For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയ കാലത്ത് ഷാഹിദിന് വേണ്ടി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം? കരീനയുടെ മറുപടി വായിക്കാം

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് കരീന കപൂറും ഷാഹിദ് കപൂറും. സിനിമാ കുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയ ഇരുവരും ചെറിയ സമയത്തിനുള്ളില്‍ തന്നെ മുന്‍നിരയിലെത്തുകയും ചെയ്തു. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും വലിയ താരജോഡിയായിരുന്നു ഷാഹിദും കരീനയും. ഇരുവരും ഒരുപാട് സിനിമകൡ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലേയും ഇരുവരുടേയും പ്രണയം ആരാധകരും ആഘോഷമാക്കി. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

  സാരിയിൽ സുന്ദരിയായി കീർത്തി സുരേഷ്, ചിത്രങ്ങൾ വൈറലാവുന്നു

  എന്നാല്‍ ആരാധകരുടെ ഹൃദയം തകര്‍ത്തു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷാഹിദും കരീനയും ജീവിതത്തില്‍ മറ്റൊരു പ്രണയം കണ്ടെത്തുകയായിരുന്നു. സൂപ്പര്‍താരമായ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലായ കരീന സെയ്ഫിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. മിര രജ് പുത്തിനെയായിരുന്നു ഷാഹിദ് വിവാഹം കഴിച്ചത്. രണ്ട് ദമ്പതികളും ആരാധകരുടെ പ്രിയപ്പെട്ടവരാണ് ഇപ്പോള്‍. എന്നാല്‍ ഇപ്പോഴും ഷാഹിദും കരീനയും തമ്മിലുള്ള പ്രണയം ആരാധകരുടെ ചര്‍ച്ചകളിലേക്ക് കടന്നു വരാറുണ്ട്.

  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒരുമിച്ച് എത്തുന്നിടത്തെല്ലാം എല്ലാവരും സംസാരിച്ചിരുന്നത് ഇരുവരുടേയും പ്രണയത്തെക്കുറിച്ചായിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു കോഫി വിത്ത് കരണിന്റെ രണ്ടാം സീസണ്‍. ഷാഹിദും കരീനയും ഒരുമിച്ചായിരുന്നു അന്ന് പരിപാടിയില്‍ അതിഥികളായി എത്തിയത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ാഹിദും കരീനയും ആദ്യമായി മനസ് തുറന്നത് അപ്പോഴായിരുന്നു. ഇരുവരും പത്തില്‍ പത്ത് ചോദ്യത്തിനും ശരിയുത്തരം നല്‍കി ആരാധകരുടെ കയ്യടി നേടിയിരുന്നു.

  പിന്നീടൊരിക്കല്‍ കോസ്‌മോപൊള്ളിറ്റന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കരീന ഷാഹിദിനെക്കുറിച്ച് മനസ് തുറന്നതും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഷാഹിദ് കപൂറിന് വേണ്ടി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തായിരുന്നുവെന്നായിരുന്നു ചോദ്യം. ഇതിന് ചിരിച്ചു കൊണ്ട് കരീന നല്‍കിയ മറുപടി ഒന്നുമില്ലെന്നായിരുന്നു. ''ഒന്നുമില്ല. ഞങ്ങളുടെ ബന്ധം അങ്ങനെയുള്ളതല്ല. വല്ലാതെ നേരത്തെയാണ്. റൊമാന്‍സ് തുടങ്ങാന്‍ ആകുന്നേയുള്ളൂ. ഇപ്പോള്‍ ഞങ്ങളുടെ ഷൂട്ടിംഗിന്റെ തിരക്കുകാരണം കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാനൊന്നും സമയമില്ല. ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയാണ്. ശരി, സുഹൃത്തുക്കള്‍ എന്നതിന് മുകളിലാണ്'' എന്നായിരുന്നു കരീന പറഞ്ഞത്.

  പിന്നാലെ ഈ തിരക്കിനിടയിലും എങ്ങനെ മ സമയം കണ്ടെത്തുന്നുവെന്ന ചോദ്യത്തിനും കരീന മറുപടി നല്‍കുന്നുണ്ട്. ''എല്ലാ ജോഡികളേയും പോലെ തന്നെ. ഒരുമിച്ച് ഭക്ഷണം കഴിക്കുകയും സിനിമ കാണുകയുമൊക്കെ തന്നെയാണ് ചെയ്യുന്നത്. ഞാന്‍ സിനിമ കാണുന്നത് ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ്. അവസരം കിട്ടുമ്പോള്‍ ഞങ്ങള്‍ ഫ്രാന്‍സിലേക്ക് പോകും. അവിടെയുള്ള തീയേറ്ററില്‍ ലൈറ്റ് ഓഫ് ആയ ശേഷം കയറിയിരുന്ന് കാണും. ഷാഹിദിനൊപ്പം ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് അതാണ്. സാധാരണക്കാരിയാകാനും സാധാരണ കാര്യങ്ങള്‍ ചെയ്യാനും കഴിയും'' എന്നായിരുന്നു താരം പറഞ്ഞത്. അതേസമയം തനിക്ക് ഉയരവും വേഗതയും പേടിയാണെന്നും അതിനാല്‍ താന്‍ ഷാഹിദിനൊപ്പം ബൈക്കില്‍ ഇരിക്കാറില്ലായിരുന്നുവെന്നും ഇപ്പോള്‍ ഷാഹിദ് തന്റെ ബൈക്ക് വിറ്റുവെന്നും കരീന പറയുന്നുണ്ട്. ഷാഹിദിന്റെ അമ്മയാണ് വില്‍ക്കാന്‍ പറഞ്ഞതെന്നും കരീന പറയുന്നു.

  'കുറഞ്ഞ പ്രതിഫലത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്ന നടി', അന്വേഷണം എത്തിനിൽക്കുന്നത് അവതാരകയിൽ!

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കരീനയുടേയും ഷാഹിദിന്റേയും ഏറ്റവും വലിയ ഹിറ്റ് സിനിമയായ ജബ് വീ മെറ്റിന്റെ ചിത്രീകരണ സമയത്തായിരുന്നു ഇരുവരും പിരിയുന്നത്. ചിത്രീകരണ സമയത്ത് ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമാശകള്‍ പോലും പറഞ്ഞിരുന്നില്ലെന്നും എന്തോ അസ്വസ്ഥത എപ്പോഴും നിലനില്‍ക്കുന്നതായി തോന്നിയിരുന്നുവെന്നുമാണ് സഹതാരങ്ങള്‍ പറഞ്ഞത്. പ്രണയ ബന്ധം തകര്‍ന്ന ശേഷം ഷാഹിദും കരീനയും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പൊതുപരിപാടികളിലും ഇരുവരും മുഖം കൊടുക്കാറില്ല.

  Read more about: kareena kapoor shahid kapoor
  English summary
  When Kareena Kapoor Answered The Question What Is The Most Important Thing She Did For Shahid Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X