Don't Miss!
- Lifestyle
Daily Rashi Phalam: പുതിയ മാസം പുതിയ തുടക്കം; 12 രാശിക്കും ഇന്നത്തെ രാശിഫലം
- News
പരീക്ഷ നടക്കുന്നതിനിടെ സഹപാഠിനിയെ അക്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
ജൂഹി ഗർഭിണിയായി; ഷൂട്ടിങ് മുടങ്ങുമെന്ന അവസ്ഥയിൽ രക്ഷകനായി ബിഗ് ബി
2001 മെയ് 18 നാണ് സൂപ്പർഹിറ്റ് ചിത്രം 'ഏക് റിഷ്താ- ദ ബോണ്ട് ഓഫ് ലവ്' റിലീസ് ചെയ്തത്. സുനീൽ ദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, രാഖി ഗുൽസാർ, ജൂഹി ചൗള, കരിഷ്മ കപൂർ, മോഹ്നിഷ് ബഹൽ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
അമിതാബ് ബച്ചനും അക്ഷയ് കുമാറും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു അത്. അച്ഛനും മകനും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഒരു വലിയ കുടുംബത്തിന് ഉണ്ടാവുന്ന പ്രതിസന്ധിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം വൻ വിജയമാണ് കൈവരിച്ചത്.
ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് 21 വർഷം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ഉണ്ടായ ഒരു വലിയ പ്രതിസന്ധിയെ കുറിച്ച് സംവിധായകൻ സുനിൽ ദർശൻ തുറന്ന് പറയുകയുണ്ടായി.

ചിത്രത്തിന്റെ ചിത്രീകരണം വളരെ സുഗമമായി മുന്നോട്ട് പോവുകയായിരുന്നു അപ്പോഴാണ് ജൂഹി ചൗള ഗർഭിണിയായത്.
താൻ മുൻപ് സംവിധാനം ചെയ്ത 'അജയ്' എന്ന ചിത്രത്തിൽ നിന്നും ജൂഹി പിന്മാറിയിരുന്നു, ഒരുപാട് ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിരുന്നതിനാലാണ് ജൂഹി 'അജയ്' വേണ്ട എന്ന് വച്ചത്. അതിൽ സംവിധായകന് അതൃപ്തിയും ഉണ്ടായിരുന്നു. ആ പ്രേശ്നങ്ങൾ എല്ലാം അടങ്ങിയപ്പോഴാണ് 'ഏക് റിഷ്താ- ദ ബോണ്ട് ഓഫ് ലവ്' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ മകളായി ജൂഹിയെ അഭിനയിക്കാൻ വിളിച്ചത്.
Also Read:മലയാള സിനിമക്ക് അവരുടെ പ്രേക്ഷകരെ നന്നായി അറിയാം; ആയുഷ്മാന്‍ ഖുറാന
ആദ്യ ദിവസത്തെ ചിത്രീകരണത്തിനുള്ള സെറ്റ് എല്ലാം തയ്യാറായി. എന്നാൽ, ഷൂട്ടിംഗിന് ഒരാഴ്ച മുമ്പ് ജൂഹി അവധിക്കാലം ആഘോഷിക്കാൻ പോയതായി സംസാരം ഉയർന്നു.
ആദ്യ ദിവസത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ജൂഹിയുടെ സെക്രട്ടറി പെട്ടെന്ന് സെറ്റിലേക്ക് കടന്നുചെല്ലുകയും ജൂഹി ഗർഭിണിയാണെന്ന് അറിയിക്കുകയും ചെയ്തതോടെ അഭിനേതാക്കളും അണിയറപ്രവർത്തകരും അമ്പരന്നു.

ജൂഹിയെ ചിത്രത്തിൽ ഉൾപ്പെടുത്താനുള്ള ഒരേ ഒരു മാർഗ്ഗം താരത്തിന് നിറവയർ ആവുന്നതിനു മുന്നേ ചിത്രത്തിലെ എല്ലാ താരങ്ങളുമായുള്ള സീനുകൾ ഷൂട്ട് ചെയ്യുക എന്നതായിരുന്നു.
Also Read: ലക്ഷ്മിപ്രിയയോട് ശരിക്കും ദേഷ്യം ഉണ്ടായിരുന്നു; ബ്ലെസ്ലി പറയുന്ന കാര്യങ്ങളോട് യോജിക്കാനാവില്ല; നിമിഷ
ചിത്രത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്ന അക്ഷയ് കുമാർ ആകെ തളർന്നമട്ടായിരുന്നു. എന്നാൽ സുനീൽ ദർശൻ താരത്തെ സമാധാനിപ്പിക്കുകയും ജൂഹിയുമായുള്ള കോമ്പിനേഷൻ സീനുകൾ ഉടൻ ചിത്രീകരിക്കാനുള്ള നടപടികൾ ആലോചിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പക്ഷെ അപ്പോഴും വലിയൊരു പ്രശ്നം മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.

കരൺ ജോഹറിന്റെ 'കഭി ഖുഷി കഭി ഗം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ബിഗ് ബി. സുനീൽ അമിതാഭ് ബച്ചനോട് കാര്യം പറയുകയും ജൂഹിയുമായുള്ള കോമ്പിനേഷൻ സീനുകളുടെ ഷൂട്ടിങ് ഉടനടി ആരംഭിക്കാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു.
വൈകുനേരം 7മണിവരെ 'കഭി ഖുഷി കഭി ഗം' ഷൂട്ട് ചെയ്യാമെന്നും അതിനു ശേഷം 'ഏക് റിഷ്താ- ദി ബോണ്ട് ഓഫ് ലവ്' പുലർച്ചെ രണ്ട് മണിവരെ ചിത്രീകരിക്കാമെന്നും ബിഗ് ബി സമ്മതിച്ചു. അദ്ദേഹത്തെന്റെ ഈ ഒരു തീരുമാനം കൊണ്ട് മാത്രമാണ് ചിത്രീകരണം സുഗമമായി മുന്നോട്ട് പോയതെന്നും സുനീൽ ദർശൻ പറഞ്ഞു.
-
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
-
ഖുശ്ബുവിന്റെ അത്രയും സൗന്ദര്യം മകള്‍ക്കില്ലല്ലോ; ഈ പരിഹാസം സഹിക്കുന്നില്ല, വേദന പങ്കുവെച്ച് താരപുത്രി അനന്തിത
-
ആ കുഞ്ഞിന് വിയര്‍പ്പ് ഗ്രന്ഥി ഇല്ല, ശരീരം മുഴുവന്‍ പൊള്ളി വരും, ആ വേദനപ്പിക്കുന്ന കഥ പറഞ്ഞ് ദലീമ