For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവരും ഹൃത്വിക്കിനെ ഒറ്റപ്പെടുത്തി, ആരും മിണ്ടാതെയായി! ഷാരൂഖും ടീമും ചെയ്തതിനെക്കുറിച്ച് കരണ്‍

  |

  ബോളിവുഡിലെ മുന്‍നിര സംവിധായകനാണ് കരണ്‍ ജോഹര്‍. ബോളിവുഡിലെ ഏക്കാലത്തേയും വലിയ ഹിറ്റുകളായി മാറിയ ഒരുപാട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് കരണ്‍ ജോഹര്‍. വലിയ താരങ്ങള്‍ അണിനിരക്കുന്ന സിനിമകളാണ് മിക്കപ്പോഴും കരണ്‍ ജോഹര്‍ ഒരുക്കുന്നത്. താരങ്ങളുടെ പ്രൗഢിയെ ഉപയോഗപ്പെടുത്തുന്നത് പോലെ തന്നെ വലിയ സിനിമകളാണ് കരണ്‍ ഒരുക്കിയിട്ടുള്ള മിക്ക സിനിമകളും. കരണ്‍ ജോഹര്‍ ഒരുക്കിയ ഹിറ്റ് ചിത്രമാണ് കഭി ഖുഷി കഭി ഗം.

  കഥ ഇഷ്ടമായില്ലെന്ന് എല്ലാവരുടെയും മുന്നിവെച്ച് ആസിഫ് അലി പറഞ്ഞു: അനുഭവം പറഞ്ഞ് സേതു

  ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കജോള്‍, ജയ ബച്ചന്‍, ഹൃത്വിക് റോഷന്‍, കരീന കപൂര്‍ എന്നിവരെ ഒരുമിപ്പിച്ചു കൊണ്ടായിരുന്നു കരണ്‍ കഭി ഖുഷി കഭി ഗം ഒരുക്കിയത്. ഇത്രയും വലിയൊരു താരനിരയെ ഒരുമിച്ച് കൊണ്ടു വരിക എന്നത് തന്നെ ഒരുപക്ഷെ കരണിന് മാത്രം സാധ്യമാകുന്ന ഒന്നായിരുന്നു. ഹൃത്വിക്കും കരീനയും അന്ന് തുടക്കക്കാര്‍ ആയിരുന്നുവെങ്കിലും സൂപ്പര്‍ താര പദവിയിലേക്ക് ചുവടുവെക്കുകയായിരുന്നു ഇരുവരും.

  ഇന്നും ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമകളില്‍ ഒന്നാണ് കഭി ഖുഷി കഭി ഗം. എന്നാല്‍ ഇത്രയും വലിയ താരങ്ങള്‍ ഒരുമിച്ച് വരുന്ന സിനിമയായിരുന്നതിനാല്‍ ചിത്രത്തിന്റെ സെറ്റില്‍ പലപ്പോഴും ഈഗോ ക്ലാഷുകളുണ്ടായിരുന്നുവെന്നാണ് പിന്നീടൊരിക്കല്‍ കരണ്‍ പറഞ്ഞത്. സ്‌ക്രീനില്‍ പരസ്പരം അതിയായി സ്‌നേഹിക്കുന്ന കുടുംബമായിരുന്നുവെങ്കിലും ഓഫ് സ്‌ക്രീനില്‍ അതങ്ങനെയായിരുന്നില്ലെന്നാണ് കരണ്‍ പറയുന്നത്. കൂട്ടുത്തില്‍ ചെറുപ്പമായിരുന്ന ഹൃത്വിക് റോഷനോട് പലരും ഒറ്റപ്പെടുത്തിയിരുന്നുവെന്നായിരുന്നു കരണ്‍ തന്റെ ആത്മകഥയായ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയിയില്‍ എഴുതിയത്. അരങ്ങേറ്റ സിനിമയായ കഹോ ന പ്യാര്‍ ഹേയുടെ വന്‍ വിജയത്തോടെ അടുത്ത സൂപ്പര്‍ താരമായി മാധ്യമങ്ങള്‍ ഹൃത്വിക്കിനെ വിശേഷിപ്പിച്ചിരുന്നു അന്ന്. ഇത് പക്ഷെ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, കജോള്‍, ജയ ബച്ചന്‍ എന്നിവര്‍ക്ക് ദഹിച്ചിരുന്നില്ലെന്നും അവര്‍ ഹൃത്വിക്കിനോട് അകലം പാലിച്ചുവെന്നുമായിരുന്നു കരണ്‍ എഴുതിയത്.

  ''അത് തീര്‍ത്തും അനീതിയായിരുന്നു. അവര്‍ വളരെ ചെറുപ്പമാണ്. ഷാരൂഖ് ഖാന്‍ നേരത്തെ തന്നെ വലിയ താരമാണ്. എന്നാല്‍ ആ സമയത്ത് ഷാരൂഖ് ഖാന്റെ രണ്ട് സിനിമകള്‍ പ്രതീക്ഷിച്ച വിജയം കാണാതെ പോയിരുന്നു. അതോടെ മാധ്യമങ്ങള്‍ അടുത്ത താരമായി ഹൃത്വിക്കിനെ ചൂണ്ടിക്കാണിക്കുന്ന സമയമായിരുന്നു. അതുണ്ടാക്കിയ നെഗറ്റിവിറ്റി വളരെ മോശമായിരുന്നു, സങ്കടകരമായിരുന്നു. ചിത്രീകരണത്തിനിടെ ഹൃത്വിക്കിന് പിന്തുണ വേണമെന്ന് എനിക്ക് തോന്നിയിരുന്നു. ബച്ചന്‍സിന് അവനുമായി നല്ല അടുപ്പമില്ലായിരുന്നു. ഷാരൂഖ് ഖാന്‍ അകലം പാലിച്ചിരുന്നു. കജോള്‍ ആകട്ടെ ടീം ഷാരൂഖ് ആയിരുന്നു'' എന്നായിരുന്നു കരണ്‍ എഴുതിയത്.

  ''അവന്റെ കരം പിടിക്കണമെന്ന് തോന്നി. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. പര്‌സപരം അടുത്തു. ഇതിന്റെയെല്ലാം ഇടയില്‍ ഒറ്റപ്പെട്ട കുട്ടിയുടെ അവസ്ഥയായിരുന്നു അവന്. മാത്രവുമല്ല് ആള്‍ക്കൂട്ടത്തില്‍ ഹൃത്വിക് കുറച്ച് നാണക്കാരന്‍ ആണ്. അത്ര ഫ്രണ്ട്‌ലി ആയ ആളല്ല. ഇപ്പോള്‍ അവന്‍ കുറേ മെച്ചപ്പെട്ടിട്ടുണ്ട്'' എന്നും കരണ്‍ പറയുന്നു. എന്തായാലും ചിത്രം വന്‍ വിജയമായി മാറുകയും ഹൃത്വിക്കും ഷാരൂഖുമെല്ലാം നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഹൃത്വിക്കും ഷാരൂഖും സല്‍മാനും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

  Recommended Video

  എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat

  അതേസമയം റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ തിരക്കിലാണ് കരണ്‍ ജോഹര്‍. രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമാണ് ചിത്രത്തിലെ നായകനും നായികയും. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വാര്‍ ആണ് ഹൃത്വിക് റോഷന്‍ അവസാനം പുറത്തിറങ്ങിയ സിനിമ. താരം ഇപ്പോള്‍ തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ അഭിനയിക്കുകയാണ്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അഭിനയിക്കുന്നത്. തമിഴിലെ മാധവന്റെ വേഷം ഹിന്ദിയില്‍ ചെയ്യുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. പിന്നാലെ ദീപികയോടൊപ്പം ആദ്യമായി അഭിനയിക്കുന്ന ഫൈറ്ററും അണിയറയിലുണ്ട്.

  English summary
  When Karan Johar Said Shahrukh Bachchans And Kajol Were Not Cool Wth Hrithik Roshan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X