For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരൺ ജോഹറിനോട് പ്രസവ ശേഷം തന്നെകാണാൻ വരരുതെന്ന് പറഞ്ഞു, കാരണം....വെളിപ്പെടുത്തി കാജോൾ

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് കാജോൾ. ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യയിലും താരത്തിന് കൈനിറയെ ആരാധകരുണ്ട് . ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് കജോൾ -ഷാരൂഖ് ഖാൻ. ഇന്നും താരങ്ങളുടെ പല ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്. അടുത്ത സുഹൃത്തുക്കളായ ഇവരെ ബോളിവുഡിലെ സൂപ്പർ ജോഡികൾ എന്നാണ് അറിയപ്പെടുന്നത്. 1992 ലെ ബേഖുദി എന്ന ചിത്രത്തിലൂടെ ആണ് കാജോൾ അഭിനയ രംഗത്തേക്ക് എത്തുന്നത് . ആദ്യമായി 1993 ൽ പുറത്ത് ഇറങ്ങിയ ബാസിഗർ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. വിവാഹ ശേഷവും അഭിനയത്തിൽ സജീവാമായിരുന്നു കാജോൾ.

  ഇനി ആരും മലൈക- അർജുൻ കപൂർ വേർപിരിയലിനെ കുറിച്ച് ചോദിക്കേണ്ട, മറുപടിയുമായി താരങ്ങൾ

  ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് കാജോളിന്‌റെ ഒരു അഭിമുഖമാണ്. നടൻ അജയ് ദേവ്ഗണ്ണുമായുള്ള വിവാഹത്തെ കുറിച്ചും അമ്മയായിതിനെ കുറിച്ചുമാണ് താരം പറയുന്നത്. ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു നടി അജയ് ദേവ്ഗണിനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. താരങ്ങളുടെ പ്രണയകഥ ഇപ്പോഴും ബോളിവുഡ് സിനിമ കോളങ്ങളിൽ ചർച്ച വിഷയമാണ്.

  വിവാഹ ശേഷം കത്രീന കൈഫ് അഭിനയം വിടും? അത് വ്യക്തിപരമായ കാര്യമാണ്, നടിയുടെ വാക്കുകൾ വൈറലാവുന്നു

  സാന്ത്വനം; അമരാവതിയിലേയ്ക്ക് മടങ്ങി പോകില്ലെന്ന് ഹരി, അഞ്ജലിയിൽ നിന്ന് സത്യങ്ങൾ അറിഞ്ഞ് അപ്പു...

  സഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധമാണ് കാജോളിനുളളത്. ഫിലിം മേക്കർ കരൺ ജോഹർ, മനീഷ് മൽഹോത്ര എന്നിവർ നടിയുടെ അടുത്ത സുഹൃത്താണ്. എന്നാൽ അമ്മയായതിന് ശേഷം ആറ് മാസത്തേയ്ക്ക ഇവരെ തന്നിലേയ്ക്ക് അടുപ്പിച്ചില്ലെന്നാണ് കജോൾ പറയുന്നത്. അമ്മയായതിനെ ശേഷമുള്ള മാറ്റത്തെ കുറിച്ച് ട്വിങ്കൾ ഖന്ന ചോദിച്ചപ്പോഴായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഡെലിവറിയ്ക്ക് ശേഷം കുറച്ച് മാസത്തേയ്ക്ക് ഭ്രാന്തമായ അവസ്ഥയിലായിരുന്നു എന്നാണ് നടി പറയുന്നത്.

  നടിയുടെ വാക്കുകൾ ഇങ്ങനെ.. ഞാൻ കരണിനും മനീഷിനും എല്ലാവർക്കും മെസ്സേജ് അയച്ചു. നിങ്ങൾ എന്നെ ശരിക്കും സ്നേഹിക്കുന്നുവെങ്കിൽ, അടുത്ത ആറ് മാസത്തേക്ക് നിങ്ങൾ എല്ലാവരും എന്നെ തനിച്ചാക്കി പോകണം. എന്നെ കാണാൻ വരരുത്, എന്നോട് ഹലോ പറയരുത്. എനിക്ക് നിങ്ങളെ കാണാൻ ആഗ്രഹമില്ല, കാരണം എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്. ഇത് എന്റെ ജീവിതത്തിലെ വളരെ പ്രധാനമായ സമയമാണ്. സുഹൃത്തുക്കളെ പരിചരിക്കാൻ എനിക്ക് സമയവും ക്ഷമയും ഇപ്പോൾ ഇല്ലയെന്ന്. എന്നാൽ സുഹൃത്തുത്തൾ തന്റെ അവസ്ഥ മനസിലാക്കി തന്നെ കാണാൻ എത്തിയിരുന്നില്ല. പിന്നെ കാണാം എന്നായിരുന്നു അവർ പറഞ്ഞത്. ഇത്തരത്തിലുളള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്നും കാജോൾ പറയുന്നു.

  ഇതേ ഷോയിൽ ഭത്യമാതാവിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ഇതാദ്യമായിട്ടായിരുന്നു അമ്മായിയമ്മയെ കുറിച്ച് പറഞ്ഞത്. അജയ് യുടെ അമ്മ വീണ ദേവ്ഗണ്‍ തന്നെ ഒരിക്കലും അവരെ അമ്മ എന്ന് വിളിക്കണം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചിട്ടില്ല എന്നാണ് കജോൾ പറയുന്നത്.. എനിക്ക് എപ്പോഴും എന്റേതായ സമയവും സ്വാതന്ത്രവും നല്‍കിയിട്ടുണ്ട്. അജയ് ദേവ്ഗണിന്റെ അമ്മയെ മമ്മി ജി എന്നാണോ മാ എന്നാണോ ആന്റി എന്നാണോ വിളിക്കാറുള്ളത് എന്ന ചോദ്യത്തോടാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഭാഗ്യവശാല്‍ എനിക്ക് എന്റെ ഭര്‍തൃമാതാവ് എന്റേതായ സ്‌പേസ് നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ഞാനും എന്റെ അമ്മായി അമ്മയും ഇരിക്കുമ്പോള്‍ അവരുടെ ഒരു സുഹൃത്ത് വന്നു. 'നിന്നെ നിന്റെ മരുമകള്‍ അമ്മേ എന്ന് വിളിക്കുന്നില്ലല്ലോ' എന്ന് അവര്‍ പറഞ്ഞു. അതിന് എന്റെ അമ്മ നല്‍കിയ മറുപടി എന്റെ കണ്ണ് നിറച്ചു എന്നാണ് കാജോള്‍ പറഞ്ഞത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അഭിമാനത്തോടെ അമ്മ പറഞ്ഞു, അവള്‍ എന്നെ അമ്മ എന്ന് ഇപ്പോള്‍ വിളിക്കുന്നില്ലായിരിയ്ക്കാം, പക്ഷെ വിളിക്കുമ്പോള്‍ ഹൃദയം കൊണ്ടാണ് വിളിക്കുന്നത്. എനിക്ക് അത് മതി എന്ന്. മകന്റെ ഭാര്യ എന്ന നിലയില്‍ എനിക്ക് അവര്‍ എന്ത് മാത്രം സമയവും സാവകാശവും നല്‍കുന്നുണ്ട് എന്ന് മനസ്സിലായത് അപ്പോള്‍ ആണെന്ന് കാജോള്‍ പറയുന്നു. അന്ന് മുതല്‍ ഭര്‍തൃമാതാവിനോടുള്ള തന്റെ ബഹുമാനം ഒരുപടി കൂടിയെന്നും താരം പറയുന്നു.

  Read more about: kajol
  English summary
  When Kajol Banned Karan Johar And Her Other Friends After Delivery, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion