For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാണംകെട്ട് ഇറങ്ങിപ്പോന്നു! കജോളിന് വേണ്ടി അക്ഷയ് കുമാറിനെ സെറ്റാക്കാന്‍ പോയ കരണ്‍ ജോഹര്‍

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കജോള്‍. കരണ്‍ ജോഹര്‍ ആകട്ടെ ഹിറ്റ് സംവിധായകനും. വര്‍ഷങ്ങളുടെ പരിചയമുണ്ട് ഇരുവരും തമ്മില്‍. ഏറ്റവും അടുത്ത സുഹൃത്തുക്കളും. കരണ്‍ ജോഹര്‍ ആദ്യമായി സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത്താ ഹേയില്‍ കജോള്‍ ആിരുന്നു നായിക. അതിനും മുമ്പേ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ ദ കപില്‍ ശര്‍മ ഷോയില്‍ അതിഥികളായി എത്തിയപ്പോള്‍ കരണും കജോളും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും രസകരമായ ഓര്‍മകളുമെല്ലാം പങ്കുവച്ചിരുന്നു.

  അതിമനോഹരിയായി കുടുംബവിളക്ക് താരം; ആതിരയുടെ പുതിയ ചിത്രങ്ങള്‍

  കരണും കജോളും വരുന്നത് സിനിമാകുടുംബങ്ങളില്‍ നിന്നുമാണ്. ഒരു പാര്‍ട്ടിയില്‍ വച്ചായിരുന്നു കരണും കജോളും ആദ്യമായി കണ്ടുമുട്ടുന്നത്. എന്നാല്‍ അത്ര സുഖകരമായൊരു ഓര്‍മ്മയല്ല ആ കൂടിക്കാഴ്ചയെക്കുറിച്ച് കരണിനുള്ളത്. ''മിസ്റ്റര്‍ ജോഹര്‍ വന്നത് ഒരു ത്രീ പീസ് സ്യൂട്ട് ധരിച്ചായിരുന്നു. എനിക്ക് ചിരി നിര്‍ത്താനായില്ല. ഏത് മനുഷ്യനാണ് ഇങ്ങനൊരു വസ്ത്രം ധരിക്കുക എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്'' എന്നായിരുന്നു തന്റെ ചിരിയുടെ കാരണമായി കജോള്‍ പറഞ്ഞത്.

  ''എനിക്ക് വെറും 17 വയസായിരുന്നു. ഒരു ഫില്‍മി പാര്‍ട്ടിയായിരിക്കുമെന്ന് കരുതിയാണ് അങ്ങനെ വന്നത്. തനു ആന്റി ഞങ്ങളോട് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞു. ഞാന്‍ ഡാന്‍സ് കളിക്കുമ്പോള്‍ കജോള്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുകയായിരുന്നു. അരമണിക്കൂറോളം നിര്‍ത്താതെ ചിരിച്ചു. ആരാണ് അങ്ങനെ ചെയ്യുക. എനിക്ക് നാണക്കേട് തോന്നി. ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോയി. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും നാണക്കേട് അനുഭവിച്ചിട്ടില്ല'' എന്നായിരുന്നു കരണ്‍ പറഞ്ഞത്. തങ്ങളുടെ സൗഹൃദത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരണും കജോളും പറയുന്നത്. എന്നാല്‍ കജോള്‍ ഇന്നും തന്റെ ജന്മദിനം മറന്നു പോകുമെന്നാണ് കരണ്‍ പറയുന്നത്.

  ''ഞങ്ങള്‍ ഒരുപാട്, ഒരുപാട് കാലമായി സുഹൃത്തക്കളാണ്. എന്നാല്‍ ഇവള്‍ ഇന്നും എന്റെ ജന്മദിനം ഓര്‍ക്കാറില്ല. ചിലപ്പോള്‍ നേരത്തെ വിളിക്കും ചിലപ്പോള്‍ പിറന്നാള്‍ കഴിഞ്ഞും. പക്ഷെ ഇന്നുവരെ ജന്മദിനത്തില്‍ വിളിച്ചിട്ടില്ല'' എന്നാണ് കരണ്‍ പറയുന്നത്. അതേസമയം തുടക്കകാലത്ത് കജോളിന് സൂപ്പര്‍താരം അക്ഷയ് കുമാറിനോട് ക്രഷ് ഉണ്ടായിരുന്നുവെന്നും കരണ്‍ വെളിപ്പെടുത്തുന്നുണ്ട്. ''മറ്റൊരു പാര്‍ട്ടിയില്‍ വച്ച് ഞാന്‍ കജോളിനെ കണ്ടിരുന്നു. ഹെന്ന സിനിമയുടെ പ്രീമിയര്‍ ആയിരുന്നു. കജോളിന് അക്ഷയ് കുമാറിനോട് ക്രഷ് ആയിരുന്നു. അവള്‍ അവനെ തന്നെ നോക്കി നടക്കുകയായിരുന്നു. ഞാന്‍ അവള്‍ക്ക് കൂട്ടായി നിന്നു. അവനുമായി സംസാരിക്കാനുള്ള അവസരത്തിനായി ശ്രമിക്കുകയായിരുന്നു അന്ന് ഞങ്ങള്‍. പക്ഷെ അക്ഷയ് പോയി. എന്തായാലും അത് ഞങ്ങളുടെ സൗഹൃദത്തിന്‌റെ തുടക്കമായിരുന്നു'' എന്നാണ് കരണ്‍ പറഞ്ഞത്.

  അനിയെ തങ്ങൾക്ക് വേണമെന്ന് ആരാധകർ, കുടുംബവിളക്കിൽ വൻ ട്വിസ്റ്റ്, ആനന്ദിന്റെ കഥാപാത്രത്തിന് സംഭവിക്കുന്നത്...

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം കരീന കപൂറുമായി ബന്ധപ്പെട്ടൊരു കഥയും ഈ പരിപായില്‍ കരണ്‍ പങ്കുവെക്കുന്നുണ്ട്. കരീന ഓവര്‍ ആക്ട് ചെയ്ത രംഗങ്ങളെക്കുറിച്ചായിരുന്നു കരണ്‍ മനസ് തുറന്നത്. ''ഒരു രംഗത്തില്‍ കരീന ഹൃത്വിക്കിന് പിന്തുണ നല്‍കുന്നുണ്ട്. ഷോട്ട് തുടങ്ങിയതും കരീന കരയാന്‍ തുടങ്ങി.30 സെക്കന്റ് ആയപ്പോഴേക്കും ഞാന്‍ കട്ട് പറഞ്ഞു. വലിയ താരങ്ങളുള്ള സിനിമയായതിനാല്‍ തന്റെ അഭിനയ മികവ് കാണിക്കേണ്ടതുണ്ടെന്ന് കരീനയ്ക്ക തോന്നുകയായിരുന്നു. പിന്നെ ഒരു മരണ രംഗമുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് പാക്കപ്പ് ആയപ്പോള്‍ കരീന വന്ന് ചോദിച്ചു, ആരാണ് മരിച്ചതെന്ന്. ഞാന്‍ പറഞ്ഞു അമിത് ജീയുടെ അമ്മയാണെന്ന്. ഓ അപ്പോള്‍ ഞാന്‍ അത്രയും കരയേണ്ടിയിരുന്നില്ല അല്ലേ എന്നായിരുന്നു കരീനയുടെ മറുപടി'' കരണ്‍ പറയുന്നു. അതേസമയം കരണ്‍ ജോഹറിന്റെ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് ചിത്രത്തിലെ താരങ്ങള്‍.

  Read more about: kajol karan johar
  English summary
  When Karan Johar Revealed Kajol Had A Crush On Akshay Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X