For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെയ്ഫിന് കൊടുത്ത വാക്ക് ലംഘിച്ച് കരീന അര്‍ജുന്‍ കപൂറിനെ ചുംബിച്ചു; അജയ്ക്ക് വിലക്കും!

  |

  ബോളിവുഡിലെ പവര്‍ കപ്പിളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. തങ്ങളുടെ പ്രണയത്തിലൂടേയും വിവാഹത്തിലൂടേയും പല നാട്ടുനടപ്പും തിരുത്തിയ ദമ്പതികളാണ് സെയ്ഫും കരീനയും. താരകുടുംബങ്ങളില്‍ നിന്നുമാണ് സെയ്ഫും കരീനയും സിനിമയിലെത്തുന്നത്. സെയ്ഫിന്റെ അമ്മ ഇതിഹാസ താരം ഷര്‍മിള ടാഗോറാണ്. കരീനയാകട്ടെ ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്.

  Also Read: 'മുറി മുഴുവനും അവൾക്ക് വേണം, എന്റെ സ്ഥലം ചുരുങ്ങുന്നു'; വഴക്കിടുന്നത് ഇക്കാര്യത്തിനെന്ന് വിക്കി

  കരീന സിനിമയിലെത്തുമ്പോള്‍ സെയ്ഫ് വിവാഹിതനായിരുന്നു. നടി അമൃത സിംഗിനൊയിരുന്നു സെയ്ഫ് വിവാഹം കഴിച്ചത്. രണ്ട് മക്കളും സെയ്ഫിന് ഈ വിവാഹ ബന്ധത്തിലുണ്ട്. യുവനടി സാറ അലി ഖാനും അരങ്ങേറ്റത്തിന് തയ്യാറെടുത്തു നില്‍ക്കുന്ന ഇബ്രാഹിം അലി ഖാനും. അമൃതയുമായുള്ള വിവാഹ ബന്ധം അവസാനിച്ചതിന് ശേഷമാണ് സെയ്ഫും കരീനയും പ്രണയത്തിലാകുന്നത്.

  തങ്ങള്‍ക്കിടയിലെ പ്രായ വ്യത്യാസത്തിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് സെയ്ഫിനും കരീനയ്ക്കും. എന്നാല്‍ അതൊന്നും ഇരുവരും ഗൗനിക്കാറില്ല. സെയ്ഫും കരീനയും മുമ്പും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും പ്രണയത്തിലാകുന്നത് ടഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. ആ സമയത്ത് അമൃതയുമായി വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നു സെയ്ഫ്. കരീനയാകട്ടെ ഷാഹിദുമായി പിരിഞ്ഞതേയുണ്ടായിരുന്നുള്ളൂ.

  അങ്ങനെ പരസ്പരം താങ്ങായി മാറിയ കരീനയും സെയ്ഫും അധികം വൈകാതെ തന്നെ പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ ലിവിംഗ് ടുഗദറിലേക്ക് കടന്ന താരങ്ങള്‍ അഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുന്നതാണ് പൊതുവെയുള്ള രീതി. എന്നാല്‍ വിവാഹം സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്കും കരിയറിനുമൊന്നും യാതൊരു തടസവുമല്ലെന്ന് കരീന തെളിയിച്ചു. വിവാഹ ശേഷവും രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും തന്റെ അഭിനയ ജീവിതം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട് കരീന കപൂര്‍.


  വിവാഹത്തിന് ശേഷം കരീന കപൂര്‍ അഭിനയിച്ച സിനിമകളിലൊന്നായിരുന്നു സത്യാഗ്രഹ്. അജയ് ദേവ്ഗണായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ ഒരു ചുംബന രംഗമുണ്ടായിരുന്നു. എന്നാല്‍ ഈ രംഗത്തില്‍ അജയ് ദേവ്ഗണിനെ ചുംബിക്കാന്‍ കരീന വിസമ്മതിക്കുകയായിരുന്നു. നേരത്തെ തന്റെ സിനിമകളില്‍ അക്ഷയ് കുമാര്‍, ഫര്‍ദീന്‍ ഖാന്‍, ഷാഹിദ് കപൂര്‍ തുടങ്ങിയവര്‍ക്കൊപ്പം ചുംബന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട് കരീന. എന്നാല്‍ അജയ് ദേവ്ഗണിനൊപ്പം അഭിനയിക്കാന്‍ താരം തയ്യാറായില്ല. ഇത് സംവിധായകന്‍ പ്രകാശ് ജായെ അമ്പരപ്പിക്കുന്നതായിരുന്നു.

  തുടര്‍ന്ന് എന്താണ് കാരണം എന്ന് പ്രകാശ് കരീനയോട് ചോദിച്ചപ്പോഴാണ് താനും സെയ്ഫും വിവാഹത്തിന് ശേഷം എടുത്ത തീരുമാനത്തെക്കുറിച്ച് കരീന പറയുന്നത്. ഇരുവരും പരസ്യമായി തന്നെ ഈ തീരുമാനം പറയുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം ചുംബന രംഗം ചെയ്യില്ലെന്നായിരുന്നു ഇരുവരുടേയും തീരുമാനം. ഇത് തങ്ങളുടെ കരാറില്‍ അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രസകരമായൊരു വസ്തുത ഈ വാക്ക് 2016ല്‍ കരീന ലംഘിച്ചുവെന്നാണതാണ്.


  2016 ല്‍ പുറത്തിറങ്ങിയ സിനിമയായ കി ആന്റ് കായില്‍ തന്റെ മുന്‍തീരുമാനം ലംഘിച്ചു കൊണ്ട് കരീന ്അര്‍ജുന്‍ കപൂറിനൊപ്പം ചുംബന രംഗത്തില്‍ അഭിനയിക്കുകയായിരുന്നു. തീരുമാനത്തില്‍ നിന്നും പിന്മാറാനുള്ള കാരണം തിരക്കിയപ്പോള്‍ കരീന നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

  ''നമ്മള്‍ ചില പ്രസ്താവനകള്‍ നടത്തുമ്പോള്‍ നമ്മള്‍ ഉദ്ദേശിക്കുന്നൊരു കാര്യമുണ്ടാകും. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, പ്രായം കൂടുമ്പോള്‍, നമ്മള്‍ കൂടുതല്‍ പക്വതയുള്ളവരും അറിവുള്ളവുമായി മാറും. നമ്മളുടെ ചിന്താഗതിയും കാഴ്ചപ്പാടുമെല്ലാം മാറി. അന്നൊരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അന്ന് അതായിരിക്കും വിശ്വസിച്ചിരുന്നത്. പക്ഷെ ഇന്നത് മാറി. സെയ്ഫും ഞാനും കല്യാണം കഴിച്ചപ്പോള്‍ കുറച്ച് പൊസസീവ് ആയിരുന്നു. അതുകൊണ്ടാണ് ചുംബന രംഗം ചെയ്യില്ലെന്ന് പറഞ്ഞത്. പക്ഷെ ഇപ്പോള്‍ അത് മാറി, മിക്ക ദമ്പതികളും ഇങ്ങനെയാകും''.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമിര്‍ ഖാന്‍ നായകനായ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു. എന്നാല്‍ ചിത്രം തീയേറ്ററില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. സുജോയ് ഘോഷ് ഒരുക്കുന്ന ഒടിടി സീരീസാണ് കരീനയുടേതായി ഇപ്പോള്‍ അണിയറയില്‍ തയ്യാറെടുക്കുന്നത്. കരീനയുടെ ഒടിടി എന്‍ട്രിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: kareena kapoor
  English summary
  When Kareena Kapoor Refuse To Kiss Ajay Devgn Due To Saif Ali Khan Factor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X