For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിനക്ക് നിന്റെ ഭര്‍ത്താവിനെ പറ്റി ഒന്നും അറിയില്ലെന്ന് കരീന; അതേനാണയത്തില്‍ മുഖമടച്ച് പ്രിയങ്കയുടെ മറുപടി

  |

  താരങ്ങള്‍ക്കിടയിലെ വഴക്കുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. മുന്‍നിരയിലെ താരങ്ങള്‍ മുതല്‍ ഇങ്ങനെ പരസ്പരം ഇണക്കങ്ങള്‍ പോലെ തന്നെ പിണക്കങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്. പരസ്യമായി തന്നെ താരങ്ങള്‍ വഴക്കുണ്ടാക്കുകയും പരസ്പരം മോശം വാക്കുകള്‍ പ്രയോഗിച്ച് അപമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ബോളിവുഡിലെ പ്രസിദ്ധമായ വഴക്കായിരുന്നു കരീന കപൂറും പ്രിയങ്ക ചോപ്രയും തമ്മിലുണ്ടായിരുന്നത്. ഇരുവരും പലപ്പോഴും പരസ്പരം ഒളിയമ്പുകള്‍ എയ്തിട്ടുള്ളവരാണ്. ആ്യം വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു പ്രിയങ്കയും കരീനയും. എന്നാല്‍ ഇരുവരും പിന്നീട് അകലുകയായിരുന്നു.

  രാജകുമാരിയെ പോലെ സുന്ദരിയായി അവതാരക അപർണ തോമസ്, ഫോട്ടോസ് കാണാം

  ഇന്ന് പ്രിയങ്കയും കരീനയും തമ്മില്‍ പരസ്യമായ പ്രശ്നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെങ്കിലും ഒരു കാലത്ത് തങ്ങള്‍ക്കിടയിലെ ഭിന്നത ഇവര്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു പേരും വിവിധ കാലങ്ങളില്‍ ഷാഹിദ് കപൂറുമായി പ്രണയത്തിലായിരുന്നു. ഇതും ഇവര്‍ക്കിടയിലെ പ്രശ്നങ്ങളുടെ കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ന് വിവാഹിതരാണ് കരീനയും പ്രിയങ്കയും. രണ്ടു പേരും തങ്ങളുടെ കരിയറിലും മികച്ച നിലയിലാണുള്ളത്. രണ്ടു പേരും തമ്മിലെ പ്രശ്നങ്ങളൊക്കെ ഏറെക്കുറെ അവസാനിച്ച മട്ടാണ്.

  എന്നാല്‍ ഒരിക്കല്‍ കരീനയും പ്രിയങ്കയും തമ്മിലുള്ള ഭിന്നത വെളിവായിരുന്നു. ഇരുവരും കോഫി വിത്ത് കരണില്‍ ഒരുമിച്ച് എത്തിയപ്പോഴായിരുന്നു അത്. വിവാഹ ശേഷമായിരുന്നു താരങ്ങള്‍ കരണ്‍ ജോഹറിന്റെ ഷോയിലെത്തിയത്. ഷോയില്‍ പലപ്പോഴായി കരീനയും പ്രിയങ്കയും പരസ്പരം കളിയാക്കുന്ന തരത്തിലുള്ള വാക്കുകള്‍ പ്രയോഗിച്ചത്. അത്തരത്തില്‍ ഒരു സംഭവമായിരുന്നു ചോദ്യത്തോര പരിപാടിയുടെ ഭാഗമായി ഇരുവരുടേയും ഭര്‍ത്താക്കന്മാരെ കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍.

  ബോളിവുഡിലെ സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാനാണ് കരീനയുടെ ഭര്‍ത്താവ്. പോപ്പ് ഗായകനും നടനുമായ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ആദ്യം ചോദ്യങ്ങള്‍ നേരിട്ടത് കരീനയായിരുന്നു. സെയ്ഫിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം തന്നെ കരീന കൃത്യമായി മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നാലെ പ്രിയങ്കയുടെ അവസരം വന്നപ്പോള്‍ നിക്കിന്റെ ഭൂതകാലത്തിലെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കയുള്ള പല ചോദ്യങ്ങള്‍ക്കും പ്രിയങ്കയ്ക്ക് മറുപടി നല്‍കാനായില്ല. വളരെ രസകരമായ ഈ നിമിഷം ആരാധകര്‍ക്കും തമാശകള്‍ നിറഞ്ഞൊരു സന്ദര്‍ഭമായി മാറുകയായിരുന്നു.

  എന്നാല്‍ ഇതിനിടെ കരീന പ്രിയങ്കയെ ഉന്നം വച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തി. പ്രിയങ്ക നിനക്ക് നിക്കിനെക്കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു കരീനയുടെ പരിഹാസം. എന്നാല്‍ കരീനയുടെ ഈ പരോക്ഷമായ കളിയാക്കല്‍ കേട്ട് വെറുതെയിരിക്കാന്‍ പ്രിയങ്ക കൂട്ടാക്കിയില്ല. എടുത്തടിച്ചത് പോലെ തന്നെ പ്രിയങ്ക മറുപടി നല്‍കി. ഞാന്‍ വിവാഹം കഴിച്ചത് ആ മനുഷ്യനെയാണ് അല്ലാതെ അയാളുടെ കരിയറിനെ അല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിനിടെ താന്‍ എല്ലാ ദിവസം നിക്കിനെക്കുറിച്ച് ഗൂഗിള്‍ ചെയ്ത് നോക്കാറില്ലെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയുടെ ഈ പ്രതികരണം കരീനയ്ക്കുള്ള ശക്തമായ മറുപടിയായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  അതേസമയം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു കരീന. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് വേണ്ടിയായിരുന്നു താരം വിട്ടു നിന്നത്. ജഹാംഗീര്‍ എന്നാണ് സെയ്ഫിന്റേയും കരീനയുടേയും രണ്ടാമത്തെ കുട്ടിയുടെ പേര്. ഇപ്പോഴിതാ താരം സിനിമയിലേക്ക് തിരികെ വരികയാണ്. ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയുടെ സെറ്റിലേക്ക് കരീന മടങ്ങിയെത്തിയിരുന്നു. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തിലൂടെ ബോളിവുഡിലെ ഖാന്‍ ത്രയം ഒരുമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും അതിഥി വേഷങ്ങളില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

  വിക്കിയും കത്രീനയും വിവാഹിതരാകുന്നില്ല! സഹോദരിയുടെ വെളിപ്പെടുത്തല്‍, നിരാശയോടെ ആരാധകര്‍

  അതേസമയം മെട്രിക്സ് ഫോര്‍ ആണ് പ്രിയങ്കയുടെ പുതിയ ചിത്രം. നിരവധി ഹോളിവുഡ് ചിത്രങ്ങളാണ് പ്രിയങ്കയുടേതായി ഒരുങ്ങുന്നത്. പിന്നാലെ താരം ബോളിവുഡിലേക്കും തിരിച്ചെത്തും. സൂപ്പര്‍ നായികമാരായ കത്രീന കൈഫും ആലിയ ഭട്ടും ഒരുമിക്കുന്ന ജീ ലേ സരയാണ് പ്രിയങ്കയുടെ അടുത്ത ഹിന്ദി ചിത്രം. നടന്‍ ഫര്‍ഹാന്‍ അക്തര്‍ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമ ഒരു റോഡ് മൂവിയാണ്. സോയ അക്തറും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. ദ വൈറ്റ് ടൈഗറിലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്. ദ സ്‌കൈ ഈസ് പിങ്ക് ആയിരുന്നു പിസിയുടെ അവസാന ബോളിവുഡ് സിനിമ.

  Read more about: kareena kapoor priyanka chopra
  English summary
  When Kareena Kapoor Made Fun Of Priyanka Chopra But PC Give It Back To Bebo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X