For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ മടിച്ച് കരീന; പൊതുവേദിയില്‍ നാണംകെടുത്തി, കാരണം മറ്റൊരു താരം

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. വര്‍ഷങ്ങളായി മുന്‍നിരയില്‍ സജീവമായി തന്നെ കരീനയുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ കൈയ്യടി നേടുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലെ കരീനയുടെ വാക്കുകളും പ്രതികരണങ്ങളുമെല്ലാം പലപ്പോഴും വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. തുറന്നു സംസാരിക്കുന്ന കരീന പല നടിമാരെക്കുറിച്ച് നടത്തിയ പ്രതികരണങ്ങളും പ്രശ്‌നമായി മാറിയിട്ടുണ്ട്. ഐശ്വര്യ റായ് മുതല്‍ ബിപാഷ ബസുവരെ ഇങ്ങനെ കരീനയുടെ പ്രതികരണങ്ങളില്‍ അസ്വസ്ഥരായ താരങ്ങളാണ്.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  സമീപകാലത്ത് ഐശ്വര്യയുടേയും കരീനയുടേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കരീനയ്ക്ക് ഐശ്വര്യ റായ് അവാര്‍ഡ് സമ്മാനിക്കുന്ന വീഡിയോയാണ് വൈറലായത്. 2001 ലേതാണ് വീഡിയോ. ഫെയ്‌സ് ഓഫ് ദ ഇയര്‍ അവാര്‍ഡായിരുന്നു കരീനയ്ക്ക് ലഭിച്ചത്. പൊതുവെ അവാര്‍ഡ് ലഭിക്കുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടാവുകയാണ് ചെയ്യാറ്. എന്നാല്‍ കരീനയുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല. ഇതാണ് ചര്‍ച്ചയായി മാറിയത്.

  കരീനയുടെ അരങ്ങേറ്റം നടന്ന വര്‍ഷമായിരുന്നു അത്. അഭിഷേക് ബച്ചനൊപ്പം റെഫ്യുജീ എന്ന ചിത്രത്തിലൂടെയായിരുന്നു കരീനയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലെ പ്രകടനത്തിനാണ് കരീനയ്ക്ക് ഫെയ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചത്. എന്‍വലപ്പ് തുറന്ന് ചിരിച്ചു കൊണ്ട് ഐശ്വര്യ കരീനയുടെ പേര് പറയുകയായിരുന്നു. പിന്നാലെ കരീന സ്റ്റേജിലേക്ക് നടന്നു വന്ന് ഐശ്വര്യയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. എന്നാല്‍ ഒട്ടും താല്‍പര്യമില്ലാതെയായിരുന്നു കരീനയുടെ സംസാരവും ശരീര ഭാഷയും. മൈക്ക് വാങ്ങി എല്ലാവര്‍ക്കുമുള്ള നന്ദി ഒറ്റ വാക്യത്തില്‍ ഒതുക്കി കരീന പോവുകയായിരുന്നു.

  ഒട്ടും താല്‍പര്യമില്ലാതെയായിരുന്നു കരീന പുരസ്‌കാരം ഏറ്റുവാങ്ങിയതെന്നത് വ്യക്തമായിരുന്നു. ഐശ്വര്യയെ പോലും അസ്വസ്ഥ പെട്ടുത്തുന്നതായിരുന്നു കരീനയുടെ ഈ പെരുമാറ്റം. എന്നാല്‍ കരീനയുടെ ഈ നീരസത്തിന്റെ കാരണം ഐശ്വര്യ ആയിരുന്നില്ല. മറിച്ച് വേദിയില്ലാതിരുന്ന അമീഷ പട്ടേല്‍ ആയിരുന്നു. ഹൃത്വിക് റോഷനേയും കരീനയേയും പ്രധാന താരങ്ങളാക്കി പുറത്തിറങ്ങാനിരുന്ന ചിത്രമായിരുന്ന കഹോ ന പ്യാര്‍ ഹേ. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും കരീന പിന്മാറുകയുണ്ടായി. ഇതേ തുടര്‍ന്ന് ചിത്രത്തിലെ നായികയായി അമീഷ എത്തുകയായിരുന്നു. ചിത്രം വന്‍ വിജയമായി മാറിയതോടെ ഹൃത്വിക്കും അമീഷയും താരങ്ങളായി മാറുകയും ചെയ്തു.

  കരീനയ്ക്ക് ഫെയ്‌സ് ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ച അതേ വേദിയില്‍ വച്ച് അമീഷയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഇതാണ് കരീനയുടെ മുഖത്തെ മ്ലാനതയുടെ കാരണമായി വിലയിരുത്തപ്പെട്ടത്. കരീന പുരസ്്കാരം ഏറ്റുവാങ്ങുമ്പോള്‍ അമീഷയുടെ മുഖവും സ്‌ക്രീനില്‍ തെളിയുന്നുണ്ടായിരുന്നു. പിന്നീട് പരസ്യമായി തന്നെ അമീഷയ്‌ക്കെതിരെ കരീന രംഗത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ നല്ല സുഹൃദ് ബന്ധം ഉടലെടുക്കുകയും ചെയ്തില്ല. അതേസമയം പിന്നീട് ഹിറ്റുകളായി മാറിയ ബ്ലാക്ക്, ഹം ദില്‍ ദേ ചുക്കേ സനം, കല്‍ ഹോ ന ഹോ തുടങ്ങിയ ചിത്രങ്ങളും സമാനമായ രീതിയില്‍ കരീന വേണ്ടെന്ന് വച്ച സിനിമകളാണ്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  Also Read: അഞ്ജലിയും ശിവനും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത് ഇങ്ങനെയായിരിക്കും; സാന്ത്വനത്തെ കുറിച്ച് പ്രവചിച്ച് ആരാധകർ

  അതേസമയം ഈയ്യടുത്താണ് കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജഹാംഗീര്‍ എന്നാണ് കുഞ്ഞിന് കരീനയും സെയ്ഫും പേരിട്ടിരിക്കുന്നത്. കുട്ടിയുടെ പേരിനെ ചൊല്ലി താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ മൂത്ത മകന്‍ തൈമുറിന്റെ പേരിനെ ചൊല്ലിയും സമാനമായ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. ആമിര്‍ ഖാനൊപ്പം അഭിനയിക്കുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതുതായി പുറത്തിറങ്ങാനുള്ള സിനിമ. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ.

  Read more about: kareena kapoor aishwarya rai
  English summary
  When Kareena Kapoor Made It Awkward To Recieve Award From Aishwarya Rai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X