധി സിനിമകളില്‍ രണ്ടു പേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  Also Read: 'സൽമാന്റെ നിർദേശ പ്രകാരം ​തന്നെ ശിക്ഷിച്ച നിർമാതാവ്', അനുരാ​ഗ് കശ്യപ് പറയുന്നു

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ജോണ്‍ എബ്രഹാമിന്റെ പുതിയ സിനിമ സത്യമേവ ജയതേ ടുവാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ അന്തിമിന്റെ ട്രെയിലറും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടൈഗര്‍ ത്രീയ്ക്ക് ശേഷം കത്രീന അഭിനയിക്കുന്ന വലിയ സിനിമയാണ് ജീ ലേ സര. റോഡ് മൂവിയായ ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും ആലിയ ഭട്ടുമുണ്ട്.

  English summary
  When John Abraham Removed Katrina From A Movie, Here's How Katrina And Salman Khan Revenge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X